പ്രവാചക കാര്‍ട്ടൂണിനെതിരെ യു.കെ മുസ്‌ലിംകള്‍ രംഗത്ത്‌
പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെയും ഈസാ നബി (അ)യുടെയും കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റിനെതിരെ പ്രധിഷേധവുമായി ബ്രിട്ടീഷ്‌ മുസ്‌ലിംകള്‍ രംഗത്ത്‌. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീസസ്‌ ആ്‌ന്‍ഡ്‌ മോ എന്ന വെബ്‌സൈറ്റാണ്‌ മുഹമ്മദ്‌ നബിയെയും ഈസാ നബിയെയും ഹാസ്യാത്മകമായി ചിത്രീകരിച്ച്‌ ആഴ്‌ചതോറും കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നത്‌. ആവിഷ്‌കാര സ്വാതന്ത്ര്യം ഞങ്ങള്‍ അംഗീകരിക്കുന്നു, പക്ഷെ ഇത്തരം നീക്കങ്ങള്‍ മറ്റു വിശ്വാസികളെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌, ബ്രിട്ടീഷ്‌ മുസ്‌ലിം അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. വെബ്‌സൈറ്റ്‌ ഉടമകളോട്‌ കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ അതിന്‌ തയ്യാറായിട്ടില്ല. സമാനമായ സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു നിരീശ്വരവാദി സംഘവും പ്രവാചക കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. 2012ല്‍ ഡെന്‍മാര്‍ക്കിലെ ജില്ലന്‍ഡ്‌ പോസ്‌റ്റ്‌ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ യൂറോപ്പിലെ വിവിധ്‌ പത്രങ്ങള്‍ പുനപ്രസിദ്ധീകരിച്ചിരുന്നു. അതിനിടെ ജീസസ്‌ ആ്‌ന്‍ഡ്‌ മോ പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ റ്റിറ്ററില്‍ പോസ്‌റ്റ്‌ ചെയ്‌ത ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ഥി മാജിദ്‌ നവാസിനെതിരെ ശക്തമായ പ്രധിഷേധവുമായി മുസ്‌ലിംകള്‍ രംഗത്തെത്തി. ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി അദ്ദേഹത്തിന്റെ നോമിനേഷന്‍ പിന്‍വലിക്കണമെന്ന്‌ ബ്രിട്ടീഷ്‌ മുസ്‌ലിം അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ ആവശ്യമുന്നയിച്ച്‌ 7000 പേര്‍ ഒപ്പിട്ട നിവേദനവും അവര്‍ക്ക്‌ സമര്‍പ്പിച്ച്‌ിട്ടുണ്ട്‌.നവാസിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാതെ രാജ്യത്തെ ഒരു മുസ്ലിമും ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്യില്ലെന്ന്‌ ഇംഗ്ലീഷ്‌ ഡിഫന്‍സ്‌ മേധ്‌ാവിയും എം പിയുമായി ജോര്‍ജ്‌ ഗലോവേ പറഞ്ഞു. ബ്രിട്ടനില്‍ 2.7 മില്യണ്‍ മുസ്ലിംകളാണുള്ളത്‌. രാജ്യത്തെ ഏറ്റവും മികച്ച ജനാധിപത്യ വിശ്വാസികള്‍ മുസ്ലിംകളാണെന്ന്‌ think tank Demo 2011 ല്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter