റക്അതുകള്‍ എണ്ണുന്ന മുസല്ല
നിസ്‌കാരത്തില്‍ റക്അത്തുകള്‍ കൃത്യമായി എണ്ണാന്‍ കഴിവുള്ള മുസല്ല. അതാണ് റഷ്യയിലെ ഡാജെസ്താന്‍ റിപ്പബ്ലിക്കിലെ എല്‍ദാര്‍ ക്ലൈന്‍ഷെഫ് എന്ന യുവാവിന്റെ പുതിയ കണ്ടുപിടുത്തം. നിസ്‌കരിക്കുന്നവന്റെ ചലനങ്ങള്‍ അറിയാന്‍ കഴിവുള്ള പ്രത്യേക സെന്‍സര്‍ ഘടിപ്പിച്ച മുസല്ലയാണ് എല്‍ദാറിന്റെത്. നിസ്‌കാരത്തിനിടക്കു റക്അത്തിലോ മറ്റോ പിഴവു വന്നാല്‍ മുസല്ല വൈബ്രേറ്റ് ചെയ്യും. നിസ്‌കരിക്കുന്നയാള്‍ ഉടനെ കാര്യം മനസിലാകുകയും ചെയ്യും. ഫര്‍ള് നിസ്‌കാരങ്ങളില്‍ എപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാകാറുണ്ട്. പല സമയത്തും റക്അത്തുകളുടെ എണ്ണം മറന്നു പോകും. അങ്ങനെയാണ് ഇങ്ങനെയൊരു മുസല്ലയെ കുറിച്ച് ചിന്തിക്കുന്നത്- എല്‍ദാര്‍ പറഞ്ഞു. പുതിയ കണ്ടുപിടുത്തത്തിന് എല്‍ദാറിനും കൂട്ടുകാര്‍ക്കും റഷ്യന്‍ ഗവണ്‍മെന്റില്‍ നിന്നും പേറ്റന്റ് കിട്ടിക്കഴിഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പേന്റന്റ് വാങ്ങാനുള്ള ശ്രമത്തിലാണ് എല്‍ദാറിപ്പോള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter