വാദീ ത്വൈബ; നവോഥാന ചരിത്രത്തിലെ നാഴികക്കല്ല്

sys-hyderali-thangalകേരള മുസ്‍ലിം നവോത്ഥാന ചരിത്രത്തി‍ല്‍ പുതിയൊരു അടയാളപ്പെടുത്തലായി മാറിയിരിക്കുകയാണ് എസ്. വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനം. ഇന്നലെ കേരളത്തിലെ വഴികളെല്ലാം വാദീത്വൈബയിലേക്കായിരുന്നു. മൂന്ന് ദിവസത്തെ പ്രൌഢമായ ക്യാമ്പിന് ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനും നേതാക്കളുടെ ആഹ്വാനത്തെ ശിരസ്സാ വഹിക്കാനും എട്ടും പത്തും മണിക്കു‍ര്‍ തുട‍ര്‍ച്ചയായി യാത്ര ചെയ്താണ് മിക്കയാളുകളും സമ്മേളന നഗരിയിലെത്തിയത്.

സമാപന ദിവസത്തെ തിരക്കൊഴിവാക്കാന്‍ വേണ്ടിയാണ് പുലര്‍ച്ചെ മൂന്നു മണിക്ക് തന്നെ ഉറങ്ങിയെണീറ്റ് കാസര്‍ഗോഡേക്ക് യാത്രയാരംഭിച്ചത്. എന്നാല്‍ ഇതേ ചിന്തയുമായി ഞങ്ങള്‍ക്കും മുമ്പെ ഉറങ്ങാതെ യാത്ര പുറപ്പെട്ട സംഘങ്ങളെ വഴിയിലുടനീളം കണ്ടു. സമസ്തയുടെ വിളിയാളത്തിന് ഉത്തരം നല്‍കുയും ജനലക്ഷങ്ങ‍ള്‍ പങ്കെടുക്കുന്ന പ്രാര്‍ഥനക്ക് ആമീ‍ന്‍ പറയുകയുമായിരുന്നു പലരുടെയും ലക്ഷ്യം. പോഷക സംഘടനയുടെ പേരു നോക്കാതെ സമസ്ത എന്ന വികാരമാണ് പലരെയും രാവ് പകലാക്കി കാതങ്ങള്‍ താണ്ടാ‍ന്‍ പ്രേരിപ്പിച്ചത്.

വൈകുന്നേരമാവും മുമ്പെ ജനബാഹുല്യം കൊണ്ട് സമ്മേളന നഗരി വീര്‍പ്പു മുട്ടി. വടകര മുത‍ല്‍ റോഡുക‍‌ളി‍‍‌ല്‍ എണ്ണിയാലൊടുങ്ങാത്ത വാഹനങ്ങ‍ള്‍ സ്തംഭിച്ചു നിന്നു. തിരക്കൊഴിവാക്കാന്‍‌ ബന്ധപ്പെട്ടവര്‍ ഒരുക്കി വെച്ച സജ്ജീകരണങ്ങ‍ള്‍ പാളിപ്പോവുമോ എന്ന ആശങ്കയായിരുന്നു. എന്നാ‍ല്‍ അക്ഷീണം പ്രയ്തനിച്ച വളണ്ടിയര്‍മാരും ക്ഷമയോടെ നിര്‍ദേശങ്ങള്‍ക്ക് ചെവി കൊടുത്ത പ്രവര്‍ത്തകരും സമ്മേളനത്തെ ചരിത്ര സംഭവമാക്കി. മലപ്പുറത്ത് നിന്ന് രാവിലെ പുറപ്പെട്ട പലരും സമ്മേളന നഗരിയിലെത്തുമ്പോള്‍ രാത്രി ആറും ഏഴും മണിയായിരുന്നു. എന്നാലും സമ്മേളന നഗരിയിലെത്താനായതിന്‍റെ ആവേശമായിരുന്നു എല്ലാവരുടെയും മുഖത്ത്. പ്രൌഢമായ സമ്മേളന നഗരിയില്‍ പങ്കെടുത്ത് നേതാക്കളുടെയും പണ്ഡിത ശ്രേഷ്ഠരുടെയും ഉപദേശ നിര്‍ദേശങ്ങ‍ള്‍ സാകൂതം കേട്ടാണ് വാദീത്വൈബയില്‍ നിന്ന് ജനമഹാസാഗരം പിരിഞ്ഞു പോയത്; തൌഫീഖുണ്ടെങ്കില്‍ അടുത്ത വര്‍ഷം തൃശൂരില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന് ഒന്നിക്കാമെന്ന ദൃഢ നിശ്ചയത്തോടെ.

പണമിറക്കിയും സംഘടന നേരിട്ട് വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയും ആണ് പല സംഘടനകളും സമ്മേളനങ്ങ‍ള്‍ വിജയിപ്പിച്ചെടുക്കാറുള്ളതെങ്കില്‍ തീര്‍ത്തും ഭിന്നമായ ശൈലിയാണ് സമസ്തയും പോഷക സംഘടനകളും അനുവര്‍ത്തിച്ചു വരാറ്. അമിതമായ പ്രചാരണ കോലാഹലങ്ങളോ പെയ്ഡ് ന്യൂസുകളോ പണമെറിഞ്ഞുള്ള ആളെക്കൂട്ടലുകളോ സമസ്തക്ക് ആവശ്യമായി വരാറില്ല. നാട്ടിലെ അവസാനത്തെ പ്രവര്‍ത്തകനെ വരെ വടിച്ചെടുത്ത് വണ്ടിയിലാക്കി സമ്മേളന നഗരിയിലെത്തിക്കുന്നതാണ് മിക്ക സംഘടനകളുടെയും സ്വഭാവം. എന്നാല്‍ നേരെ മറിച്ചാണ് ഇവിടെ അനുഭവം. സമ്മേളനത്തിന് പോവുന്നവരേക്കാളധികം അനുഭാവിക‍ള്‍ നാടുകളി‍ല്‍ ബാക്കിയുണ്ടാവും. എന്നാലും മറ്റാര്‍ക്കും സാധിപ്പിച്ചിടുക്കാനാവാത്ത ജന മഹാസാഗരമായിരിക്കും സമസ്തയുടെ സമ്മേളനത്തിന് ഒഴുകിയെത്തുക. ഈ സര്‍വോപരി ശക്തമായ ജനകീയ പിന്‍ബലമാണ് ഇതര മുസ്‍ലിം സംഘടനകളി‍ല്‍ നിന്ന് സമസ്തയെ വേറിട്ടു നിര്‍ത്തുന്നത്.sys

കേരളത്തിലെ അയ്യായിരത്തോളം മഹല്ലുകളും പതിനായിരത്തോളം മദ്റസകളും സമസ്തയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍‌ക്ക് ചെവിയോര്‍ത്തു കൊണ്ടാണ് മുന്നോട്ടു പോവുന്നത്. നിരവധി മഹല്ലുകളിലെ ഖാളീ സ്ഥാനം കയ്യാളുന്നതും നാടുകളിലെ അനേകം കൂട്ടായ്മകള്‍ക്ക് ഔപചാരിക നേതൃത്വം നല്‍ക്കുന്നതും സമസ്തയുടെ നേതാക്കളാണ്. സമസ്തുയെ തീരുമാനങ്ങള്‍ കേരള മുസ്‍ലിംകളുടെ മുഖ്യധാരയുടെ ശബ്ദമാണെന്ന് ചുരുക്കം.

ഇത്തരം മഹാസമ്മേളനങ്ങളാണ് പില്‍ക്കാല കേരള മുസ്‍ലിം ചരിത്രത്തെ മാറ്റി മറിച്ച സമസ്തയുടെ പല തീരുമാനങ്ങള്‍ക്കും ചുവടുവെപ്പുകള്‍ക്കും വേദിയായിട്ടുള്ളത്. സമ്മേളന തീരുമാനങ്ങളുടെ ചുരുക്കെഴുത്തുകളാണ് പ്രമേയങ്ങ‍ള്‍. അവ സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തെ കാലികയമായി വായിക്കുകയും ഇടപെടുകയും ചെയ്യുന്നു. എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

പ്രമേയം 1. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ മുസ്‍ലിംകള്‍ക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തണം 

പതിനാറാം ലോക്‌സഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്ന് ഈ യോഗം എല്ലാ രാഷട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു.

അവതാരകന്‍ : കെ.മോയിന്‍ കുട്ടി, അനുവാദകന്‍ : മെട്രോ മുഹമമദ് ഹാജി

പ്രമേയം 2. സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കണം 

കേരള സംസ്ഥാനത്ത് മദ്യപാനത്തിന്റെ തോത് വളരെ വര്‍ധിച്ചു വരികയാണ്.ലോകത്തെ ഏറ്റവും മുന്തിയ വിഭവമെന്ന് വിശേഷിക്കപ്പെട്ട കേരളത്തിന്റെ അസ്ഥിത്വം തന്നെ തകര്‍ക്കപ്പെടുന്ന ഈ മഹാ വിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കുന്നതിന് വേണ്ടി സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഈ യോഗം ആവശ്യപ്പെടുന്നു.

അവതാരകന്‍ : നാസര്‍ ഫൈസി കൂടത്തായി, അനുവാദകന്‍ : മൊയ്തീന്‍ ഫൈസി പുത്തനഴി

പ്രമേയം 3. വിവാഹം: സമുദായത്തിന് അനുവദിച്ച അവകാശങ്ങള്‍പുന:സ്ഥാപിക്കണം 

ഇന്ത്യയുടെ ഭരണഘടനയും മുസ്ലിം വ്യക്തി നിയമവും സമുദായത്തിന് അനുവദിച്ച അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് 2006 ല്‍ ഇന്ത്യാ രാജ്യത്ത് നടപ്പിലാക്കിയ ശിശുവിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തി മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഈ യോഗം ശക്തമായി ആവശ്യപ്പെടുന്നു. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ നേരത്തെ വിവാഹിതരാവേണ്ടി വരുന്നവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. ലോകത്തെ നിരവധി രാജ്യങ്ങളിലുള്ള പോലെ പ്രത്യേക അനുമതിയോടെ വിവാഹം നടത്താനുള്ള സാഹചര്യമെങ്കിലും രാജ്യത്ത് ഉണ്ടാക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഈ യോഗം ആവശ്യപ്പെടുന്നു.

അവതാരകന്‍: മുസ്ഥഫ മുണ്ടുപാറ, അനുവാദകന്‍: സി പി ഇഖ്ബാല്‍

പ്രമേയം 4. ആദര്‍ശാധിഷ്ഠിത ഐക്യത്തിന് എസ്‌.വൈ.എസ്‌ തയ്യാര്‍

ഇരുപത്തിയഞ്ച് വര്‍ഷമായി ഐക്യശ്രമങ്ങളില്‍ നിന്ന് ഒളിച്ചോടിയ കാന്തപുരം വിഭാഗം ദുര്‍ബലമാവുകയും സ്വന്തം ഗ്രൂപ്പിലെ ഉന്നതന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാതൃസംഘടനയിലേക്ക് ഒഴുകികൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ ഐക്യശ്രമവുമായി രംഗത്ത് വന്നത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സ്വാഗതാര്‍ഹമാണ്. സ്വന്തം ഗ്രൂപ്പിലെ ഭിന്നതക്ക് തടയിടാനുള്ള പൊടികയ്യാണ് ഐക്യാഹ്വാനമെങ്കില്‍ കഴിഞ്ഞ കാലങ്ങളിലെ പ്രസ്താവനകളെ പോലെ പത്രതാളുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയേയുള്ളു. ആത്മീയചൂഷണത്തിനും സാമ്പത്തിക വെട്ടിപ്പുകള്‍ക്കും നേതൃത്വം നല്‍കിയവരെ മാറ്റിനിര്‍ത്തി കൊണ്ട് ആദര്‍ശാധിഷ്ഠിത ഐക്യത്തിന് തയ്യാറാകുന്നവരുമായുള്ള ഐക്യത്തെ ഈ സമ്മേളനം സ്വാഗതം ചെയ്യുന്നു.

അവതാരകന്‍ അബ്ദുല്‍ ഹമീദ് ഫൈസി, അനുവാദകന്‍ എ എം പരീദ്.

പ്രമേയം 5. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിശുദ്ധി വീണ്ടെടുക്കണം

ഭാരതം ലോകത്തിന് മാതൃകയായ ജനാധിപത്യരാജ്യമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ ജീര്‍ണ്ണതകളും നേതാക്കളുടെ അഴിമതിയും രാഷ്ടീയപാര്‍ട്ടികളുടെ വര്‍ദ്ധനവിനും അരാഷ്ട്രീയവാദങ്ങള്‍ക്കും കാരണമാകുന്നു. ഈ സാഹചര്യം അരാജകത്വം വളര്‍ത്തുകയും രാജ്യസുരക്ഷ അപകടത്തിലാക്കുകയും ഭരണ സ്തംഭനം വിളിച്ച് വരുത്തുകയും ചെയ്യും. പുതിയ യുവനിരകള്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുകയോ ബദല്‍ തേടുകയോ ചെയ്യും. ഈ സാഹചര്യത്തില്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിശുദ്ധി വീണ്ടെടുത്ത് പൗരന്മാര്‍ക്ക് ബോധ്യം വരുത്തണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.

അവതാരകന്‍ : പിണങ്ങോട് അബൂബക്കര്‍, അനുവാദകന്‍ : എം. പി മുഹമ്മദ് മുസ്ല്യാര്‍ കടുങ്ങല്ലൂര്‍

പ്രമേയം 6 - വഞ്ചനാക്കുറ്റത്തിന് കേസെടുക്കണം

ആത്മീയതയും മതവും ദുരുപയോഗം ചെയ്തു ഇസ്ലാം മതത്തെയും പൊതുസമൂഹത്തേയും നിരന്തരം വഞ്ചിക്കുന്ന കാന്തപുരം ഏ പി അബൂബക്കര്‍ മുസ്ല്യാരുടെ പേരില്‍ വഞ്ചന കുറ്റത്തിന്‌ കേസെടുക്കണമെന്ന് ഈ യോഗം സംസ്ഥാന ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുന്നു. ഇമാം റാസി,നോളേജ് സിറ്റി, വ്യാജ കേശം, പാന പാത്രം, ശഅറെ മുബാറക്ക് തുടങ്ങിയ പേരില്‍ ഇതിനകം കാന്തപുരം നടത്തിയ സാമ്പത്തിക പിരിവുകളും പരിശോധിക്കണം. പൊതുസമൂഹത്തില്‍ അപവാതം ഉണ്ടാക്കുന്ന ആത്മീയ ക്രിമിനിലിസമായി കാന്തപുരത്തെ കണക്കാക്കി നടപടി സ്വീകരിക്കണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു. സാമുദായിക, സാമൂഹിക അരാജകത്വം സൃഷ്ടിച്ച് ആത്മീയ വാണിഭം നടത്തി വരുന്ന കാന്തപുരത്തെ സഹായിക്കുന്ന നിലപാടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുന:പരിശോധിക്കണം. രാജ്യത്തിന്റെ സമാധാനം തകര്‍ക്കുകയും ക്രമസമാധാന നില താറുമാറാക്കുകയും അനേകം പള്ളികളും മദ്‌റസകളും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു വരുന്ന കാന്തപുരം വിഭാഗത്തെ സഹായിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ അതില്‍ നിന്ന് പിന്തിരിയേണ്ടതാണ്. അല്ലാത്ത പക്ഷം അത്തരം നേതാക്കളെയും പാര്‍ട്ടിയെയും സംബന്ധിച്ചും പുനരാലോചന നടത്താന്‍ സമാധാന കാംക്ഷികള്‍ മുന്നോട്ടു വരുമെന്ന് ഈ യോഗം ബന്ധപ്പെട്ടവരെ അറിയിക്കുന്നു.

പ്രമേയം 7. പ്രവാസികള്‍ക്ക് വോട്ടവകാശം വേണം

പ്രവാസികള്‍ക്ക് വോട്ടവകാശം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇത് വരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മാറി മാറി വരുന്ന ഗവണ്‍മെന്റുകള്‍ പ്രവാസ ക്ഷേമത്തെകുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും ഒന്നും യാഥാര്‍ഥ്യമല്ല. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയില്‍ നിര്‍ണ്ണായകപങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന പ്രവാസികള്‍ക്ക് നേരെയുള്ള ഈ അവഗണനകളില്‍ ഈ യോഗം ശക്തമായി പ്രതിഷേധിക്കുന്നു.

പ്രമേയം 8. രാഷ്ട്രീയ നേതൃത്വം മര്യാദ പാലിക്കണം

സാമുദായിക, സാമൂഹിക അരാജകത്വം സൃഷ്ടിച്ച് ആത്മീയ വാണിഭം നടത്തി വരുന്ന കാന്തപുരത്തെ സഹായിക്കുന്ന നിലപാടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുന:പരിശോധിക്കണം. രാജ്യത്തിന്റെ സമാധാനം തകര്‍ക്കുകയും ക്രമസമാധാന നില താറുമാറാക്കുകയും അനേകം പള്ളികളും മദ്‌റസകളും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു വരുന്ന കാന്തപുരം വിഭാഗത്തെ സഹായിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ അതില്‍ നിന്ന് പിന്തിരിയേണ്ടതാണ്. അല്ലാത്ത പക്ഷം അത്തരം നേതാക്കളെയും പാര്‍ട്ടിയെയും സംബന്ധിച്ച് പുനരാലോചന നടത്താന്‍ സമാധാന കാംക്ഷികള്‍ മുന്നോട്ടു വരുമെന്ന് ഈ യോഗം ബന്ധപ്പെട്ടവരെ അറിയിക്കുന്നു.

പ്രമേയം 9. ഹജ്ജ് ഉംറക്ക് സര്‍വ്വീസ് ടാക്‍സ് ചുമത്തരുത്

ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിലൊന്നായ പരിശുദ്ധ ഹജ്ജിനും ഉംറക്കും സര്‍വ്വീസ് ടാക്‌സ് നടപ്പാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. വിനോദ യാത്രകള്‍ക്ക് നികുതി ഈടാക്കുന്നതു പോലെ ഇസ്ലാമിലെ ആരാധനാ കര്‍മ്മമായ ഹജ്ജ് കര്‍മ്മത്തിന് സര്‍വ്വീസ് ടാക്‌സ് ഏര്‍പ്പെടുത്തുന്നത് നീതീകരിക്കുന്നതല്ലെന്നും അടിയന്തരമായി ഈ തീരുമാനം പുന:പരിശോധിക്കണമെന്നും ഈ സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു.

-എസ്.വി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter