പ്രതിസന്ധിയിലകപ്പെട്ട മ്യാന്മര്‍ മുസ്ലിംകള്‍.

rohingyo 1മ്യാന്മറിലെ ഭരണകൂടം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്കളില്‍ അടിച്ചേല്‍പിക്കുന്ന ക്രൂര നിയമങ്ങളെ അപലപിച്ച് കൊണ്ട് ഈയടുത്ത് ഒബാമ രംഗത്ത് വരുകയുണ്ടായി. മ്യാന്മറിലെ മുസ്‍ലിം ന്യൂനപക്ഷത്തിന്‍റെ നിലനില്‍പ്പ്  തന്നെ ആപല്‍കരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അദ്ദേഹം വിരല്‍ ചൂണ്ടുന്നത് ആധുനിക ലോകത്ത് മുസ്‍ലിം സമുദായം നേരിട്ടു കൊണ്ടിരിക്കുന്ന സ്വത്വ പ്രതിസന്ധിയിലേക്കാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷമെന്ന് യു എന്‍ വിശേഷിപ്പിച്ച റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ കാലങ്ങളായി മ്യാന്മര്‍ ഭൂരിപക്ഷ സമുദായത്തിന്റെ അക്രമങ്ങള്‍ക്കിരയായി ജീവിക്കുന്നവരാണ്.

പോയ വര്‍ഷം ജൂണ്‍ മാസത്തില്‍ ഭൂരിപക്ഷ ബുദ്ധ ഭിക്ഷുക്കള്‍ക്കും മുസ്ലിംകള്‍ക്കിടയിലും നടന്ന ഏറെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ച കലാപ വാര്‍ത്ത ഒബാമയുടെ പ്രസ്താവയിലൂടെ ഒന്നുകൂടി മുഖ്യധാരയില്‍ ചര്‍ച്ചാവിധേയമായിരിക്കുകയാണ്. പട്ടാളഭരണരാഷ്ട്രമായ മ്യാന്മറില്‍ ഒരു വംശീയ ഉന്മൂലം നടമാടുകയാണെങ്കില്‍ അത് തീര്‍ച്ചയായും റോഹിങ്ക്യാ മുസ്‍ലിംകളെ ബാധിക്കുമെന്നതില്‍ സംശയമില്ല. ബുദ്ധഭിക്ഷു ഭൂരിപക്ഷത്തിന്റെ താല്‍പര്യമുസരിച്ച് നീങ്ങുന്ന മ്യാന്മര്‍ സര്‍കാര്‍ മുസ്‍ലിം സമുദായത്തെ ബംഗാളി എന്ന തലക്കെട്ടില്‍ അഭിസംബോധ ചെയ്യുമ്പോള്‍ ന്യൂനപക്ഷ സമുദായം നേരിട്ട് കൊണ്ടിരിക്കുന്ന ഒറ്റപ്പെടലിന്റെയും ഭീഷണിയുടെയും ഭീകരചിത്രങ്ങളാണ് മറനീക്കി പുറത്തു വന്ന് കൊണ്ടിരിക്കുന്നത്.

ബര്‍മ എന്ന പേരില്‍ കാലങ്ങളോളം അറിയപ്പെട്ട മ്യാന്മറിന്റെ ജസംഖ്യയില്‍ നാല് ശതമാനം അഥവാ എട്ട് ലക്ഷം ജനങ്ങളുള്‍ക്കൊള്ളുന്ന ഒരു പ്രബല ന്യൂനപക്ഷമാണ് റോഹിങ്ക്യന്‍ മുസ്‍ലിംകള്‍. ഏഴ്, എട്ട് നൂറ്റാണ്ട് കാലയളവില്‍ ഇസ്‍ലാമിന്റെ പ്രഭവകേന്ദ്രമായ അറേബ്യയില്‍ നിന്ന് പ്രബോധാര്‍ത്ഥം നാടുവിട്ട, കപ്പല്‍ ഛേദത്തിന്റെ ഭാഗമായി മ്യാന്മറില്‍ കുടിയേറിപ്പാര്‍ത്ത പ്രബോധകരുടെ പിന്‍മുറക്കാരാണ് ഇവര്‍. 1970കളില്‍ വരെ ബര്‍മീ സമൂഹത്തില്‍ അംഗീകൃത ന്യൂനപക്ഷമായി ഗവര്‍മന്റ് രേഖകളിലടക്കം രേഖപ്പെടുത്തപ്പെട്ട ഇവര്‍ 1982ല്‍ വന്ന പട്ടാളഭരണം അയോഗ്യരാക്കുകയും ബര്‍മന്‍ പൌരത്വമില്ലാത്ത സമൂഹമായി പ്രഖ്യാപിക്കുകയുമുണ്ടായി. അതോടെ റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്കെതിരെയുള്ള പരോക്ഷ വികാരം പ്രത്യക്ഷ തലത്തില്‍ ആളിപ്പടരാന്‍ തുടങ്ങി. റോഹിങ്കികള്‍ ബംഗാളി നുഴഞ്ഞ് കയറ്റക്കാരാണെന്ന ആരോപണവുമായി ആദ്യ കാലത്ത് പട്ടാള അജണ്ടയുടെയും പിന്നീട് ജാധിപത്യത്തിന്റെയും പിന്തുണയുള്ള ഗവണ്‍മന്റ് നിലവില്‍ വന്നതോടെ, ഇവര്‍ നേരിടേണ്ടിവന്ന സമാനതകളില്ലാത്ത പീഢനങ്ങളുടെയും ദുരിതങ്ങളുടെയും ഭീതിതമായ കഥകള്‍ ലോകമനസ്സാക്ഷിയെ തന്നെ നടുക്കുകയാണുണ്ടായത്. മ്യാന്മറിന്റെ അടുത്ത പ്രധാനമന്ത്രിയായി വാഴ്ത്തപ്പെടുന്ന ഓങ് സാന്‍ സൂചിയുടെ, മ്യാന്മറിലെ മുസ്‍ലിംകള്‍ പൌരത്വമില്ലാത്തവരാണെന്ന പ്രസ്താവന ജാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കടന്ന് വരാന്‍ തുടങ്ങുന്ന മ്യാന്മറിലെ മുസ്‍ലിം ന്യൂനപക്ഷത്തിനു നേരയാണ് വാളോങ്ങുന്നത്. rohingyo 2സമാധാന നോബല്‍ സമ്മാന ജേതാവായ സൂചിക്ക് സമാധാനം എന്ന പദവുമായി യാതൊരു ബന്ധവുമില്ല എന്ന് വിളിച്ചോതുന്നുണ്ട് ഈ പ്രസ്താവന. ജാധിപത്യ വാദങ്ങളുടെ ഏറു പടക്കം പൊട്ടിച്ച് ഭൂരി പക്ഷം വരുന്ന സിഖ് റാഖിന്‍സുകളുടെയും പട്ടാള അജണ്ടയുടെയും വോട്ട് വാരാനുള്ള ഗൂഢലക്ഷ്യങ്ങള്‍ തീര്‍ത്തും അപലപീയമാണ്. അത് കൊണ്ട് തന്നെയാണ്, തന്റെ മേല്‍ ചാര്‍ത്തപ്പെട്ട സമാധാ പട്ടത്തിന് അല്‍പം വില കല്‍പിക്കേണ്ടിയിരുന്നുവെന്ന് ഒരി റോഹിങ്ക്യന്‍ മുസ്‍ലിം ഫെഡറേഷന്‍ തോവ് ഇതിനോട് പ്രതികരിച്ചത്. അവിഭക്ത ബംഗാളിന്റെ വിശാലമായ സാമ്രാജ്യത്തില്‍ പരന്ന് കിടക്കുന്ന മുസ്‍ലിംകള്‍ ഭൂമിശാസ്ത്രപരമായ വിഭജനത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ടത്.

കാലങ്ങളോളം അരാക്കന്‍ പ്രദേശം (ഇന്ന് മ്യാന്മറിലെ ഭൂരിപക്ഷം മുസ്‍ലിംകളും താമസിക്കുന്ന സ്ഥലം) ഭരിച്ചിരുന്ന രാജാക്കന്മാരുടെ പതനം, ആയിരക്കണക്കിന് മുസ്ലിംകളുടെ പലായനത്തിലും നരഹത്യയിലും കലാശിച്ചു. അന്ന് ബംഗാളിലെ പ്രദേശമായ ചിറ്റംഗോയിലേക്ക് കുടിയേറിപ്പാര്‍ത്ത ഇവര്‍ 1800 കളില്‍ ബ്രിട്ടീഷ് സാമ്രാജ്യം അധികാരമേറ്റപ്പോള്‍  സ്വദേശത്തേക്ക് മടങ്ങി. എന്നാല്‍  ബ്രിട്ടീഷ് സാമ്രാജ്യം അസ്തമിച്ചപ്പോള്‍ ഭൂരിപക്ഷം വരുന്ന സമൂഹം മ്യാന്മറിന്റെ അധികാരം കൈയാളുകയാണുണ്ടായത്.

അങ്ങനെ, ബുദ്ധ മേല്‍ വിലാസത്തില്‍ സ്ഥാപിതമായ രാഷ്ട്രമെന്ന തീര്‍ത്തും ഫാഷിസമെന്ന് വിശേഷിപ്പിക്കാവുന്ന വംശീയാധിഷ്ഠിത മതരാഷ്ട്ര വാദത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത പട്ടാള അജണ്ട അധികാരത്തിലേറി. 1978 ല്‍ ഭരണകൂട അജണ്ടയില്‍ ഓപറേഷന്‍ കിംങ് ഡ്രാഗണ്‍ എന്ന പേരില്‍ അറിയപ്പെട്ട വംശീയ ഉന്മൂലം ലക്ഷക്കണക്കിന് മുസ്‍ലിംകളുടെ കൂട്ട നരഹത്യയിലാണ് കലാശിച്ചത്. 1996 ലെ വേത നിര്‍ബന്ധ തൊഴില്‍, മാധ്യമ സ്വാതന്ത്യ  നിയന്ത്രണം, വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ഭ്രഷ്ട് തുടങ്ങിയ നിയമപരമായ അവഗണനക്ക് പുറമെ ഇസ്‍ലാമികാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുന്നതില്‍ പോലും ഗവണ്‍മെന്റ് ശക്തമായ വിലക്ക് കല്‍പിച്ചിരിക്കുകയാണ്. റോഹിങ്ക്യന്‍ അധിവാസ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കണ്ടെത്തിയ പ്രകൃതി വിഭവങ്ങളും എണ്ണ സമ്പത്തും കണ്ണും നട്ടിരിക്കുന്ന പാശ്ചാത്യര്‍ക്കിടയില്‍ ഒബാമയുടെ റോഹിങ്ക്യന്‍ ന്യൂനപക്ഷ അനുകൂല പ്രസ്താവന പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്.

           ഹാഫിസ് ഹഫിയ്യ്‍. എം.പി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter