ഫാസിസ്റ്റ് ഇന്ത്യയില്‍ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം കുറ്റകരമോ?
ഇന്ത്യന്‍ മാധ്യമ ലോകം നിശബ്ദമാക്കപ്പെടുകയാണ്. അനീതിക്കെതിരെ നീതിയുടെ ശബ്ദമുയര്‍ത്തേണ്ട മാധ്യമ വര്‍ഗ്ഗം അവശ്യ ഘട്ടങ്ങള്‍ വരുമ്പോള്‍ ശത്രുവിനോടൊപ്പം ചേരുകയാണ്. ഇരകളുടെ വര്‍ത്തമാനം പറയാനോ പ്രചരിപ്പിക്കാനോ ആരും തയ്യാറാകുന്നില്ല. വളരെ ചുരുക്കം സംരംഭങ്ങളൊഴികെ ബാക്കിയെല്ലാം ഫാസിസത്തിന്റെ മുഖം മിനുക്കാനാണ് ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
വിശ്വാസ്യത നഷ്ടപ്പെട്ട മാധ്യമ ലോകം ഇന്ന് വാര്‍ത്തകളെ സെന്‍സേഷനലൈസ് ചെയ്ത് ജനങ്ങളെ ആവേശത്തിന്റെ ഹിസ്റ്റീരിയയിലേക്ക് നയിക്കുകയാണ്. യഥാര്‍ത്ഥ മാധ്യമ ധര്‍മ്മം രാജ്യത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
മാധ്യമങ്ങളൊന്നടങ്കം സംഘപരിവാറിന് വിടുപണി ചെയ്ത നേരത്ത് ഗൗരവമേറിയ ചര്‍ച്ചകളും സംവാദങ്ങളുമായി നിഷ്പക്ഷതയോടെ തലയുയര്‍ത്തി നിന്ന ചാനലായിരുന്നു ഹാമിദ് അന്‍സാരി തുടങ്ങി വെച്ച രാജ്യസഭ ടി.വി. അദ്ധേഹത്തിന്റെ മടക്കം ആ ചാനല്‍ കാണിച്ച ചങ്കൂറ്റത്തിന്റെ കൂടി പടിയിറക്കമാണ്. സര്‍ക്കാറിനെ ഒട്ടും ഭയക്കാതെ മാധ്യമ പ്രവര്‍ത്തനത്തിലെ നിഷ്പക്ഷത മോദി കാലത്തും കാത്ത് സൂക്ഷിച്ച അത് തേതര ഇന്ത്യയുടെ ദീപസ്തംഭമായി മാറിയിരിന്നു. എന്നാല്‍ ഹാമിദ് അന്‍സാരിയുടെ മടക്കത്തോടെ അതും മറ്റൊരു ദിശയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
കോര്‍പറേറ്റ് വല്‍ക്കരിക്കപ്പെട്ട അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ സര്‍ക്കാറിന് ചേവടി സേവയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നല്ലതും തിയ്യതും നോക്കാതെ മോദി ഭരണകൂടത്തെ വെള്ളപൂശാന്‍ പാടുപെടുകയാണത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ രംഗത്തുവരുന്ന സര്‍ക്കാറിനെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. പകരം, അപ്പോഴും പ്രതിപക്ഷത്തെയാണ് ചോദ്യം ചെയ്യുന്നത്. മുമ്പ് ഓരോ കാര്യത്തിനും കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ ചോദ്യം ചെയ്യാന്‍ ചാടിത്തുള്ളിയ അര്‍ണബ് എന്ത് കൊണ്ടാണ് ഇപ്പോള്‍ നിശബ്ദനായിരിക്കുന്നത്?
അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യേണ്ടവര്‍ പ്രതി പക്ഷത്തെ ചോദ്യം ചെയ്യുന്ന കാഴ്ചയാണ് മാധ്യമലോകത്ത് ഇന്ന് കാണുന്നത്. അധികാര കേന്ദ്രങ്ങളെ വിമര്‍ശിക്കുന്നതിന് പകരം അവരുടെ വക്താക്കളായി മാറുന്നു. കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ അവരുടെ മാര്‍ക്കറ്റിനെയും സര്‍ക്കാരിനെയും ഭയന്നു കൊണ്ട് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ഭരണകൂടത്തിന്റെ വിധേയപ്പെട്ട്കഴിയുന്ന മാധ്യമങ്ങളല്ല നിയന്ത്രണങ്ങളില്ലാത്ത മാധ്യമങ്ങളാണ് ഈ കാലത്ത് അത്യാവിശ്യം.
ഒരു മികച്ച മാധ്യമം എപ്പോഴും സര്‍ക്കാര്‍ വിധേയത്വത്തില്‍നിന്നും മാര്‍ക്കറ്റ് ആശ്രിതത്വത്തില്‍നിന്നും ബന്ധം വിഛേദിച്ച് കൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്.
മാധ്യമങ്ങള്‍ ഇന്ന് പ്രധാനമായും മൂന്ന് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. കോര്‍പറേറ്റ് വത്കരണവും,രാഷ്ട്രീയ വല്‍ക്കരണവും, വാര്‍ത്തകളെ നിസ്സാര വല്‍ക്കരിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്ന ട്രിവിലൈസേഷനും. ടെലിവിഷന്‍ ചാനലുകള്‍ക്ക് വളരെയേറെ പണം വേണ്ടി വരുമ്പോള്‍ വമ്പന്‍ ബിസ്സിനസ്സ് സ്രാവുകളെ തേടി പോകുന്നു. മാര്‍ക്കറ്റിനെ സംബദ്ധിച്ചിടത്തോളം മാധ്യമങ്ങള്‍ വ്യാപാരത്തിലെ ഒരു പ്രവണതയെ ക്കുറിച്ച് വിമര്‍ശനാത്മകമായി വാര്‍ത്തയെഴുതിയാല്‍ അത് പ്രസിദ്ധീകരിക്കപ്പെടുകയില്ല. റിയലന്‍സ് ഇന്‍ഡസ്ട്രീസ് ചാനല്‍ ഏറ്റെടുത്ത അംബാനി മാധ്യമങ്ങളെ കോര്‍പറേറ്റ് വല്‍ക്കരിക്കുകയയും മോദി സര്‍ക്കാറിനെ പിന്തുണക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ മാത്രം ചാനലില്‍ മതി എന്ന നിലപാടെടുക്കുകയുമായിരുന്നു.
സ്വതന്ത്രരായ മാധ്യമ പ്രവര്‍ത്തകരെ ആ വിശ്യമില്ലാത്തതിനാല്‍ നിഷ്പക്ഷമതികളായ മാധ്യമ പ്രവര്‍ത്തകര്‍ നമുക്ക് മാധ്യമ ധര്‍മ്മം നഷ്ടപ്പെടുത്താന്‍ കഴിയില്ല എന്ന് പറഞ്ഞ് സ്വയം ഒഴിഞ്ഞു മാറുകയായിരുന്നു. രാഷ്ട്രീയ വല്‍ക്കരണവും കോര്‍പറേറ്റ് വല്‍ക്കരണവും മാധ്യമങ്ങളുടെ മേല്‍ വലിയ സ്വാധീനം ചെലുത്തിയിരിക്കുകയാണ്. കൂടാതെ വാര്‍ത്തകളെ നിസ്സാര വല്‍ക്കരിക്കുന്നു. ഗോരഖ് പൂരില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചപ്പോള്‍ കുട്ടികള്‍ മരിച്ച കാരണമന്വേഷിക്കുന്നതിന് പകരം സര്‍ക്കാറിനെ ന്യായീകരിച്ച് സംഭവത്തെ നിസ്സാരവല്‍ക്കരിച്ച മാധ്യമങ്ങള്‍ രാജ്യത്ത് നയ വ്യതിചലനമുണ്ടാക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നടങ്കം സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന ദാരുണവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ, അസംബന്ധങ്ങള്‍ സത്യങ്ങളായി അവതരിപ്പിക്കപ്പെടുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഹിന്ദു ദേശീയതയില്‍ വിശ്വസിക്കുമ്പോള്‍ ആ കാഴ്ചപ്പാടിലേക്കാണ് ഇന്ത്യയിലെ മാധ്യമലോകവും പോയിക്കൊണ്ടിരിക്കുന്നത്. ഒരു തരം മാധ്യമ അടിയന്തരാവസ്ഥ സംജാതമായിരിക്കുന്നു.
ഫാസിസത്തിനെതിരെ ഇന്തയില്‍ ഇന്ന് മാധ്യമങ്ങള്‍ നിശബ്ദരാണ്. രാജ്യത്ത് നിശബ്ദതയുടെ ഗൂഢാലോചന നടക്കുകയാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് ഇല്ല എന്നുതന്നെ പറയാം. കോണ്‍ഗ്രസിന്റെ കാലത്ത് അഴിമതികളെല്ലാം മാധ്യമങ്ങള്‍ നിരന്തരം ചോദ്യം ചെയ്യലിലൂടെ അവതരിപ്പിച്ചു. ഇപ്പോള്‍ അതില്ല. പക്ഷെ ഇന്ന് സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ മാധ്യമങ്ങളെ സമീപിക്കുമ്പോള്‍ ഭയന്ന് നിശബ്ദത പാലിക്കുകയാണ് മാധ്യമ ലോകം. മൗനം ദീക്ഷിക്കാത്ത മാധ്യമ പ്രവര്‍ത്തകരെ സര്‍ക്കാറിന് ഭയമാണ് ഭയം. അതിന് അറുതി വരുത്താന്‍ സാംസ്‌കാരിക നായകന്മാരെ കൊല ചെയ്യുന്നു. പ്രതികരിക്കാന്‍ കഴിയാത്ത വിധം നിശബ്ദരാക്കുന്നു.
ഈയിടെ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് രാജ്യം അസഹിഷ്ണുതയിലാണ് എന്നു വിളിച്ചുപറഞ്ഞ ധീരവനിതയാണ്. അവര്‍ വധിക്കപ്പെട്ടത് സര്‍ക്കാര്‍ ചിന്തിക്കുന്നവരെ പേടിക്കുന്നുവെന്നതാണ് വ്യക്തമാക്കുന്നത്. മുമ്പും ധാരാളം പേര്‍ ഇതേ വഴിയില്‍ വധിക്കപ്പെട്ടിട്ടുണ്ട്.
അങ്ങനെയുള്ള രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളുണ്ടാക്കുന്ന ഭരണകൂടത്തിനെതിരെ ആര്‍ജ്ജവത്തോടെ ശബ്ദിക്കുന്ന നിക്ഷ്പക്ഷത കൈവെടിയാത്ത മാധ്യമ പ്രവര്‍ത്തകരാണ് മാധ്യമ മേഖലയില്‍ ഇനിയും കടന്ന് വരേണ്ടത്. അല്ലെങ്കില്‍ മുന്‍നിര മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചത് പോലെ മാധ്യമങ്ങള്‍ നിശബ്ദമാക്കപ്പെടുന്ന രാജ്യമായി ഇത് മാറും. അനീതിക്കെതിരെ പോരാടാന്‍ പിന്നീടിവിടെ ആരുമുണ്ടായിവില്ല.
Leave A Comment