അഹ്മദ് ക
പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഹാഫിള്‌ അഹ്‌മദ്‌ കബീ‍ര്‍ ബാഖവിയുടെ ദ്വിദിന മത പ്രഭാഷണ പരമ്പരക്ക്‌ ഇന്ന് (ശനിയാഴ്‌ച) ബഹ്‌റൈ‍ന്‍‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ തുടക്കമാവും. ദ്വിദിന മത പ്രഭാഷണ പരമ്പര ബഹ്‌റൈ‍ന്‍‍ പാര്ലി്മെന്റ്‌ അംഗം ആദി‍ല്‍‍ അബ്‌ദുറഹ്‌മാന്‍ അല്‍ അസൂമി എം.പി. ഉദ്‌ഘാടനം ചെയ്യും. സമസ്‌ത കേരള സുന്നിജമാഅത്ത്‌ പ്രസിഡന്റും സ്വാഗതസംഘം മുഖ്യരക്ഷാധികാരിയുമായ സയ്യിദ്‌ ഫഖ്‌റുദ്ധീ‍ന്‍‍ കോയ തങ്ങ‍ള്‍ തേങ്ങാപട്ടണം അദ്ധ്യക്ഷത വഹിക്കും. ശനിയാഴ്‌ച മുതല്‍ ദിവസവും രാത്രി 8.മണി മുതല്‍ ആരംഭിക്കുന്ന മത പ്രഭാഷണ പരമ്പര വിജയിപ്പിക്കാനായി സമസ്‌ത കേരള സുന്നി ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും കീഴില്‍ 101 അംഗ സ്വാഗത സംഘം രൂപീകരിച്ച്‌ പ്രവര്ത്തടനം നടന്നുവരുന്നുണ്ട്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter