ഗാസയിലെ ആ വയോവൃദ്ധന്‍റെ കയ്യിലെ പ്ലക്കാര്‍ഡ് നിങ്ങള്‍ വായിച്ചില്ലേ: നോം ചോംസ്കി
നോം ചോംസ്കി. അമേരിക്കന്‍ ബുദ്ധിജീവി. രാഷ്ട്രീയ നിരീക്ഷകന്‍. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഇസ്രായേലിന്റെ പുതിയ യുദ്ധം തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ് ഗാസ സന്ദര്‍ശിച്ചിരുന്നു അദ്ദേഹം. പ്രദേശത്തേക്ക് നടത്തിയ തന്റെ ആദ്യ യാത്രയെ കുറിച്ച് വിശദമായ കുറിപ്പും അദ്ദേഹം എഴുതിയിരുന്നു. ഗാസയിലെ പുതിയ അക്രമത്തിന്റെയും ഐക്യരാഷ്ട്രസഭയിലെ ഫലസ്തീന്റെ പുതിയ പദവിയുടെയും പശ്ചാത്തലത്തില്‍ ചോംസ്കി പുതിയൊരു ലേഖനം കൂടി എഴുതി. ഇസ്രായേലിന്റെയും അമേരിക്കയുടെയും അധീശത്വശ്രമങ്ങളെ ശക്തമായി വിമര്‍ശിക്കുന്നു ചോംസ്കി ലേഖനത്തിലുടനീളം. Chomsky.info യില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലെ പ്രസ്കതഭാഗങ്ങളുടെ വിവര്‍ത്തനം.  width=യുദ്ധകാലത്ത് ഗാസയിലെ ഒരു വയോവൃദ്ധന്‍ കയ്യിലേന്തിയിരുന്ന പ്ലക്കാര്‍ഡിങ്ങനെ വായിക്കാം: 'നിങ്ങള്‍ എന്‍റെ കുടിവെള്ളം മുട്ടിക്കുന്നു. എന്‍റെ ഒലീവ് മരങ്ങള്‍ക്ക് തീയിടുന്നു. എന്‍റെ വീട് തരിപ്പണമാക്കുന്നു. എന്‍റെ ജോലിയും ഭൂമിയും പിടിച്ചെടുക്കുന്നു. എന്‍റെ പിതാവിനെ കസ്റ്റഡിയിലെടുക്കുന്നു, മാതാവിനെ ക്രൂരമായി കൊല്ലുന്നു. എന്‍റെ രാജ്യത്തെ ബോംബിട്ടു തകര്‍ക്കുന്നു. ഞങ്ങളെ എല്ലാവരെയും പട്ടിണിക്കിട്ട് കൊല്ലുന്നു, നിന്ദിക്കുന്നു. എന്നിട്ടും കുറ്റം എന്റെ തലയില് ‍തന്നെ; ഞാന്‍ തിരിച്ചൊരു റോക്കറ്റ് വിട്ടുവെന്ന്.....' ഐക്യരാഷ്ട്രസഭയുടെ Non-member observer state പദവി നേടിയെടുക്കാനുള്ള ഫലസ്തീന്റെ ശ്രമത്തിന് എങ്ങനെയും തടയിടാന് നോക്കിയിരുന്നു അമേരിക്ക. എന്നാല്‍ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി ഫലസ്തീന് നീരീക്ഷക രാഷ്ട്രപദവി അനുവദിച്ചു യു.എന്‍ ജനറല്‍ അസംബ്ലി. 1947 ല്‍ ഫല്സ്തീനെ വിഭജിച്ച് കൊണ്ട് ജനറല്‍ അസംബ്ലി തീരുമാനമെടുത്തതിന്റെ വാര്‍ഷിക ദിനത്തില്, നവംബര്‍ 29ന്, ആണ് ഈ പുതിയ തീരുമാനവുമുണ്ടായതെന്നത് കാലത്തിന്റെ കാവ്യാത്മക നീതിയാകാം. പദവി ലഭിച്ചാല്‍ തങ്ങളുടെ കൂടെ സഹായത്തോടെ പ്രദേശത്ത് ഇതുവരെ അരങ്ങേറിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഫലസ്തീന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് അമേരിക്ക ഭയക്കുന്നു. അതിന് പുറമെ യു.എന്നിന്  കിഴിലെ സഹസ്ഥാപനങ്ങളിലും അംഗത്വം നേടിയെടുക്കാന്‍ ഈ പദവി ഫലസ്തീനെ സംബന്ധിച്ചിടത്തോളം സഹായകമാകുമെന്നതും എതിര്‍ക്കാനുള്ള മറ്റൊരു കാരണമാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അമേരിക്ക പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് നിലവില്‍ നല്‍കിവരുന്ന സാമ്പത്തികസഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് ഉറപ്പാണ്. 2011 ല്‍ UNESCO യില്‍ ഫലസ്തീന് അംഗത്വം നല്‍കിയതോടെ അതിനുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കിയത് നാം മറന്നിട്ടില്ലല്ലോ. പ്രത്യേക പദവിക്ക് വേണ്ടിയുള്ള അപേക്ഷ ഐക്യരാഷ്ട്രസഭ അംഗീകരിച്ചാല്‍ തങ്ങള്‍‍ക്ക് വെറിപിടിക്കു (Go crazy)മെന്നു ഇസ്രായേല്‍നേരത്തെ പ്രഖ്യാപിച്ചിരുന്നു. പദവി ലഭിച്ച് മണിക്കൂറുകള്‍ കഴിയും മുമ്പെ ജൂതരാഷ്ട്രത്തിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള ശ്രമം തുടങ്ങുകയും ചെയ്തിരിക്കുന്നു. വെസ്റ്റ്ബാങ്കിലെ ഇ-1 പ്രദേശത്ത് ഇനിയും ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് നെതന്യാഹു പ്രസ്താവിച്ചിരിക്കുന്നു! ഇ-1  പ്രദേശത്തുള്ള ജൂതകടിയേറ്റ അധിനിവേശത്തെ ഒബാമക്ക് മുമ്പുണ്ടായിരുന്ന അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ അംഗീകരിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ പ്രദേശത്ത് പോലീസ് സ്റ്റേഷന് ‍സ്ഥാപിക്കുകയടക്കമുള്ള ചില ഗൂഢപദ്ധതകള്‍ നടപ്പാക്കി ഇസ്രായേല്‍ തങ്ങളുടെ നിയന്ത്രണം ഉറപ്പു വരുത്തുകയായിരുന്നു. എന്നാല്‍ ഒബാമ നേരെ തിരിച്ചായിരുന്നു. ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങളുമായി അദ്ദേഹം കുടുതല്‍ സഹകരിച്ചു. മുമ്പത്തെ പോലെ ഇസ്റായേല്‍ നടത്തുന്ന ക്രൂരതക്ക് മുന്നില്‍ ഇനിയും അദ്ദേഹം കണ്‍ചിമ്മിയിരിക്കുമോ എന്ന് നമുക്ക് വരും ദിവസങ്ങള്‍ കാണിച്ചു തരും. നേരിട്ടുള്ള ചര്‍ച്ചകയിലൂടെ മാത്രമേ പ്രദേശത്ത് സമാധാനം പുലരൂവെന്നാണ് ഇസ്രായേലും അമേരിക്കയും ഒരു പോലെ പറയുന്നത്. ചര്‍ച്ചക്ക് അവര് ചില നിബന്ധനകള്‍ വെക്കുകയും ചെയ്യുന്നുണ്ട്. ചര്‍ച്ച അമേരിക്കയുടെ മധ്യസ്ഥയിലാകണം എന്നതാണ് ഒന്നാമത്ത നിബന്ധന. നിക്ഷപക്ഷമായ ഏതെങ്കിലും രാജ്യത്തിന്റെ നേതൃത്വത്തില്‍ നടന്നാലല്ലേ ചര്‍ച്ച ഉദ്ദേശിച്ച ഫലം ചെയ്യൂ. ബ്രസീല്‍ പോലെ ആഗോളസാധ്യതയുള്ള ഏതെങ്കിലുമൊരു രാഷ്ട്രത്തിന് കീഴില്‍. കടുയേറ്റം തുടരാന് ‍അനുവദിക്കണമെന്നാണ് ഇസ്രായേല്‍ മുന്നോട്ട് വെക്കുന്ന മറ്റൊരു നിബന്ധന. പ്രശ്നം പരിഹരിക്കപ്പെടരുതെന്ന് ഇസ്രായേലിന് താത്പര്യമുള്ളത് കൊണ്ടാണ് നേരിട്ടുള്ള ചര്‍ച്ചയെ കുറിച്ച് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. നയതന്ത്രപരമായി അന്താരാഷ്ട്ര സമൂഹം ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കുമോ എന്ന് ഇസ്രായേല്‍ ഭയക്കുന്നു. അതു കൊണ്ടാണ് ഫലസ്തീനുമായി നേരിട്ട് ചര്‍ച്ചയെന്ന് പറഞ്ഞ് ഭരണൂകടം പ്രശ്നം നീട്ടിക്കൊണ്ടു പോകുന്നത്. സയണിസ്റ്റുകളുടെ ഈ നീട്ടിക്കൊണ്ടുപോകല്‍ പരിപാടി ഏറെ കാലം മുമ്പെ തുടങ്ങിയതുമാണ്. അവസാനത്തെ യുദ്ധം: ചില വസ്തുതകള്‍ 2012 ജനുവരി മുതല്‍ നവംബര്‍ 14 വരെ ഒരു ഇസ്രായേലിയും ഫലസ്തീന്‍ അക്രമത്തില്‌ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ലായിരുന്നു. എന്നാല് പ്രസതുത കാലയിളവിനിടക്ക് മാത്രം ഫലസ്തീനികളായ 78 പേര്‍ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ കൊല്ലെപ്പെട്ടു കഴിഞ്ഞിരുന്നു. ഗാസയിലെ ‘ബഫര്‍സോണ്‍’ ആഗോള ശ്രദ്ധ പതിയേണ്ട മറ്റൊരു പ്രശ്നമാണ്. ആ പ്രദേശത്തേക്ക് ഫലസ്തീനികള്‍ പ്രവേശിച്ചാല്‍ വെടിവെക്കുമെന്നാണ് നിയമം. 2005 സെപ്തംബര്‍ മുതല്‍ 2012 സെപ്തംബര്‍ വരെയുള്ള കാലയിളവില്‍ 17 കുട്ടികളടക്കം 213 പ്രദേശവാസികളാണ് ഈ ഭാഗത്തെത്തിയതിന്റെ പേരില്‍ ക്രൂരമായി വധിക്കപ്പെട്ടത്. യുദ്ധത്തിന്റെ മൊത്തം കഥ നമുക്കറിയുന്നതിലും ഏറെ സങ്കീര്‍ണമാണ്, പലപ്പോഴും ഏറെ മോശവും. Operation Defence Pillar എന്ന് പേരിട്ടു നടത്തിയ പുതിയ യുദ്ധത്തിലെ ആദ്യഅക്രമം ഹമാസ് സൈനിക നേതാവായ ജഅബരിയെ കൊല്ലാനുദ്ദേശിച്ചു തന്നെയുള്ളതായിരുന്നു. ഹെരറ്റ്സ് പത്രാധിപരമായ ആലുഫ് ബെന്‍ ജഅബരിയെ വിശേഷിപ്പിച്ചിരുന്നത് ഇസ്രായേലിന്റെ subcontractor എന്നും ഗാസയിലെ border guard എന്നൊക്കെയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ജഅബരി പ്രദേശത്ത് കൂടുതല്‍ ആയുധശേഖരം നടത്തി ഒരു സൈനികവ്യൂഹത്തെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന കാരണമാണ് അദ്ദേഹത്തെ കൊന്നതിന് ഇസ്രായേല്‍ ഉന്നയിച്ച ന്യായം. സത്യം പറയാമല്ലോ, അപ്പറഞ്ഞത് ശരിയാണെങ്കില്‍ തന്നെ, അത് ഇസ്രായേല്‍ അറിയുന്നത് ഇക്കഴിഞ്ഞ നവംബര്‍ 14 നൊന്നുമല്ലല്ലോ. ഇക്കഴിഞ്ഞ വര്‍ഷങ്ങളെല്ലാം ഇസ്രായേല്‍ ഗാസയെ ജീവിച്ചുപോകാന്‍ അനുവദിച്ചുവെന്നെ ഉള്ളൂ. ഒരു തരം തുറുങ്കിലായിരുന്നു ഗാസ പ്രദേശമാകെ. കര, കടല്‍, ആകാശം തുടങ്ങിയെല്ലാ മാര്‍ഗങ്ങളും ഗാസക്ക് മുന്നില്‍ അടവായിരുന്നു. ഗാസക്കാര്‍ തടവുപുള്ളികളായിരുന്നു. അത്യാവശ്യ ഇനങ്ങളില് ‍പെടുന്ന മരുന്നുകള്‍ 40 ശതമാനവും പ്രദേശത്ത് തീര്‍ന്നു പോയിരിക്കുന്നുവെന്ന യു.എന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത് പുതിയ ആക്രമണം ഇസ്രായേല് തുടങ്ങുന്നതിന്റെ തൊട്ടുമുമ്പായിരുന്നു. യുദ്ധം തുടങ്ങിയയുടനെ ആഗോള വാര്‍ത്താ ഏജന്‍സികള്‍ പുറത്ത് വിട്ട പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന് കത്തിക്കരിഞ്ഞ ശരീരവുമായി നില്‍ക്കുന്ന ഒരു ഡോക്ടറുടെ ചിത്രമായിരുന്നു. ഖാന്‍ യൂനിസ് ആശുപത്രിയിലെ സര്ജറിവിഭാഗം മേധാവിയാണ് അദ്ദേഹം. രണ്ടാഴ്ച മുമ്പ് ഞാന്‍ ഗാസ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. മരുന്നും മറ്റു അത്യാവശ്യ ഔഷധങ്ങളും അടിയന്തിരമായി പ്രദേശത്ത് എത്തിക്കാന് ‍അദ്ദേഹം ആഗോളസമൂഹത്തോട് അപേക്ഷിച്ചിരുന്നതിനെ കുറിച്ചു ആ യാത്രയെ കുറിച്ച് ഞാനെഴുതിയ കുറിപ്പിലും സൂചിപ്പിച്ചിരുന്നു. നവംബര്‍ ആക്രമണത്തില്‍ കുട്ടികളടക്കം 160 പേരാണ് ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലില് ‍കൊല്ലപ്പെട്ടത് ഏഴു പേരും. തീവ്രവാദത്തോട് ആദരവ് കാണിക്കുന്നവരെയാണ് തങ്ങള്‍ ഇല്ലാതാക്കിയതെന്ന് പറഞ്ഞാണ് പൌരന്മാരോട് കാണിച്ച ഈ നരമേധത്തെ ഇസ്രായേല്‍ യുദ്ധാനന്തരം ന്യായീകരിച്ചത്, കഷ്ടം തന്നെ. ഗാസയെ കാര്യമായി തന്നെ ഇസ്രായേല്‍ ലക്ഷ്യംവെച്ചു. ആധുനികമായ അമേരിക്കന്‍ സൈനികോപകരണങ്ങള്‍ വരെ യുദ്ധത്തിലുപയോഗിക്കപ്പെട്ടു. നയതന്ത്രപരമായും അമേരിക്കയുടെ സഹകരണം ഇസ്രായേലിന് നേടാനായി. ഒരു വെടിനിര്‍ത്തലിന് വേണ്ടിയുള്ള യു.എന്‍ രക്ഷാസമിതിയുടെ ശ്രമത്തെ അമേരിക്ക ഇടപെട്ട് തടസ്സപ്പെടുത്തുകയായിരുന്നല്ലോ. സാധാരണ നിരത്താറുള്ള കാരണങ്ങള്‍ തന്നെയാണ് ഇപ്രാവശ്യവും യുദ്ധം തുടങ്ങാന്‍ ഇസ്രായേല്‍ ഉന്നയിച്ചത്. ഇസ്രായേലും അമേരിക്കയും ഉന്നയിക്കുന്ന ന്യായങ്ങളവിടെ നില്‍ക്കട്ടെ. സാധാരണക്കാരും നിഷ്പക്ഷമതികളുമായ പലരും ചോദിക്കുന്ന ഒരു ചോദ്യമിതാണ്: മിസൈല്‍/റോക്കറ്റ് വര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഇസ്രായേല്‍ പിന്നെന്തു ചെയ്യും? വളരെ ന്യായമെന്നു തോന്നിക്കുന്ന ചോദ്യം. എന്നാല്‍ അത്തരത്തിലുള്ള ഒരു അക്രമം ഹമാസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ ഇസ്രായേലിന് സ്വീകരിക്കാമായിരുന്നു എത്രയോ മാര്‍ഗങ്ങളുണ്ടായിരുന്നു. അതായത് മുകളില് പറഞ്ഞ ചോദ്യത്തിലൂടെ ഇസ്രായേല്‍ നടത്തിയ നരമേധത്തെ ന്യായീകരിക്കാനാവില്ലെന്നര്‍ഥം.  width=ഇസ്രായേലിന് യു.എന്‍ രക്ഷാസമിതിയെ വിഷയമറിയിച്ച ശേഷം മാത്രം തുടങ്ങാമായിരുന്നു ഫല്സ്തീനെതിരെ നടത്തിയ സായുധ യുദ്ധം.  രക്ഷാസമിതിയെ വിവരമറിയിച്ചിട്ടും അവര്‍ ഇടപെടുന്നില്ലെങ്കില്‍ ഏതൊരു രാജ്യത്തിനും സ്വയം രക്ഷാര്‍ഥം യുദ്ധം തുടങ്ങാമെന്ന് ആഗോള നിയമങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ. (യു.എന്‍ ചാര്‍ട്ടര്‍ ആര്‍ട്ടിക്കിള്‍. 51) ഇസ്രായേലിന് ഈ വിഷയം നന്നായി അറിയാവുന്നതുമാണ്. നേരത്തെ 1967 ല്‍ സംഘര്‍ഷമുണ്ടായപ്പോള്‍ രക്ഷാസമിതിയെ വിഷയമറിയിക്കുകയും ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു ഇസ്രായേല്‍. യുദ്ധത്തിന്റെ കാരണക്കാര് ‍ഇസ്രായേലാണെന്ന് മനസ്സിലാക്കിയ സെക്യൂരിറ്റി കൌണ്‍സില്‍ ഫലസ്തീനെതിരെ നിയമനടപടി എടുക്കാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് പിന്നെ ജൂതരാഷ്ട്രം സ്വയം യുദ്ധം തുടങ്ങിയത്. അതിപ്പ്രാവശ്യം ഉണ്ടായില്ല. കാരണം തങ്ങള്‍ തന്നെ തുടങ്ങിയ ഈ പ്രശ്നത്തില്‍ സെക്യൂരിറ്റി കൌണ്സിലിന്റെ പക്ഷത്ത് നിന്ന് അനുകൂല സമീപനം ലഭിക്കില്ലെന്ന് ഇസ്രായേല്‍ മനസ്സിലാക്കിയിരുന്നു. തത്കാലത്തേക്കെങ്കിലും ഒരു സന്ധിക്കും വേണമെങ്കില്‍ ഇസ്രായേലിന് ശ്രമിക്കാമായിരുന്നു. മുമ്പ് പലപ്പോഴും അങ്ങനെ സന്ധി നടന്നിട്ടുമുണ്ട്. അതുമല്ലെങ്കില്‍ ഏറെ ദീര്‍ഘദൃഷ്ടിയോടെ സ്വീകരിക്കാവുന്ന മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നു. അത് ഫലസ്തീനികളോട് നടത്തുന്ന അവകാശധ്വംസന രീതികള്‍ അവസാനിപ്പിച്ച് അവരെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കുകയെന്നതാണ്. പലപ്പോഴും ഈ ഉപരോധം കാരണത്താലണല്ലോ പ്രദേശത്ത് സംഘര്‍ഷം തുടര്‍ക്കഥയാകുന്നത്. ഇതിന് നല്ലൊരു മാതൃക തൊട്ടുമുമ്പ് ചൈനയില്‍ നടന്നത് അന്താരാഷ്ട്രസമൂഹം കണ്ടതുമാണ്. അവിടെ ജീവിതം ദുസ്സഹമായതില് ‍സഹികെട്ട ഉയിഗൂര്‍ മുസ്ലിംകള്‍ പ്രദേശത്തെ ഹാന്‍വിഭാഗക്കാരെ തെരഞ്ഞു പിടിച്ച് അക്രമിച്ച ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് അധിക കാലമായിട്ടില്ല. ചൈനീസ് പ്രസിഡണ്ടായി ഹൂജിന്റാവോ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കുകയും ഉയിഗൂര്‍ മുസ്ലിംകള്‍ക്കായി പ്രത്യേക വികസന പാക്കേജുകള്‍ നടപ്പിലാക്കി അവരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയുമുണ്ടായി. ഈ വിഷയം National Interest ജേണലിന്റെ പുതിയ ലക്കം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരമൊരു നടപടി ഫലസ്തീന്റെ വിഷയത്തില്‍ ഇസ്രായേലിനും അമേരിക്കക്കും ചേര്‍ന്ന് സ്വീകരിക്കാമായിരുന്നു. അവരുടെ ജീവിതം ദുസ്സഹമാക്കുന്ന ഉപരോധം നീക്കി, അതിര്‍ത്തികള്‍ തുറന്ന് കൊടുത്ത്, പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും ചെയ്ത് മാതൃകായോഗ്യമായ ഒരു പ്രതിവിധിയെ കുറിച്ചും ആലോചിക്കാമായിരുന്നു, സ്വീകരിക്കാമായിരുന്നു. എന്നാല്‍ ഇതിനൊന്നുമല്ല ഇസ്രായേല്‍ ഒരുമ്പെട്ടത്. ഒരു നേര്‍ക്കുനേര്‍ യുദ്ധത്തിനായിരുന്നു. എന്തിനേറെ പറയണം. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനകം പ്രദേശത്തെ ഉപരോധം നീക്കാനും അതിര്‍ത്തി പ്രദേശങ്ങളിലെത്തുന്ന ഫലസ്തീനികളെ വെടിവെക്കുന്നത് അവസാനിപ്പിക്കാനുമുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഇരുവിഭാഗവും ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ പത്രം പറയുന്നു. അത്തരത്തിലുള്ളൊരു ശ്രമം തുടങ്ങുന്നതിനുള്ള സൂചന പോലും പക്ഷേ കാണുന്നില്ല. (പലപ്പോഴും നേരെ തിരിച്ചാണ് താനും കാര്യങ്ങളുടെ പോക്ക്. വെസ്റ്റബാങ്കില് ‍കൂടുതല്‍ ജൂതകുടിയേറ്റ കേന്ദ്രം സ്ഥാപിക്കാനും മറ്റുമുള്ള ജൂതരാഷ്ട്രത്തിന്റെ പുതിയ നീക്കം സൂചിപ്പിക്കുന്നത് അതാണല്ലോ. വിവര്‍ത്തകന്‍.)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter