‘ഗൂഗിള് ‍എര്‍ത്തി’നു ബദലുമായി ഇറാന്‍ രംഗത്ത്
ഭൂമിയുടെ ഏതു കോണും ത്രിമാനാകൃതിയില്‍ ഇന്‍റര്‍നെറ്റ് വഴി വീക്ഷിക്കാവുന്ന ‘ഗൂഗ്ള്‍ എര്‍ത്’ സംവിധാനത്തിന് ബദല്‍ സംവിധാനവുമായി ഇറാന്‍ രംഗത്ത്. ‘ബസ്വീര്‍’ എന്ന പേരിലാണ് ഇറാന്‍റ സമാന്തര സംവിധാനം അറിയപ്പെടുക. പുതിയ സംവിധാനത്തെ സംബന്ധിച്ചുള്ള വാര്‍ത്ത ആഗോള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗൂഗ്ള്‍ എര്‍ത്തിനെ പാശ്ചാത്യ രാജ്യങ്ങള്‍ ചാരദൗത്യങ്ങള്‍ക്കായി ദുരുപയോഗംചെയ്യുന്ന സാഹചര്യത്തിലാണ് ഇറാന്‍ നൂതന സംവിധാനം രൂപകല്‍പന ചെയ്തതെന്ന് ഇറാന്‍ വാര്‍ത്താവിതരണ മന്ത്രി മുഹമ്മദ് ഹസന്‍ നാമി അറിയിച്ചു. അമേരിക്ക, ഇംഗ്ലണ്ട്, ഇസ്റായേല്‍ എന്നീ രാജ്യങ്ങളുടെ പരമാധികാരത്തില് രൂപകല്‍പന ചെയ്യപ്പെട്ട ഗൂഗിള്‍ എര്‍ത്തിന് പകരമായി ഇസ്‌ലാമിക മൂല്യങ്ങളിലൂന്നിയ ഒരു സംവിധാനമാണ് ഉദ്ദേശ്യമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഗൂഗ്ള്‍ എര്‍ത്തിന് മുസ്ലിം ലോകത്തു നിന്നള്ള പകരക്കാരന്‍ നാലു മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്നും റിപ്പോര്‍ട്ട് തുടരുന്നു. നേരത്തെ ഗൂഗിളിനും യൂട്യൂബിനുമെല്ലാം ബദലുമായി ഇറാന്‍ രംഗത്ത് വന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter