മെയ് 16ന് ശേഷം മുസ്ലിംകള്‍ക്ക് ഡല്‍ഹിലേക്കുള്ള ദൂരം കൂടുമോ?
ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ കൊട്ടും കുരവയുമായി കാക്കത്തൊള്ളായിരം പാര്‍ട്ടികള്‍ പകലന്തി മറന്ന് പ്രചരണ ഗോധയിലാണിപ്പോള്‍. സകറാത്തില്‍ വന്ന ബോധോദയം സ്ഥാനാര്‍ത്ഥികളുടെ സ്വീകാര്യതക്ക് കളങ്കം ചാര്‍ത്തിയതും സ്ഥാനാര്‍ത്ഥി നിര്‍ണയം ഓര്‍ക്കാപുറത്ത് സൃഷ്ടിച്ച തലവേദനയും പലവിധേന പാര്‍ട്ടികളെ ക്ഷീണിപ്പിച്ചത് മാധ്യമധ്വാരാ അറിഞ്ഞവരാണ് നമ്മള്‍. കാത്തിരിക്കുന്ന തെരഞ്ഞടുപ്പിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഏപ്രില്‍ 7 മുതല്‍ 12 വരെ ഒമ്പത് ഘട്ടങ്ങളിലായി സംവിധാനിച്ച ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീളമേറിയ തെരഞ്ഞെടുപ്പാണ്.
സെന്റര്‍ ഓഫ് മീഡിയ സ്റ്റഡീസ് നടത്തിയ പഠനമനുസരിച്ച് ചുരുങ്ങിയത് 64000 കോടിയാണ് തെരഞ്ഞെടുപ്പിന് കാണുന്ന ചെലവ്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള ചെലവുകളും സ്ഥാനാര്‍ത്ഥികള്‍ വ്യക്തിപരമായി ചെലവഴിക്കുന്നതുമൊഴിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 3500 കോടിയും, പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ 30500 കോടിയും പൊടിപൊടിക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ എന്തുകൊണ്ടും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതോടെ രാജ്യാന്തര തലത്തില്‍ യു.എസിന് ശേഷം തെരഞ്ഞെടുപ്പിന് വേണ്ടി ഏറ്റവും കൂടുതല്‍ പണമെറിഞ്ഞ രാജ്യമാവും ഇന്ത്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിന് വന്ന ആകെ ചെലവിന്റെ മൂന്നിരട്ടിയാണിത്. മൊത്തം 543 സീറ്റില്‍ ചുരുങ്ങിയത് 272 ആര് തികക്കുമെന്നതില്‍ ഇപ്പോഴും ഒരു നിശ്ചയമില്ല. ചുരുക്കത്തില്‍ മെയ് പതിനാറിന് വിജയപ്പട്ടിക പുറത്ത് വരുന്നത് വരെ മനസ്സറിഞ്ഞ് കണ്ണ് ചിമ്മാന്‍ കഴിയില്ലെന്നര്‍ത്ഥം. കയ്പാണെങ്കിലും യാഥാര്‍ത്ഥ്യം പറയാതിരിക്കാനാവില്ലല്ലോ. തുടര്‍ച്ചയായി പത്താണ്ട് ഭരിച്ച കോണ്‍ഗ്രസിന് നേട്ടങ്ങളുടെ പട്ടിക നിരത്താന്‍ ഏറെയുണ്ടെങ്കിലും, ഒരു മുന്നണി തുടര്‍ച്ചയായി ഭരണം നടത്തുമ്പോള്‍ ജനങ്ങളനുഭവിക്കുന്ന മുഷിപ്പിനുപരിയായി, പ്രതിപക്ഷ കക്ഷികള്‍ക്ക് വിളമ്പാനുള്ള സര്‍ക്കാറിന്റെ കോട്ടങ്ങളുടെ പട്ടിക അവര്‍ക്ക് നേട്ടമാവുമെന്നതില്‍ സംശയമില്ല. പ്രധാനമന്ത്രി കുപായം തുന്നിക്കൊണ്ടിരിക്കുന്ന നരേന്ദ്ര മോദിക്കറിയാം, ഗുജറാത്ത് നരമേധം മുസ്ലിം സമൂഹം അത്ര പെട്ടെന്ന് മറക്കില്ലെന്ന്. കൃത്യമായ ബോധമുള്ളത് കൊണ്ട് തന്നെയാണ് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ് മുസ്ലിംകളോട് പരസ്യമായി മാപിരന്നും ഒരു ഊഴം തന്ന് കനിവുള്ളവരോട് കനിയാന്‍ അപേക്ഷിച്ചും അഭിമാനം പണയം വെക്കാന്‍ തയ്യാറായത്. ഈയൊരുവസ്ഥയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ എന്‍.ഡി.എയുടെ സ്വപ്ന പദ്ധതി പൂവണിയാനുള്ള സാധ്യത തള്ളിക്കളയുന്നതില്‍ ഒരര്‍ത്ഥവുമില്ല. തെരഞ്ഞെടുപ്പ് സമിതിയുടെ കണക്കനുസരിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിനുള്ളതിനേക്കാള്‍ നൂറ് ലക്ഷം അധിക പേര്‍ക്ക് ഈ തവണ വോട്ടവകാശം ഉണ്ട്. 81.45 കോടി പൌരന്മാര്‍ ചേര്‍ന്നാണ് പുതിയ ഭരണകര്‍ത്താക്കളെ നിയമിക്കാനിരിക്കുന്നത്. നിലവില്‍ ലോകത്തേറ്റവുമധികം വോട്ടവകാശം നേടിയ പൌരന്മാരുള്ള ഇന്ത്യയില്‍ എത്ര പേര്‍ ഫ്രാഞ്ചൈസ് ഉപയോഗപ്പെടുത്തുമെന്ന് കണ്ടറിയണം. ബി.ജെ.പിക്കെന്ന പോലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുസ്ലിം വോട്ടിലാണ് ഇപ്പോള്‍ കണ്ണ്. പലപ്പോഴും കൃത്യമായ നിലപാടെടുക്കാന്‍ കഴിയാതെ പോയ ദേശീയ മുസ്ലിംകളുടെ രാഷ്ട്രീയ വൈകല്യത്തെ ചൂഷണം ചെയ്യുകയെന്ന് മറ്റൊരു തരത്തില്‍ ഇതിനെ പറയാം. ഈ തെരഞ്ഞെടുപ്പിന്റെ ഉഗ്രവിജയം ലക്ഷ്യമിട്ട് ബി.ജെ.പി തങ്ങളുടെ അധീനതയിലുളള സംസ്ഥാനങ്ങളില്‍ മുസ്ലിംകളെ ചാക്കിലാക്കാനെന്നോണം ചില പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നുവെന്നത് ശരി. പക്ഷെ, ചരിത്രം ഓര്‍ക്കാന്‍ മറന്ന മുസ്ലിംകള്‍ക്ക് ബി.ജെ.പിയുടെ ചോരക്കൊതിയെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇങ്ങനെയൊക്കെയെങ്കിലും ഗുജറാത്തടക്കമുള്ള മുസ്ലിം ന്യൂനപക്ഷ പ്രദേശങ്ങളിലെ സ്ത്രീകള്‍ മോദിയെ പിന്തുണച്ച് വോട്ട് ചോദിക്കാനിറങ്ങിയത് ഖേദകരമാണ്. വീഴാനുള്ള ഗര്‍ത്തത്തിന്റെ ആഴവും പരപ്പും കൂട്ടുകയാണിതിലൂടെ അവരെന്ന് തിരിച്ചറിയുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ കാണാനിടയായ ഒരു വീഡിയോ എന്നെപ്പോലെ പലരെയും ഞെട്ടിച്ചിരിക്കാം. ചില മുസ്ലിം സ്ത്രീകള്‍ പരസ്യമായി മോഡിക്ക് വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ സ്വാഭാവികമായും ചോദിക്കേണ്ട ചിലത് ചോദിച്ചു. അവര്‍ പറഞ്ഞു. ഗുജറാത്തും വ്യാജകൊലകളുമൊക്കെ നമുക്ക് മറക്കാം. ഒരു പുതിയ ഇന്ത്യക്ക് വേണ്ടിയാണ് ഞങ്ങള്‍ മോദിയെ പിന്തുണക്കുന്നത്. മോദിക്ക് അതിന് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. പണമിറക്കി മോദി പറയിപ്പിച്ചതാകാമെന്ന സാധ്യതയെ തള്ളിക്കളയാനാവില്ല. എങ്കിലും സ്വന്തം കുടുംബത്തെ പോലും അരുംകൊല ചെയ്യുകയും ജാതിമതഭേദമന്യേ രാജ്യത്തിന്റെ മുഴുവന്‍ ശാപവും പേറുകയും ചെയ്യുന്ന ഒരുത്തനില്‍ പുതിയ ഇന്ത്യയെ സ്വപ്നം കാണുന്നവരുടെ ആത്മശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാവ് അഡ്വാനിയും സുഷമയും മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തതില്‍ സ്വാര്‍ത്ഥത ഒളിഞ്ഞിരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുഖച്ഛായയും തീവ്രഹിന്ദുത്വ നിലപാടും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന ഉല്‍കണ്ഠ അതിലുണ്ട്.
പട്ടിക 1 ലോക്സഭയിലെ മുസ്ലിം പ്രാതിനിധ്യ സൂചിക ആധാരം: അന്‍സാരി 2006, 99-102 |
|||||
ന. |
വര്‍ഷം |
തെരഞ്ഞെടുക്കപ്പെട്ട മൊത്തം പ്രതിനിധികള്‍ | മുസ്ലിം പ്രതിനിധികള്‍ | ജനസംഖ്യാടിസ്ഥാനത്തില്‍ കിട്ടേണ്ട പ്രാതിനിധ്യം | കുറവ്% |
I | 1952 | 489 | 21 | 49 | 57.14 |
II | 1957 | 494 | 24 | 49 | 51.02 |
III | 1962 | 494 | 23 | 53 | 56.60 |
IV | 1967 | 520 | 29 | 56 | 48.21 |
V | 1971 | 518 | 30 | 58 | 48.28 |
VI | 1977 | 542 | 34 | 61 | 44.26 |
VII | 1980 | 529 | 49 | 59 | 16.95 |
VIII | 1984 | 542 | 46 | 62 | 25.81 |
IX | 1989 | 529 | 33 | 60 | 45.00 |
X | 1991 | 534 | 28 | 65 | 56.92 |
XI | 1996 | 543 | 28 | 66 | 57.56 |
XII | 1998 | 543 | 29 | 66 | 56.06 |
XIII | 1999 | 543 | 32 | 66 | 51.52 |
XIV | 2004 | 543 | 36 | 66 | 45.45 |
ആകെ | 442 | 836 | 47.12 | ||
പട്ടിക 2 പാര്‍ട്ടികള്‍ ടിക്കറ്റ് നല്‍കിയ മുസ്ലിം സ്ഥാനാര്‍ത്ഥികളുടെ അനുപാത സൂചിക ആധാരം- അന്‍സാരി 2006, 99-102 |
||
രാഷ്ട്രീയ പാര്‍ട്ടി |
ശരാശരി നോമിനേഷന്‍ | തെരഞ്ഞെടുക്കപ്പെട്ടവരുടെ അുപാതം |
ഐ.എന്‍.സി |
6.72% |
1:2 |
ബി.ജെ.എസ്/ബി.ജെ.പി |
0.82% |
1:10 |
സി.പി.ഐ |
4.24% |
1:9 |
സി.പി.ഐ(എം) |
9.34% |
1:2 |
ജനതാ പാര്‍ട്ടി/ലോക് ദള്‍ |
6.8% |
1:5 |
ജനതാ ദള്‍ |
9.04% |
1:4 |
ആര്‍.ജെ.ഡി |
14.79% |
1:4 |
എസ്.പി |
18.02% |
1:7 |
ബി.എസ്.പി |
10.53% |
1:17 |
Leave A Comment