ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണം; നെറ്റ് മന്ദഗതിയിലായി
ഇന്‍ര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണം നടന്നെന്ന്. ബുധനാഴ്ചയാണ് ആക്രമണം നടന്നത്. അതെ തുടര്‍ന്ന് ലോകത്താകമാനം ഇന്‍റര്‍നെറ്റ് കഴിഞ്ഞ ദിവസം മന്ദഗതിയിലായി. ഡിസ്ട്രിബ്യൂട്ട് ഡിനൈല്‍ ഓഫ് സര്‍വ്വീസ് എന്നാണ് ആക്രമണത്തെ പേരിട്ടിരിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ആഗോള തലത്തില്‍ സെക്കന്‍റില്‍ 300 ജിഗാബൈറ്റ്സ് എന്ന തോതിലാണ് ആക്രമണം നടന്നതെന്ന് സൈബര്‍ സെക്യൂരിറ്റി ഗവേഷകരായ കാസ്പരസ്കി വ്യക്തമാക്കി. വിവരസാങ്കതേിക രംഗത്ത് ലോകം അതിവേഗം കുതിക്കുകയാണെങ്കിലും സുരക്ഷാകാര്യങ്ങളില്‍ സൈബര്‍ ലോകം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല. കഴിഞ്ഞ മാസം ട്വിറ്ററിനു നേരെ സങ്കീര്‍ണമായ സൈബര്‍ ആക്രമണം നടന്നിരുന്നു. ഹാക്കിങ്ങിലൂടെ 2,50,000 ത്തോളം പേരുടെ പാസുവേഡുകളൂം മറ്റു വിവരങ്ങളുമാണ് ചോര്‍ത്തിയത്. സൈബര്‍ ആക്രമണവും ചാരപ്രവര്‍ത്തനവും അമേരിക്കക്ക് ഭീകരതയേക്കാള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായി യു.എസ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter