മുസ്‍ലിംകള്‍ക്കായി റഷ്യന്‍ കമ്പനിയുടെ സ്പെഷ്യല്‍ മൊബൈല്‍ ഫോണ്‍
രാജ്യത്തെ മുസ്‍ലിംകളെ ലക്ഷ്യംവെച്ച് ഖുര്‍ആനടക്കം വിവിധ ഇസ്‍ലാമിക ആപ്പുകള്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുമായി റഷ്യന്‍ കമ്പനി. റഷ്യയിലെ പുതുമുഖ കമ്പനിയായ ബി ക്യൂ മൊബൈല്‍ (BQ-Mobiles) ആണ് ഈ മുസ്‍ലിം ഫോണിന്റെ നിര്‍മാതാക്കള്‍. നവംബര്‍ അവസാനത്തോടെ ഫോണ്‍ റഷ്യന്‍ വിപണിയിലെത്തുമാണ് കമ്പനി പറയുന്നത്. ഉപയോക്താവിന്റെ സ്ഥാനം ഓട്ടോമാറ്റിക്കായി തെരെഞ്ഞുപിടിച്ച് ഖിബ്‍ലയുടെ സ്ഥാനം കണ്ടെത്തിത്തരിക, അറബിയിലും റഷ്യന്‍ ഭാഷയിലുമുള്ള ഖുര്‍ആന്‍, നിസ്കാര സമയം ഉണര്‍ത്താനുള്ള അലാം തുടങ്ങിയവാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍. രാജ്യത്തെ പണ്ഡിതരോടും മുസ്‍ലിം സംഘടനകളോടും ചര്‍ച്ച നടത്തിയാണ് കമ്പനി ഇത്തരമൊരു ഫോണ്‍ രൂപകല്‍പന ചെയ്തത്. ഫോണ്‍ മുസ്‍ലിംകള്‍ക്കിടയില്‍ ഹിറ്റാകുമെന്നാണ് കരുതുന്നതെന്ന് റഷ്യന്‍ മുസ്‍ലിം സംഘടനയായ സെന്‍ട്രന്‍ സ്പിരിച്ചല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റഷ്യ പ്രതിനിധി തിമൂര്‍ ഇമയേവ്‍ അഭിപ്രായപ്പെട്ടു. മൊബൈല്‍ രംഗത്തെ റഷ്യയിലെ പുതുമുഖ കമ്പനിയാ ബി ക്യൂ കുറഞ്ഞ ചെലവില്‍ സെല്‍ഫോണുകളും സ്മാര്‍ട്ട് ഫോണുകളും ജനങ്ങളിലെത്തിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter