ഇതുവരെ 2.5 ലക്ഷം തീര്‍ത്ഥാടകര്‍ ഹജ്ജിനെത്തിയെന്നു സൌദി
ഈ വര്‍ഷത്തെ ഹജ്ജ് ഉദ്ദേശിച്ചു ഇതുവരെ 269,537 തീര്‍ഥാടകര്‍ രാജ്യത്ത് എത്തിയതായി സൌദി. അതില്‍ തന്നെ 268,633 ആളുകള്‍ വിമാനമാര്‍വും 896 പേര്‍ കപ്പല്‍ വഴിയും 8 പേര്‍ കാല്‍നടയായുമാണ് എത്തിയതെന്നും സൌദി പാസ്പോര്‍ട്ട് ഡയറക്ടറേട്ട് അറിയിച്ചു. ഏകദേശം രണ്ടു മില്യണ്‍ ആളുകള്‍ ഈ വര്‍ഷം ഹജ്ജിനെത്തുമെന്നാണ് സൌദിയുടെ കണക്കുകൂട്ടല്‍. അടുത്ത ദിവസങ്ങളില്‍ തീര്‍ഥാടകരുടെ ഒഴുക്ക് കൂടുമെന്നും അതിനുവേണ്ട സജ്ജീകരണങ്ങള്‍ തയ്യാറായതായും സൌദി അറിയിച്ചു. രാജ്യത്തെ അതിര്‍ത്തികളിളെയും വിമാനത്താവളങ്ങളിലെയും ഓഫീസുകളില്‍ ആവശ്യമുള്ള അധിക ഓഫീസര്‍മാരുടെ നിയമിച്ചു കഴിഞ്ഞതായി മക്ക അമീറിനെ ഉദ്ധരിച്ച് സൌദി പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മക്ക അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ലയാല്‍ സൌദി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തലവന്‍. അദ്ദേഹം നേരിട്ടെത്തി സജ്ജീകരണങ്ങള്‍ പരിശോധിചുവരികയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter