കാന്തപുരം വിഭാഗത്തിന്റെ നിലപാടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നയം വ്യക്തമാക്കണം. എസ്.വൈ.എസ്
- Web desk
- Nov 2, 2011 - 01:00
- Updated: Nov 2, 2011 - 01:00
വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന കാന്തപുരം വിഭാഗത്തോടുള്ള നിലപാടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് എസ്.വൈ.എസ്. ഭാരതം ഒരു നിര്‍ണായക തെരഞ്ഞെടുപ്പ് ഗോതയിലാണ്. മതേതര കക്ഷികള്‍ ചേരിതിരിഞ്ഞു പോരാടുമ്പോള്‍ ഫാസിസ്റ്റുകളും സഹയാത്രികരും ഐക്യപെട്ടാണ് മത്സര രംഗത്തുള്ളത്.
2002ലെ ഗുജ്‌റാത്തിലെ വംശഹത്യക്ക് ഭരണ സ്വാധീനമുപയോഗിച്ച് നേതൃത്വം നല്‍കിയ നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള യാത്രക്ക് സഹായകമായ സമീപനങ്ങളാണ് ചില മുസ്‌ലിം പണ്ഡിതന്മാര്‍ സ്വീകരിച്ചു കാണുന്നത്.
കേരളത്തില്‍ ആര്യാടന്‍ മുഹമ്മദ്, രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും, ചില കമ്മ്യൂണിസ്റ്റ് നേതാക്കളും കാന്തപുരം വിഭാഗത്തെ വഴിവിട്ട് സഹായിക്കുകയും നീതികേടിന് കൂട്ടുപിടിക്കുകയുമാണ്. ചെമ്പരിക്ക ഖാസി കൊല വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു എന്ന് ആരോപിതനായ പോലീസ് ഉദ്യോഗസ്ഥര്‍ ഹബീബുര്‍റഹ്മാന്റെ കാര്യത്തില്‍ കേരള ആഭ്യന്തരവകുപ്പിന്റെ സമീപനം സംശയാസ്പദമാണ്. വ്യാജകേശം സൂക്ഷിക്കാന്‍ വഴിവിട്ടു നടത്തിയ പണപിരിവ് സംബന്ധിച്ച് കേരള ആഭ്യന്തരവകുപ്പ് ഹൈകോടതയില്‍ സമര്‍പിച്ച സത്യവാങ് വിവാദമായതിനെ തുടര്‍ന്നാണ് തിരുത്തിയത്. ഗുജ്‌റാത്തിലെ അലഹബാദില്‍ നരേന്ദ്രമോദിക്ക് വേണ്ടി സംഘടിപ്പിച്ച മത സമ്മേളനത്തില്‍ ബി.ജെ.പി. അനുകൂല മൗലാനമാര്‍ക്കൊപ്പം കാന്തപുരവും മുഖ്യപ്രഭാഷകനായിരുന്നു.
വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ സഹായിക്കുന്ന ആപല്‍കരമായ നിലപാട് സ്വീകരിക്കുന്ന കാന്തപുരം വിഭാഗത്തോടുള്ള കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടുകളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒളിച്ചു കളി നടത്തുന്ന സമീപനങ്ങള്‍ കാപട്യമാണ്. അഖിലേന്ത്യാ നേതൃത്വം ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ടന്നും സുന്നി യുവജന സംഘം ഭാരവഹാകള്‍ അഭിപ്രായപ്പെട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment