ഐ.ബിയുടെ വ്യാജ ഏറ്റുമുട്ടലുകളില്‍ എന്തുകൊണ്ട് മുസ്‌ലിംകള്‍ മാത്രം കൊല്ലപ്പെടുന്നു?
വ്യാജ ഏറ്റുമുട്ടലുകളും ആയുധങ്ങളുമായി തീവ്രവാദികള്‍ അറസ്റ്റിലാവുന്ന ഇല്ലാക്കഥകളും സൃഷ്ടിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ നീക്കങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഡല്‍ഹി പോലീസിന്റെ ഇന്‍ഫോര്‍മറായ ഇര്‍ഷാദ് അലിയെ നിര്‍ബന്ധിച്ച് കശ്മീരിലേക്ക് അയക്കാനും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് ആയുധങ്ങള്‍ നല്‍കി നാടകങ്ങള്‍ക്കൊടുവില്‍ അറസ്റ്റ് ചെയ്യാനുമാണ് ഐ.ബി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ നാല് വര്‍ഷത്തോളം ഡല്‍ഹി പോലീസിന്റെയും ഐ.ബിയുടേയും ഒറ്റുകാരനായി പ്രവര്‍ത്തിക്കുന്നതിനിടെ ഇര്‍ഷാദ്അലി തെറ്റിപ്പിരിഞ്ഞു. ഇതോടെയാണ് ഇവരുടെ ജീവിതം ദുരിത പൂര്‍ണ്ണമായത്. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചെന്നാരോപിച്ച് ഇരുവരെയും കടുത്ത വകുപ്പുകള്‍ ചുമത്തി തിഹാര്‍ ജയില്‍ അടക്കുകയായിരുന്നു പിന്നീട്.
ജയിലില്‍ കഴിയുന്നതിനിടെ ഐ.ബിയുടെ വ്യാജക്കഥകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ഇര്‍ശാദ് അലി കത്തയച്ച് ശ്രദ്ധയില്‍പെടുത്തിയത് വന്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. 2005 ല്‍ അറസ്റ്റിലായ ഇര്‍ഷാദ് അലിയെ 11 വര്‍ഷത്തിന് ശേഷം കേടതി വിട്ടയച്ചിരിക്കുന്നു. അദ്ദേഹത്തോടൊപ്പം അറസ്റ്റിലായ മറ്റൊരു ഇന്‍ഫോര്‍മര്‍ മുഹമ്മദ് ഖമറിനെയും വിചാരണക്കോടതി കുറ്റവിമുക്തനാക്കി വിട്ടയച്ചിരിക്കുന്നു.
മുസ്ലിം യുവാക്കളെ ബോധപൂര്‍വ്വം രാജ്യത്ത് തീവ്രവാദികളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഔദ്യോഗികമായി നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. നിരോധിതസംഘടന ലഷ്‌കറെ ത്വയ്ബയുടെ അംഗമായി പാക് അതിര്‍ത്തിയിലെ പരിശീലന കേന്ദ്രത്തില്‍ ചേരാനുള്ള ഐ.ബിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇര്‍ഷാദ് അലിയെയും മുഹമ്മദ് ഖമറിനെയും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ജയിലലടക്കുന്നത്.
മത പണ്ഡിതന്മാരെ പോലെ വേഷം ധരിച്ച് മുസ്ലിം പ്രദേശത്ത് താമസിക്കാനും സ്ഥിരമായി പള്ളിയില്‍ പ്രവേശിക്കാനും ഇവര്‍ക്ക് കല്‍പ്പനയുണ്ടായിരുന്നു. ഇതില്‍ ആകൃഷ്ടനാവുന്ന യുവാക്കളെ സൗഹൃദ സംസാരത്തിനെടുവില്‍, മുസ്‌ലിം പ്രശ്‌നത്തെ പെരുപ്പിച്ച് പരിഹാരം ജിഹാദ് മാത്രമാണെന്ന് ധരിപ്പിക്കണം. ഇതൊക്കൊ യുവാക്കള്‍ അംഗീകരിക്കുകയാണെങ്കില്‍ താന്‍ ലഷ്‌കറെ ത്വയ്ബ കമന്‍ഡറാണെന്ന് അവരെ പരിചയപ്പെടുത്തിയ ശേഷം അവര്‍ക്ക് പരിശീലന നല്‍കാന്‍ തുടങ്ങണം. പിന്നീട് പ്രമുഖ വ്യക്തിയേയോ സ്ഥാപനത്തേയോ ആക്രമണത്തിന് പദ്ധതിയിടുകയും അതു നടത്താനായി ഐ.ബി നല്‍ക്കുന്ന ആയുധവുമായി പോവുമ്പോള്‍ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടാവാറ്. ഇവരുടെ വിവരങ്ങള്‍ ഐ.ബിക്ക് നല്‍കി മൗലവിമാര്‍ മുങ്ങുന്നതുമാണ് ഈ നാടകത്തിലെ പതിവ് രീതി. ഐ.ബിയുടെ ചെലവില്‍ മുസ്‌ലിം യുവാക്കളെ കുറ്റവാളികളാക്കുന്ന രീതി ഇങ്ങനെ നടന്നുപോന്നു.
രാജ്യത്ത് വര്‍ധിച്ച് വരുന്ന ഏറ്റുമുട്ടലുകളൊക്കൊ ഗൂഡാലോചനയുടെ ഭഗമായാണ്. ഭോപ്പാലില്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. 2003-2006 കാലയളവില്‍ 24 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നു എന്നാണ് കണക്ക്. ഇതിലെല്ലാം മുസ്‌ലിംകള്‍ മാത്രം കൊല്ലപ്പെടുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.
പൊതുവേദിയില്‍ മുസ്ലിം സമുദായത്തെ നികൃഷ്ടരാക്കാനും അക്രമവും തീവ്രവാദവും മതത്തിന്റെ മേല്‍ കെട്ടിവെച്ച് അഘോഷ നൃത്തമാടാനുമാണ് അധികാര പോലീസ് വര്‍ഗങ്ങളുടെ ബോധപൂര്‍വ്വ ശ്രമങ്ങള്‍. ഇതിനെതിരെപ്രമുഖ സാമൂഹിക ചലച്ചിത്രപ്രവര്‍ത്തകന്‍ ജാവേദ് അക്തര്‍, മഗ്സാസേ പുരസ്‌കാരജേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബി.ജി വര്‍ഗീസ് എന്നിവരുടേതുള്‍പ്പെടെയുള്ള ഒരുകൂട്ടം പേര്‍ സമര്‍പ്പിച്ച ഹരജികളില്‍ വിധി പറഞ്ഞ് സുപ്രീം കോടതി വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച കേസില്‍ പെട്ടെന്ന് അന്വേഷണം തീര്‍പ്പാക്കണമെന്ന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്.



Leave A Comment