ഒരിടത്ത് ഒന്നിലധികം ജുമുഅ അനുവദനീയമല്ലെന്ന് സമസ്ത ഫത് വാ കമ്മിറ്റി
ഒരിടത്ത് ഒന്നിലധികം ജുമുഅ അനുവദനീയമല്ലെന്ന് സമസ്ത ഫത് വാ കമ്മിറ്റി. ഒരു മഹല്ലില്‍ ജുമുഅ നടന്നുവരുന്ന പള്ളിയില്‍ അവിടെ ജുമുഅക്ക് പങ്കെടുക്കുന്നവര്‍ക്ക് സ്ഥലം മതിയാകാതെ വന്നാല്‍ ആവശ്യത്തിന്‍റെ തോതനുസരിച്ച് അതേ മഹല്ലില്‍ തന്നെ മറ്റു സ്ഥലങ്ങളില്‍ ജുമുഅ സ്ഥാപിച്ച് നടത്താവുന്നതാണെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അതേ പള്ളിയില്‍ തന്നെ പല തവണകളായി ജുമുഅ നടത്തുക എന്നത് പ്രവാചകന്‍റെ കാലം മുതല്‍ മുസ്ലിംകള്‍ക്കിടയില്‍ നടന്നുവരുന്ന ചര്യക്ക് എതിരും ആധികാരിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറഞ്ഞതിന് വിരുദ്ധവുമാണ്. അതുകൊണ്ടു തന്നെ അത്തരം ജുമുഅകള്‍ അനുവദനീയമല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഫത് വ പുറപ്പെടുവിച്ചു. ഫത് വ കമ്മിറ്റി യോഗത്തില്‍ ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍ കുമരംപുത്തൂര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞയാഴ്ച വളാഞ്ചേരി മര്‍കസില്‍ നടന്ന ഫിഖ് ഹ് സെമിനാറില്‍ ഒരിടത്ത് ഒന്നിലധികം ജുമുഅ അനുവദനീയമാണെന്ന്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter