'ഗുജറാത്ത് എന്‍റെ മറവിയെ തോല്‍പിക്കുന്നു'; ജസ്റ്റിസ് കാട്ജു മോഡിയെ വിമര്‍ശിച്ച് എഴുതിയ ലേഖനം
മോഡിയെ വിമര്‍ശിച്ച് പ്രസ്കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കേണ്ടി കാട്ജു പാകിസ്താന്‍ പത്രമായ എക്പ്രസ് ട്രിബൂണില്‍ എഴുതിയ ലേഖനം. 2002 ലെ ഗുജറാത്ത് കലാപവും മോഡിയുടെ വികസനവുമാണ് കാട്ജു ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. പ്രസക്തഭാഗങ്ങളുടെ വിവര്‍ത്തനം.  width=ഈയടുത്ത് കാണ്‍പൂരിലേക്കുള്ള യാത്രാമധ്യേ. വിമാനത്തില്‍ തൊട്ടടുത്ത സീറ്റില്‍  ഗുജറാത്തുകാരനായ ഒരു ബിസിനസ്മാനായിരുന്നു. മോഡിയെ കുറിച്ച് അദ്ദേഹത്തിന്‍റെ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം മോഡിയുടെ വലിയൊരു ആരാധകനാണെന്ന് മറുപടിയില്‍ നിന്ന് മനസ്സിലായി. 2002 ല്‍ രണ്ടായിരത്തിലേറെ മുസ്‌ലിംകള്‍ ഗുജറാത്തില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതിനെ കുറിച്ചു എന്തു പറയുന്നു എന്നായി ഞാന്‍. ഗുജറാത്തില്‍ കാലങ്ങളായി പ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരുന്നത് മുസ്‌ലിംകളായിരുന്നുവെന്നും 2002 ന് ശേഷം അവര്‍ പ്രശ്നമുണ്ടാക്കാന് ‍ധൈര്യപ്പെടാത്തത് കാരണം സംസ്ഥാനത്ത് പൊതുവെ സമാധാനമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെയെങ്കില്‍, നിലവലവിടെയുള്ള സമാധാനം ശ്മശാനത്തിലെ നിശ്ശബ്ദതയാണെന്നും നീതിയോടൊത്തല്ലാതെ ഒരു സമാധാനവും കൂടുതല്‍ കാലം തുടരില്ലെന്നുമായി ഞാന്‍. അപ്പറഞ്ഞത് അയാള്‍ക്ക് പിടിച്ചില്ലെന്നു തോന്നുന്നു. അദ്ദേഹം മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. 2002 ലെ ഭീതികളെ കുറിച്ച് തുറന്നു സംസാരിച്ചാല്‍ തങ്ങള്‍ വീണ്ടും അക്രമിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുമോ എന്ന് ഗുജറാത്തിലെ മുസ്‌ലിംകള്‍ ഭയക്കുന്നു. സത്യത്തില്‍ ഇന്ത്യാ രാജ്യത്തെ മുസ്‌ലിംകള്‍ മൊത്തത്തില്‍ മോഡിക്കെതിരാണ്. ചില പ്രത്യേകകാര്യങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു ന്യൂനപക്ഷം മുസ്‌ലിംകളുടെ കൂട്ടത്തിലും ഉണ്ടെന്ന് വിസ്മരിക്കുന്നില്ല. ഗോധ്രയില്‍ ട്രെയിനില്‍ നടന്ന അക്രമത്തില്‍ 59 പേര്‍ അഗ്നിക്കിരയാക്കപ്പെട്ടിന് നേരെ ഉണ്ടായ സ്വാഭാവിക പ്രതികരണമെന്നാണ് 2002 ലെ കൂട്ടക്കൊലയെ മോഡിയനുകൂലകള് വിശദീകരിക്കാറ്. എന്നാല്‍ എനിക്ക് വ്യക്തിപരമായി അതംഗീകരിക്കാനാകുന്നില്ല. നിരവധി കാരണങ്ങളുണ്ടതിന്. ഒന്ന്, ഗുജറാത്ത് അക്രമത്തിന് പിന്നില് ‍സത്യത്തില്‍ ആരായിരുന്നു, അവിടെ എന്താണ് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഇന്നും നിഗൂഢമായി തന്നെ തുടരുകയാണ്; അതെ കുറിച്ച് വ്യകതമായി വിശദീകരണം ലഭിച്ചിട്ടില്ല. രണ്ട്, ഗോധ്രയിലെ അക്രമം നടത്തിയത് ആരാണെങ്കിലും പിടികൂടി ശിക്ഷിക്കണമെന്നതില്‍ സംശയമൊന്നുമില്ല; എന്നാല് ‍അതിന്‍റെ പേരില്‍ അവിടത്തെ മുസ്‌ലിം സമൂഹത്തെ മൊത്തം വേട്ടയാടുന്നതിന് ആ അക്രമം എങ്ങനെ ന്യായീകരണമാകും? ഗുജറാത്തിലെ ജനസംഖ്യയുടെ 9 ശതാമനം മാത്രമാണ് മുസ്‌ലിംകളുള്ളത്. ബാക്കിയുള്ളവരില്‍ ഒരു മഹാഭൂരിപക്ഷവും ഹിന്ദുക്കളാണ് താനും. നോര്‍ത്ത് അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റം നടന്നിട്ടുണ്ട്. ഇന്ത്യാമഹാരാജ്യം നിരവധി വൈചാത്യങ്ങളുടെ സംഗമഭൂമിയാണ്. അതു കൊണ്ട് തന്നെ വികസനം ഉദ്ദേശിക്കുന്ന ഏതു ഭരണകൂടവും മതേതരത്വത്തെയും മതവിഭാഗങ്ങളോടുമുള്ള സമദൂരത്തെയുമാണ് തങ്ങളുടെ പോളിസിയാക്കേണ്ടത്. ഇക്കാര്യം ‘എന്താണ് ഇന്ത്യ’ എന്ന പേരില്‍ നേരത്തെ ഞാനെഴുതിയ ലേഖനത്തില് ‍സൂചിപ്പിച്ചിട്ടുണ്ട്. മുഗള്‍രാജാവായിരുന്ന അക്ബറിന്‍റെ നയമതായിരുന്നു. മതേതരമായ ഒരു ഭരണഘടന രാജ്യത്തിന് സമ്മാനിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും കൂട്ടാളികളുടെയും നയവും അത് തന്നെയായിരുന്നു. പ്രസ്തുത നയം പിന്തുടരാന്‍ വിസമ്മതിക്കുന്ന കാലത്തോളം ഇന്ത്യക്ക് വികസനം സാധ്യമാകില്ല. കാരണം അത്രയും വൈവിധ്യമാണ് ഇന്ത്യ, ഇവിടത്തെ മതങ്ങളും ജാതികളും ഭാഷകളും വിഭാഗങ്ങളുമെല്ലാം. ഇന്ത്യ. അത് ഹിന്ദുക്കളുടെ മാത്രം രാജ്യമല്ല, മറിച്ച് അതെ അളവില് അത് മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും സിഖുകാരന്റെയും ജൈനക്കാരന്‍റെയുമെല്ലാം രാജ്യമാണ്. രാജ്യത്തെ ഭരണകൂടങ്ങള്‍ ഇതര മതവിഭാഗങ്ങളെ രണ്ടാം കിട പൌരന്മാരായി കണ്ടുകൂടാ.  പകരം ഹിന്ദുക്കളെ പോലെ തന്നെ ഒന്നാം കിട പൌരന്മാരായി അവരും പരിഗണിക്കപ്പെടുന്ന സ്ഥിതി സംജാതമാകണം. അത് കൊണ്ട് തന്നെ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്ക് നേരെ നടന്ന അക്രമം അത്ര പെട്ടെന്ന് മറന്നുകളയുക ആസധ്യമാണെന്ന് തുറന്നു പറയേണ്ടി വരുന്നു. അറേബ്യയിലെ മുഴുവന്‍ സുഗന്ധങ്ങള്‍ ഉപയോഗിച്ചാലും മോഡിയുടെ ദേഹത്ത് വീണ കറയുടെ ദുര്‍ഗന്ധം മാഞ്ഞു പോകില്ല. മോഡിക്ക് അക്രമത്തില്‍ ഒരു പങ്കുമില്ലെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികളുടെ വാദം; ഒരു കോടതിക്കും അദ്ദേഹത്തിന്‍റെ പങ്ക് തെളിയിക്കാനായിട്ടില്ലെന്നും. നിയമവ്യവസ്ഥിതിയെ കുറ്റം പറയാന്‍ ഞാനാളല്ല. എന്നാല്‍ മോഡിക്ക് പങ്കില്ലെന്ന വാദത്തെ എനിക്ക് അംഗീകരിക്കാനാകില്ല. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത്. അവിടെയാണ് അക്രമം നടന്നത്, അതും വലിയ തോതില്‍ തന്നെ. എന്നിട്ടും അദ്ദേഹത്തിന് അതില്‍ ഒരു പങ്കുമില്ലെന്ന വാദം എല്ലാര്‍ക്കും ദഹിച്ചാലും എനിക്ക് ദഹിക്കില്ല.  width=മുന്‍ പാര്‍ലിമെന്‍റംഗമായിരുന്ന ഇഹ്സാന്‍ ജാഫ്രി താമസിച്ചിരുന്നത് അഹ്മദാബാദിലെ ചമാന്‍പുര പ്രവിശ്യയിലായിരുന്നു. കാര്യമായി മുസ്‌ലിംകള്‍ മാത്രം തിങ്ങിത്താമസിച്ചിരുന്ന ഗുല്‍ബെര്‍ഗ് ഹൌസിങ്ങ് സൊസൈറ്റിയിലായിരുന്നു അദ്ദേഹത്തിന്‍റെ വീട്. അദ്ദേഹത്തിന്‍റെ ഭാര്യ സകിയ ജാഫ്രി പറയുന്നതനുസരിച്ച്, 2002 ഫെബ്രുവരി 28 ന് ഒരു സംഘകം അക്രമികള്‍ ഗ്യാസ് സിലിണ്ടറുപയോഗിച്ച് സൊസൈറ്റിയുടെ ഗേറ്റ് പൊളിച്ചു കടന്നുവരികയും ഇഹ്സാന്‍ ജാഫ്രിയെ വീട്ടില്‍ നിന്ന് വലിച്ച് പുറത്തിറക്കുകയുമായിരുന്നു. അവരദ്ദേഹത്തെ വിവസ്ത്രനാക്കി. കൈയിലുണ്ടായിരുന്ന വാളുകൊണ്ട് കാല്‍ വെട്ടിമാറ്റി. എന്നിട്ട് ജീവനോടെ അഗ്നിക്കിരയാക്കി. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ മറ്റുപലരും കൊല്ലപ്പെടുകയും വീടുകള് ‍അഗ്നിക്കരിയാക്കപ്പെടുകയും ചെയ്തു. ഈ ചെമനാപുരയില്‍ നിന്ന് ഒരു കിലോമീറ്റര് ദൂരം കാണില്ല തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക്. രണ്ടു കിലോമീറ്റര് ‍അപ്പുറത്ത് അഹ്മദാബാദ് പോലീസ് കമ്മീഷണറുടെ ഓഫീസുമുണ്ട്. എന്നിട്ടും ഗല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടക്കുന്ന അക്രമങ്ങള്‍ മുഖ്യമന്ത്രിയും ഭരണമെഷിനറികളും കണ്ടില്ലെന്നാണോ? അതുകൊണ്ടും തീര്‍ന്നില്ല. മൃഗീയമായ കൊലചെയ്യപ്പെട്ട ശേഷം തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നീതി ലഭിക്കുന്നതിനായി സകിയ ജാഫ്രി മുട്ടാത്ത വാതിലുകളില്ല, കയറാത്ത ഓഫീസുകളില്ല. മോഡിക്കെതിരെ സകിയ കൊടുത്ത ക്രിമിനല്‍ പെറ്റീഷന് ‍ജില്ലാകോടതി തള്ളുകയായിരുന്നു. പ്രത്യക അന്വേഷണ സംഘത്തിന് മോഡിക്കെതിരില്‍ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നതാണ് അതിന് കോടതി ഉന്നയിച്ച ന്യായം. എന്നാല് ‍പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സുപ്രീംകോടതി വിഷയത്തിലിടപെട്ടിരിക്കുന്നു. മോഡിക്കെതിരില്‍ സകിയ ജാഫ്രി സമര്‍പ്പിച്ച പെറ്റീഷന് ‍പരിഗണിക്കണമെന്ന് ജില്ലാ കോടതിയോട് ഉത്തരവിട്ടിരിക്കുന്നു. വിഷയമിപ്പോള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ അതെ കുറിച്ച് കൂടുതല് ‍പറയുന്നില്ല. വികസനം: മോഡി മോഡല്‍ ഗുജറാത്തിനെ താന്‍ വികസനത്തിലേക്ക് നയിച്ചുവെന്നാണ് മോഡി വാദിക്കുന്നത്. വികസനമെന്താണെന്ന് ആദ്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൊതുജനത്തിന്‍റെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതില് ‍കവിഞ്ഞ ഒരു അര്‍ഥവും വികസനത്തിനില്ല തന്നെ. ജീവിത നിലവാരം മെച്ചപ്പെടാതെ, വലിയ വ്യാവസായിക സമുച്ചയങ്ങള്‍ക്ക് സബ്സിഡി കൊടുത്തതു കൊണ്ടോ ഭൂമിയും വൈദ്യുതിയും വെറുതെ നല്‍കിയതു കൊണ്ടോ വികസനമാകില്ല. ആകാന്‍ പാടില്ല. ഗുജറാത്തില് ‍ജനസംഖ്യയുടെ 48 ശതമാനത്തിനും ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദേശീയ ശരാശരിയേക്കാളും വരും ഈ വിഷയത്തില്‍ ഗുജറാത്തിന്‍റെത്. ഗ്രാമീണ മേഖലകളില്‍ സംസ്ഥാനത്തെ 57 ശതമാനം പേരും ദാരിദ്രരാണ്. സംസ്ഥാനത്തെ ശൈശവ-സ്ത്രീ മരണ നിരക്കുകളും ഏറെ കൂടുതലാണ്. ഫെബ്രുവരി 8 ന് ദി ഹിന്ദുവില് ‍എഴുതിയ കുറിപ്പില് ‍ഗുജറാത്തിലെ അന്തരീക്ഷം കൂടുതല്‍ മലിനമാകുന്നതിനെ കുറിച്ചും വിദ്യാഭ്യാസ നിലവാരം താഴുന്നതിനെ കുറിച്ചും കുട്ടികളും പോഷകാഹാരക്കുറവിനെ സംബന്ധിച്ചുമെല്ലാം പ്രശസ്ത നിരീക്ഷകന്‍ രാമചന്ദ്രഗുഹ പരാമര്‍ശിക്കുന്നുണ്ട്. 2010 ലെ യുനൈറ്റഡ് നാഷന്‍സ് ഡെവലപ്മെന്‍റ് പ്രഗ്രാമിന്റെ റിപ്പോര്‍ട്ടനുസരിച്ച്, രാജ്യത്തെ വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനം മാത്രമാണ് ഗുജറാത്തിനുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം തുടങ്ങി നാനോന്മുഖ മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. രാമചന്ദ്രഗുഹ തുടരുന്നു: ‘ചില സാമ്പത്തിക കണക്കകളിലെ രണ്ടക്കങ്ങളല്ല വികസനത്തിന്റെ അടിസ്ഥാനമാക്കേണ്ടതെന്ന് വിശ്വസിക്കുന്ന ഒരു സാമൂഹ്യപണ്ഡിതനെന്ന നിലയില്‍ രാജ്യത്തെ വികസിത സംസ്ഥാനമാണ് ഗുജറാത്ത് എന്ന് പൊതുവാദം എനിക്ക് അംഗീകരിക്കാനാകില്ല. മൂന്നാം പ്രാവശ്യവും മോഡി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗുജറാത്തിലൂടെ ഞാന്‍ ഒരു യാത്ര നടത്തുകയുണ്ടായി. അവിടത്തെ നഗരങ്ങളിലെ വെള്ളം, ഗതാഗതം, മാലിന്യം തുടങ്ങിയ കാര്യങ്ങളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഗ്രാമങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രകൃതിവിഭവങ്ങള് ഗ്രാമങ്ങളില്‍ ‍അന്യം നിന്നു പോയിട്ടുണ്ട്. കാലികള്‍ക്ക് മേയാന്‍ പച്ചപ്പുല്ല് പോലും പരിസരങ്ങളില്ലാതായിരിക്കുന്നു. സാമ്പത്തിക-സാമൂഹിക വികസനങ്ങളുടെ കാര്യം നോക്കുമ്പോള്‍ രാജ്യത്ത് അവേറിജിന് മുകളിലുള്ള സംസ്ഥാനമാണ് ഗുജറാത്തെന്ന് പറയാം. പക്ഷെ, ഏറ്റവും വികസിതമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം, തമിഴ്നാട്, ഹിമാചല്‍ പ്രദേശ് എന്നിവയാണ് സ്ഥാനം പിടിക്കുക.’ ശരിയാണ്, വ്യാവസായിക അനൂകുലമായ ഒരു അന്തരീക്ഷം സംസ്ഥാനത്ത് മോഡി രൂപപ്പെടുത്തിയിട്ടുണ്ട്. വ്യാവസായികളല്ലാത്തവരെന്തേ ഇന്ത്യയിലെ പൌരാന്മാരല്ലേ? മോഡിയുടെ വികസനത്തെ കുറിച്ച വാതോരാതെ സംസാരിക്കുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ. ആഹാരം ലഭിക്കാതെ വിഷമിക്കുന്ന കുട്ടികള്‍ക്ക് മോഡി കെട്ടിപ്പൊക്കിയ ഫാക്ടറികളും റോഡുകളും തിന്നു വയര്‍നിറക്കാന്‍ പറ്റുമോ? രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടെങ്കില് നാം ഇതെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ 1933 ല്‍ ജര്‍മനിയിലെ ജനങ്ങള്‍ കാണിച്ച അതേ മണ്ടത്തരം നാമും അറിയാതെ ആവര്‍ത്തിക്കേണ്ടി വരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter