ശിരോവസ്ത്ര നിരോധം നീക്കണമെന്നാവശ്യപ്പെട്ട് റഷ്യയിലെ മുസ്‍ലിം വനിതകള്‍

tataristan-musluman-kadinlarറഷ്യയിലും തതാരിസ്താനിലുമുള്ള ശിരോവസ്ത്ര നിരോധം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുസ്‍ലിം വനിതാ സഖ്യം റഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചു. വനിതാ സമാധാന സംഗമത്തില്‍ ബാഷ്കൊര്‍ത്തിസ്താനില്‍ നിന്നും മൊര്‍ദോവിയയില്‍ നിന്നുമായി ക്ഷണിക്കപ്പെട്ട 324 പ്രതിനിധികളാണ് നിരോധം നീക്കാന്‍ സര്‍കാറിനോടാവശ്യപ്പെട്ടത്.

ശിരോവസ്ത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക നിയമം നിലവിലില്ലാതിരുന്നിട്ടും മൂടുപടം ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികളെയും മറ്റും നിര്‍ബന്ധിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. അവകാശ സംരക്ഷണത്തിനായാണ് ഞങ്ങള്‍ മന്ത്രാലയത്തെ സമീപിച്ചതെന്ന് റഷ്യയിലെ മുസ്‍ലിം വനിതാ സഖ്യത്തിന്‍റെ മേധാവിയായ നൈലെ സിഗാന്‍ഷിന്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter