വിവാഹമോചന നിരക്ക് കൂടുതല്‍ ഹിന്ദു സ്ത്രീകള്‍ക്കിടയിലെന്ന് പഠനം
ddvമുസ്‌ലിം സ്ത്രീകള്‍ക്കിടയിലെ വിവാഹമോചന രീതികള്‍ ചര്‍ച്ചയായ ഈയൊരു അവസരത്തില്‍ ഇന്ത്യയിലെ മറ്റു മത ജാതി വിഭാഗങ്ങളിലെ വിവാഹമോചന നിരക്കുകള്‍ മുമ്പില്‍വെച്ച് മുസ്‌ലിം വിവാഹമോചന നിരക്കിനെ ഒരന്വേഷ്വണത്തിന് വിധേയമാക്കുന്നത് നന്നായിരിക്കും. മാധ്യമങ്ങളിലെ ചര്‍ച്ചകളും ബുദ്ധിജീവികള്‍ക്കിടയിലെ കോലാഹലങ്ങളും കണ്ടാല്‍ വിചാരിച്ചുപോകും മുസ്‌ലിംകള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നതെന്ന്. എന്നാല്‍, അന്വേഷണം ആഴത്തിലേക്ക് ഇറങ്ങുകയും സെന്‍സസുകള്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോഴാണ് ഇത് കേവലം മിഥ്യാവാദമാണെന്ന് ബോധ്യപ്പെടുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കുറവ് വിവാഹമോചനം നടക്കുന്നത് മുസ്‌ലിം രാഷ്ട്രങ്ങളിലാണ്. ഇന്ത്യയിലെ അവസ്ഥയും മറ്റൊന്നല്ല. എന്നിട്ടും എതിരാളികള്‍ മുസ്‌ലിം വ്യക്തിനിയമത്തിനെതിരെ ഉറഞ്ഞുതുള്ളുന്നത് എന്തിനാണാവോ! 2001 ലെ സെന്‍സസ് പ്രകാരം 1000 മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ 5.3 ശതമാനം വിവാഹമോചനം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇത് 2011 ആകുമ്പോഴേക്കും 5.63 ആയി വര്‍ദ്ധിച്ചു. എന്നാല്‍, ഹൈന്ദവ സഹോദരങ്ങള്‍ക്കിടയില്‍ ഈ വര്‍ദ്ധനാനിരക്ക് ഏറെ അല്‍ഭുതപ്പെടുത്തുന്നതാണ്. 4. 7 ല്‍നിന്നും 7.3 ലേക്ക് അത് കുത്തനെ കൂടി എന്നാണ് റിപ്പോര്‍ട്ട്. നിയമപരമായ വിവാഹമോചനവും അല്ലാതെ ഒഴിവാക്കിപ്പോകുന്ന കേസുകളും ഇതില്‍ പെടും. മറ്റൊരു കണക്ക് പ്രകാരം 4. 7 ല്‍നിന്നും 5.5 ലേക്ക് ഉയര്‍ന്നതായി കാണിക്കുന്നു ഈ നിരക്ക്. അങ്ങനെ നോക്കുമ്പോഴും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വിവാഹമോചനത്തിന്റെ തോത് ഹിന്ദു ജാതി മത വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് വ്യക്തമാകുന്നത്. ലോകത്ത് മൊത്തമായുള്ള വിവാഹമോചന നിലക്കിലേക്ക് ചേര്‍ത്തുനോക്കുമ്പോള്‍ ഈ കണക്ക് വളരെ കുറവാണെങ്കിലും ഇന്ത്യയിലിത് വലുതാണ്. അമേരിക്കയിലും യൂറോപിലും വിവാഹമോചനം സാര്‍വത്രികമാണ്. പരസ്പരം ഒഴിവാക്കുന്ന ട്രന്റ് കൂടി വരുന്നതുകൊണ്ടാണ് ഹിന്ദുക്കള്‍ക്കിടയില്‍ ഡൈവേഴ്‌സ് റേറ്റ് കൂടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 25 മുതല്‍ 35 വരെ പ്രായമുള്ളവരാണ് ഇതില്‍ കൂടുതലും വിവാഹമോചനം ചെയ്യപ്പെടുന്നത്. വിവാഹമോചിത എന്ന ചീത്തപ്പേര് വന്നു വീഴുന്നത് ഭയന്ന് ഇന്ത്യയില്‍ ധാരാളം സ്ത്രീകള്‍ ആത്മഹത്യക്കു മുതിരുന്നതായും കണക്കുകള്‍ പറയുന്നു. 2012 മാത്രം 100,000 സ്ത്രീകളില്‍ 1.4 ശതമാനം സ്ത്രീധന മരണങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യു.എന്‍ കണക്ക് പ്രകാരം ലോകത്താകമാനം ഇത് 3.4 ശതമാനമാണ്. എന്നാല്‍, ഇത്തരം കേസുകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളരെ കുറവാണെന്നതാണ് വസ്തുത. വിവ. സിനാന്‍ അഹ്മദ് അവലംബം: muslimmirror.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter