യു.എ.ഇയിലെ ആദ്യ സ്മാര്‍ട്ട് പള്ളി ദുബായില്‍
- Web desk
- Feb 14, 2014 - 09:37
- Updated: Sep 14, 2017 - 12:11
ക്യു.ആര്‍ കോഡ് സാങ്കേതികത ഉപയോഗിച്ച് ആളുകളുമായി ഡിജിറ്റല്‍ ബന്ധം സാദ്ധ്യമാക്കുന്ന സംവിധാനം യു.എ.ഇയില്‍ നടപ്പാക്കുന്ന ആദ്യ പള്ളിയെന്ന ഖ്യാതി ദുബായിലെ ജുമൈറ 3-ലുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മസ്ജിദിന്. ദുബൈ പ്രവിശ്യയിലെ എല്ലാ പള്ളികളെയും തിരിച്ചറിയാനും അവയുടെ വികസനത്തിന് സഹായകരമാകാനും തങ്ങള്‍ ക്യു.ആര്‍ കോഡ് സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്ലാമിക-ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് അല്‍ ശൈബാനി പറഞ്ഞു.
പുതിയ സംവിധാനത്തിലൂടെ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലെറ്റുകളുമുപയോഗിച്ച് പള്ളിയുടെ ചരിത്രം, സ്ഥാനം, പ്രകൃതി, വിസ്തൃതി, നിസ്‌ക്കാര സമയങ്ങള്‍, ക്ലാസുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയെല്ലാം മനസ്സിലാക്കാന്‍ വിശ്വാസികള്‍ക്ക് കഴിയും.
കഴിഞ്ഞ വര്‍ഷം ദുബൈ വൈസ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ‘സ്മാര്‍ട്ട് ഗവണ്മെന്റ്’ പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണമാണ് ദുബായിലെ ഒമ്പത് പള്ളികള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള ശ്രമം തുടങ്ങിയത്. ഇതിലെ ആദ്യത്തേതാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്ന ശൈഖ് മുഹമ്മദ് പള്ളി. പുതിയ സംവിധാനം പള്ളികള്‍ക്കും വിശ്വാസികള്‍ക്കുമിടയിലെ ആശയ വിനിമയം മെച്ചപ്പെടുത്താനും പള്ളിയിലെ സൗകര്യങ്ങളെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പങ്കുവെക്കാനും സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭാവിയില്‍ പള്ളിയിലേക്കുള്ള സംഭാവനകളുള്‍പ്പെടെ കൂടുതല്‍ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ മതകാര്യ വകുപ്പിന് ആലോചനയുണ്ട്.
ഇതോടൊപ്പം കഴിഞ്ഞ മാസം പ്രഖ്യാപിക്കപ്പെട്ട ലോകത്തിലെ ആദ്യ ഖുര്‍ആന്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ ദുബായില്‍ പുരോഗമിക്കുകയാണ്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട 54 സസ്യ വിഭാഗങ്ങളില്‍ ഇന്ന് ലോകത്ത് ലഭ്യമായ 51 എണ്ണവും ഇവിടെ പ്രദര്‍ശനത്തിനുണ്ടാവും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment