ഭരണകൂടം ഫാഷിസം കളിക്കുമ്പോള്‍ ബാബരി ഓര്‍മകള്‍ക്ക് ഏറെ നീറ്റലുണ്ട്‌
babriഒരു ഡിസംബര്‍ 6 കൂടി സമാഗതമായിരിക്കുന്നു. പതിവുപോലെ ബാബരിക്ക് വേണ്ടി അനുസ്മരണങ്ങളും റാലികളുമൊക്കെ സംഘടിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത്തവണ അവയെല്ലാം മോദി അധികാരത്തിലിരുന്ന് ഫാഷിസം കളിക്കുന്ന ഇന്ത്യയിലാണ് എന്ന പ്രത്യേകതയുണ്ട്. ഇന്ത്യക്കാരൊക്കെ ‘ഹിന്ദുക്കളാ’ണെന്ന് പറയുന്ന മോഹന്‍ ഭഗവതിന്റെ, രാജ്യം മൊത്തം രാമന്റെ മക്കളാണെന്നു ആക്രോശിക്കുന്ന കാവിയുടുപ്പിട്ട മന്ത്രിമാം ജനപ്രതിനിധികളുമുള്ള ഇന്ത്യയില്‍. 23 വര്‍ഷം ബാബരിക്കു വേണ്ടി ശബ്ദിച്ചവര്‍ക്ക് ഒന്നും കിട്ടിയിട്ടില്ലെങ്കില്‍ ‘ആര്‍.എസ്.എസ് ഭരിക്കുന്ന’ ഇന്ത്യയില്‍ നിന്നും നമുക്ക് എന്താണ് നേടാനാവുക എന്ന് ഈ ദിനത്തില്‍ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. അതിനിര്‍ണായകമായ ഘട്ടത്തിലാണ് നാമിന്നുള്ളത്. 1991-ല്‍ ബാബരി ധ്വംസനത്തിലൂടെ ശക്തിപ്രാപിച്ച കാവിവത്ക്കരണം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന ഘട്ടം എന്നു ഈ സമയത്തെ വിശേഷിപ്പിച്ചാല്‍ അധികമാവില്ല. രാഷ്ട്രീയ നേതൃത്വം ലക്ഷ്യം വെച്ച് എണ്‍പതുകളില്‍ ഹിന്ദുത്വ സംഘടകള്‍ ആരംഭിച്ച ശ്രമങ്ങളുടെ ആദ്യ വിജയമായിരുന്ന ബാബ്‍രി മസ്ജിദെങ്കില്‍ ആര്‍.എസ്.എസിനും ഹിന്ദുത്വ സംഘടനകള്‍ക്കും എന്തും വിളിച്ചു പറയാവുന്ന മോദിയുടെ ഇന്ത്യ അവരുടെ ലക്ഷ്യസാക്ഷാത്കാരവുമാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ ഹിന്ദുത്വ ശക്തികള്‍ക്ക് വളരാനായത് അത് ഇന്ത്യയിലുടനീളം സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണം മൂലമായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന വിഭാഗീയത സൃഷ്ടിച്ച് കാര്യം നേടുകയെന്ന തന്ത്രം അവര്‍ക്ക് ശേഷം ഏറ്റുപിടിച്ചത് സംഘപരിവാരായിരുന്നു. ഹിന്ദുത്വത്തെ കുറിച്ച് പറഞ്ഞു നടന്നാല്‍ മാത്രം കാര്യമില്ലെന്നും എന്തെങ്കിലും ചെയ്ത് കാണിച്ച് രാജ്യത്തെ ഹിന്ദുവിശ്വാസികളെ കയ്യിലെടുക്കണമെന്നുമുള്ള ഗൂഢാലോചനയുടെ ഫലമായിരുന്നു ബാബ്‍രി മസ്ജിദ് തകര്‍ക്കല്‍. പുരാണ സങ്കല്‍പങ്ങളില്‍ മാത്രമള്ള രാമന്റെ രാജ്യം ഇന്ത്യയില്‍ പുനസ്ഥാപിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് ഒരു വിഭാഗം ഹിന്ദു ജനങ്ങളെ ബോധിപ്പിക്കാന്‍ ബാബരിയിലൂടെ സംഘപരിപാര ശക്തികള്‍ക്ക് സാധിച്ചു. അത് വഴി ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിടുകയുമായിരുന്നു അവര്‍.  വര്‍ഗീയ ധ്രുവീകരണം അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം. പിന്നീടങ്ങോട്ട് ബി.ജെ.പി-ആര്‍.എസ്.എസ്-ഹിന്ദുത്വ കൂട്ടുകെട്ട് നടത്തിയ ഗുജറാത്ത് അടക്കമുള്ള അനവധി വര്‍ഗീയ കലാപങ്ങളുടെയും സമീപ കാലത്തെ ലൌജിഹാദ് പോലെയുള്ള വ്യാജ പ്രചരണങ്ങളുടെയും വിജയമാണ് ഇന്ന് മോദിയെ അധികാരത്തിലെത്തിച്ചിരിക്കുന്നത്. 1989 നവംബര്‍ ഒമ്പതിന് ബാബരി മസ്ജിദിനു സമീപം ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ട് അശോക്സിംഗാള്‍ പ്രസംഗിച്ചത് ‘ഇത് അമ്പലത്തിന്റെ ശിലാന്യാസം മാത്രമല്ല, ഹിന്ദുരാഷ്ട്രത്തിന്റെ ശിലാന്യാസം കൂടിയാണ്’ എന്നായിരുന്നു. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞമാസം ലോക ഹിന്ദു സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് നീണ്ട 800 വര്‍ഷങ്ങള്‍ക്കു ശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്നുവെന്നാണ്. ബാബരി മസ്ജിദ് വിഷയത്തില്‍ വിവിധ പാര്‍ട്ടികള്‍ നടത്തിയ രാഷ്ട്രീയക്കളി മനംമടുപ്പിക്കുന്നുവെന്നും കേസില്‍ നിന്ന് ഒഴിയുകയാണെന്നുമുള്ള ബാബരി-രാമക്ഷേത്ര കേസിന്റെ ആദ്യകാലം മുതലുള്ള പരാതിക്കാരനായ മുഹമ്മദ് ഹാഷിം അന്‍സാരിയുടെ പ്രസ്താവനയാണ് ബാബരി ദിനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു കാര്യം. ദശകങ്ങളായി തുടരുന്ന കേസ്, പരാതിക്കാര്‍ക്കോ ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കോ ഒരു പ്രതീക്ഷയും നല്‍കിയിട്ടില്ലെന്ന വസ്തുതക്ക് ശക്തിപകരുന്നതാണ് ഇദ്ദേഹത്തിന്റെ വാക്കുകള്‍. വര്‍ഗീയതക്കെതിരെ ഇനിയും മരിച്ചിട്ടില്ലാത്ത് മതേതര പ്രസ്ഥാനങ്ങളും മുസ്‍ലിം വിഭാഗങ്ങളുടെ ഐക്യവുമാണ് ജനാധിപത്യ ഇന്ത്യയില്‍ നമുക്കുള്ള പ്രതീക്ഷ. ബാബരി ഒരു പാഠമായി കണ്ട് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് രാജ്യം വിട്ടുകൊടുക്കാതിരിക്കുക. ബന്ധപ്പെട്ട ലേഖനങ്ങള്‍ http://www.islamonweb.net/article/2012/02/1307/ http://www.islamonweb.net/article/2012/12/15139/ http://www.islamonweb.net/article/2012/12/15237/ http://www.islamonweb.net/article/2012/12/15366/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter