ഭാവി ഭീഷണിയിലായ തായ്‍വാന്‍ മുസ്ലിംകള്‍
തായ്‍ലാന്റിലെ മുസ്‍ലിം ജനതയുടെ ജീവിത നിലവാരത്തെ കുറിച്ച് നമുക്ക് വേണ്ടത്ര വിവരങ്ങള്‍ ലഭ്യമാകണമെന്നില്ല. സമജാതീയതയോടെയും തുല്യബോധത്തോടെയും ജീവിക്കുന്നവരായിരിക്കും തായ്‍ലാന്റുകാരെന്നാണ് നാം മനസ്സിലാക്കുന്നതെങ്കില്‍ ഒട്ടും ശരിയല്ലെ നമ്മുടെ ഭാവനകളെന്നാണ് സമീപകാല സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ ബോധ്യമാവുക.
തായ്‍ലാന്‍റുകാരില്‍ ഭൂരിഭാഗമാളുകളും ബുദ്ധമതക്കാരാണ്. മുസ്‍ലിംകളും ഹിന്ദുക്കളും ക്രിസ്താനികളും പാഴ്‍സി മതക്കാരുമല്ലാം ഇവിടെ ഒറ്റപ്പെട്ട് ജീവിക്കുന്നു. ആകെയുള്ള 64 മില്യണ്‍ ജനസംഖ്യയുടെ പത്ത് ശതമാനം മാത്രമാണ് മുസ്‍ലിംകള്‍.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ന്യൂനപക്ഷമായ മുസ്‍ലിംകള്‍ ചൈന, പാക്കിസ്താന്‍, ഇന്ത്യ, മലേഷ്യ, കംബോഡിയ, ബംഗാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു കുടിയേറിപ്പാര്‍ത്തവരാണ്. സുമാദ്ര, ബൊര്‍ണോ ഉപദ്വീപുകളില്‍ താമസിച്ചിരുന്ന പഴയ മുസ്‍ലിം ഗോത്രവിഭാഗവും പില്‍കാലത്ത് തായ്‍ലാന്റിലേക്ക് മാറി താമസിച്ചിട്ടുണ്ട്.
തായ്‍വാനിലെ ഇസ്‍ലാമിക സംസ്‍കാരങ്ങള്‍.
തായ്‍വാനില്‍ മിക്ക പ്രദേശങ്ങളിലും മുസ‍്‍ലിം സാന്നിധ്യമുണ്ട്. ഒരു പ്രദേശത്ത് മാത്രം ഒതുങ്ങികൂടുന്നവരോ അതല്ലെങ്കില്‍ ചില തെരുവുകള്‍ മാത്രം അധീനതിയിലാക്കി കഴിയുന്നവരോ അല്ല അവര്‍. മിക്കവരും മലേഷ്യയില്‍ നിന്നു കുടിയേറിപ്പാര്‍ത്തവരായത് കൊണ്ട് തന്നെ മലേഷ്യയോട് തൊട്ടടുത്ത് നില്‍ക്കുന്ന പ്രദേശത്താണ് മുസ്‍ലിംകള്‍ അധികവും താമസിക്കുന്നത്. അധിക മുസ്ലിം വിഭാങ്ങളും രാജ്യത്തെ എല്ലാ സംസ്കാരങ്ങളോടും ഇടകലരുന്നവരാണ്. എന്നാല്‍ തായ്‍വാനില്‍ താമസമാക്കിയ മലായ് മുസ്‍ലിംകള്‍ ഒറ്റപ്പെട്ട സംസ്കാരവും ജീവിത ശൈലിയും തുടര്‍ന്നുപോരുന്നവരാണ്. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട പ്രക്ഷോഭങ്ങളും പ്രകടനങ്ങളുമൊക്കെ മാലായ് മുസ്‍ലിംകളുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കാറുണ്ട്. ഇത് മുതലെടുക്കാനാണ് തായാവാന്‍ ഗവണ്‍മെന്‍റിന്‍റെ ശ്രമം. മുസ്‍ലിംകളെ ഒതുക്കാനും അടിച്ചമര്‍ത്താനുമായി നിരന്തര പീഡനങ്ങളാണ് സര്‍ക്കാറിന്‍റെ അറിവോടെ ഇവിടെ അഴിച്ചുവിടുന്നത്.
എന്നാല്‍ സര്‍ക്കാറിന്‍റെ ഭാഷ്യം മറ്റൊന്നാണ്. പരസ്പരം ഇടകലരാന്‍ ആഗ്രഹിക്കാത്ത മലായ് മുസ്‍ലിംകളെയും മറ്റു ഇതര വിഭാഗങ്ങളെയും ഒരു കുടക്കീഴില്ലാക്കാന്‍ വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നാണ് അവരുടെ വാദം. കാലങ്ങളായി ഇതിന് വേണ്ടി പലതും നടത്തുന്നുണ്ടെന്നും വിവിധ പദ്ധതികള്‍ നടപ്പിലാക്കന്നുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
മുന്‍പ് തായ്‍വാനിലെ മലായ് മുസ്‍ലിംകളൊക്കെ ഭരണപക്ഷത്തോട് പൂര്‍ണ്ണമായും വിധേയത്വമുള്ളവരായിരുന്നു. തായ്‍വാന്‍ രൂപീകൃതമാകുന്നതിന്‍റെ മുന്‍പ് അവിടെ ഭരണം നടത്തിയിരുന്നത് മുസ്‍ലിം രാജകുടുംബമായത് കൊണ്ട് തന്നെ അക്കാലത്ത് അവരെ പൂര്‍ണ്ണമായും അംഗീകരിക്കുന്നവരായിരുന്നു രാജ്യത്തെ മലായ് മുസ്‍ലിംകള്‍
1940 കള്‍ക്ക് ശേഷം തായ്‍വാന്‍ ഭരിച്ച നാഷണലിസ്റ്റ് പാര്‍ട്ടി പുതിയ പരിഷ്കാരങ്ങള് നടപ്പിലാക്കുകയും ന്യൂനപക്ഷ വിഭാഗമായ മലായ് മുസ്‍ലിംകളെ പീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തു. ഇസ്‍ലാമിക സംസ്കാരവും തനിമയും പ്രകടമാക്കുന്ന വേഷവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഭരണകര്‍ത്താക്കള്‍ ശക്തമായി രംഗത്തു വന്നു. പ്രത്യേകിച്ച് മലായ് സ്ത്രീകള്‍ ധരിച്ചിരുന്ന ശിരോവസ്ത്രങ്ങള്‍ക്കും സ്‍കേര്‍ട്ടിനുമെല്ലാം വിലക്കേര്‍പ്പെടുത്തി. ബുദ്ധമതത്തിന്‍റെ വിശ്വസാരാധനകള്‍ക്ക് മാത്രം സ്വാതന്ത്ര്യം നല്‍കി മുസ്‍ലിം ആചാരങ്ങളെ വിമര്‍ശിക്കുന്ന നടപടികളായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
മുന്‍പ് മതകാര്യങ്ങളില്‍ തീര്പ്പുകല്‍പിക്കുന്നതിനായി പ്രത്യേക ശരീഅത്ത് കോടതികള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ മുന്കൈയ്യെടുത്തിരുന്നു. ഇപ്പോള് ഇസ്‍ലാമിക ജുഡീഷ്യറിയെ നിരോധിക്കുകയും സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ കേന്ദ്രങ്ങളിലുമൊക്കെ ബുദ്ധ മതാചാരമനുസരിച്ച് പ്രവര്‍ത്തിപ്പിക്കാനും ക്രമപ്പെടുത്താനും ഉത്തരവുമിറക്കിയിട്ടുണ്ട്. പരമ്പരാഗത മുസ്‍ലിം വസ്ത്ര രീതി തന്നെ നിരോധിക്കുകയും തായ് ഭാഷയില് മാത്രം സംസാരിക്കുന്നതിനും തായ് പേരുകള്‍ മാത്രം സ്വീകരിക്കുന്നതിനും പുതിയ നിയമങ്ങളും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. അതിനെതിരെ ശബ്ദിക്കുന്ന മുസ്‍ലിം വിഭാഗങ്ങള്‍ക്കെതിരെ കടുത്ത നടപടികളാണ് ഗവണ്‍മെന്റ് കൈകൊള്ളുന്നത്. നിരപരാധികളായവരെ അറസ്റ്റുചെയ്യുകയും പിന്നീട് കൊടിയ പീഢനങ്ങളേല്‍പ്പിക്കുയയും ചെയ്യുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
സര്‍ക്കാറിന് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷത്തിന് വേണ്ടി ക്രിയാത്മകമായ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഇതൊന്നും തായ്‍വാനിലെ മുസ്‍ലിംകള്‍ക്ക് ലഭ്യമാകുന്നില്ല. നിയമപരമായ പല പ്രശനങ്ങളും നേരിടുന്നത് കൊണ്ടാണ് ആനുകൂല്യങ്ങള് ലഭിക്കാത്തതെന്നാണ് ഗവര്‍മെന്‍റിന്‍റെ ഔദ്യോഗിക സ്ഥിരീകരണം. മുന്‍ തായ്‍വാന്‍ പ്രധാനമന്ത്രി താക്സിന്‍ സിനോത്രയുടെ ഭരണകാലത്ത് ദക്ഷിണ തായ്‍വാനിലെ ന്യൂനപക്ഷ വിദ്യാര്ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ പലിശമുക്തമല്ലാത്തതിനാല്‍ അന്ന് മുസ്‍ലിംകള്ക്ക് ലഭിക്കാതെ പോയി.
തീരദേശ വാസികളായ മുസ്‍ലിംകള്‍ക്കിടയിലും ബദ്ധമതക്കാര്‍ക്കിടയിലും ഇടക്കിടെ സംഘട്ടനങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഇത്തരം വര്‍ഗീയ പ്രശ്നങ്ങളെ തണുപ്പിക്കുന്നതിനോ വേണ്ട പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനോ സര്‍ക്കാര്‍ ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. ദക്ഷിണ തായ്‍വാനില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്കും സൈനിക സേവനങ്ങള്‍ക്കും ബുദ്ധമതക്കാരെ മാത്രമാണ് തെരഞ്ഞെടുക്കുന്നതെന്ന ആക്ഷേപവുമുണ്ട്. മലായ് മുസ്‍ലിംകള്‍ തിങ്ങിപാര്‍ക്കുന്ന ഏരിയകളില്‍ നിന്നുപോലും റിക്രൂട്ട്മന്‍റ് ചെയ്യുന്നത് ബുദ്ധമതക്കാരെ മാത്രമാണ്. അതുകൊണ്ട് തന്നെ ഭരണരംഗത്തും മറ്റും തായ്‍വാന്‍ മുസ്‍ലിംകളെ പ്രതിനിധീകരിക്കുന്നവര്‍ ചെറു ന്യൂനപക്ഷം മാത്രമാണ്.
പ്രതിസന്ധിയിലും പ്രയാസത്തിലും കഴിയുന്ന തായ്‍വാനിലെ മുസ്‍ലിംകളെ കരകയറ്റണമെങ്കില്‍ സര്‍ക്കാറിന്‍രെ ഭാഗത്തു നിന്നുള്ള സക്രിയമായ ഇടപെടലുകള്‍ അനിവാര്യമാണ്. അവരുടെ ജീവിതക്രമങ്ങളില്‍ കൈകടത്താതിരിക്കുകയും അവര്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്താല്‍ നിലവിലെ പ്രതിസന്ധികള്‍ക്ക് ഏറെക്കുറെ പരിഹാരമാവും. ഭരണ രംഗത്തും മറ്റു സാമൂഹിക മേഖലകളിലും രാജ്യത്തെ മുസ്‍ലിംകള്‍ക്ക് മികച്ച പ്രാതിനിധ്യം ഒരുക്കുകയാണങ്കെില്‍ നല്ലൊരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം.
സാംസ്കാരികവും സാമൂഹികവുമായ അന്തരങ്ങളാണ് തായ്‍വാന്‍ മുസ്‍ലിംകളെ ഇങ്ങനെ അകറ്റപ്പെടുന്നതിന്‍റെ പ്രധാന കാരണം. പര്സപരം കൂട്ടിയണക്കുന്ന കാഴ്ചപ്പാടുകളും തുല്യബോധമുണര്‍ത്തുന്ന വീക്ഷണങ്ങള്‍ക്കും വേണ്ടത്ര വേരോട്ടമില്ലാത്തത് കൊണ്ടാണ് മുസ്ലിംകള്‍ ഇങ്ങനെ ദുരിതമനുഭവിക്കാനുള്ള പ്രധാന കാരണം. എന്നും ഒറ്റപ്പെടലുകള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളായി കഴിയേണ്ട തായ്‍വാന്‍ മുസ്‍ലിംങ്ങളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന് അറുതിവരുത്തണമെങ്കില്‍ സര്‍ക്കാര്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങുക തന്നെ വേണം.
Leave A Comment