കഴിക്കുന്ന ഭക്ഷണം ഹലാല്‍ തന്നെയെന്നു ഉറപ്പുണ്ടോ, പരിഹാരവുമായി ഫ്രഞ്ച് കമ്പനി
തീന്മേശയില്‍ വിളമ്പി വെച്ച ഡിഷ് ഹലാല്‍ തന്നെയെന്നു ഉറപ്പുണ്ടോ. അതോ സ്വാദ് കൂട്ടാന്‍ അല്‍പം പന്നി മാംസം കൂടി ചേര്‍ത്തിട്ടുണ്ടെന്ന് സംശയമുണ്ടോ. പുറം നാടുകളിലെത്തുന്നവരുടെ പതിവു പ്രശ്നമായ ഈ ‘സംശയരോഗത്തിന്’ പരിഹാരവുമായി വന്നിരിക്കുകയാണ് ഫ്രഞ്ച് കമ്പനി. മിനിറ്റുകള്‍ക്കകം ഭക്ഷണം പരിശോധിച്ചു ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് തരാന്‍ കഴിവുള്ള സാങ്കേതിക വിദ്യയായ ഹലാല്‍ ടെസ്റ്റ് കഴിഞ്ഞാഴ്ച ഫ്രാന്‍സിലെ കാപിറ്റല്‍ ബയോടെക് പുറത്തിറക്കി. പത്തു മിനിറ്റിനകം ഏതു ഭക്ഷണത്തിലെയും പന്നി മാംസത്തിന്റെ അംശം കണ്ടുപിടിക്കാന്‍ കഴിയുന്ന സംവിധാനം ഫ്രാന്‍സിലെ മുസ്‍ലിംകളെയും ജൂതന്മാരെയും ലക്ഷ്യം വെച്ചുള്ളതാണ്. പുറത്തിറങ്ങി ദിവസങ്ങള്‍ കഴിയും മുമ്പ് തന്നെ ഒരു ലക്ഷത്തിലധിക ഓര്‍ഡറുകള്‍ ലഭിച്ചതായി കമ്പനി പറഞ്ഞു. അഞ്ചു മില്യണ്‍ മുസ്‍ലിംകളാണ് ഫ്രാന്‍സിലുള്ളത്. സംശയാസ്പദമായ ഭക്ഷണത്തിന്റെ ചെറിയ ഭാഗം ചൂടുവെള്ളത്തിലിട്ട് യന്ത്രത്തില്‍ നിക്ഷേപിച്ചാല്‍ മിനിറ്റുകള്‍ക്കകം യന്ത്രം ഹലാല്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 9.09 യുറോയാണ് കമ്പനി യന്ത്രത്തിന് പറയുന്ന വില.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter