അക്രമം തെറ്റ് തന്നെ, പക്ഷെ അതിന്റെ പാപം പേറേണ്ടത് മുസ്‍ലിംകളല്ല - താരിഖ് റമദാന്‍
പാരീസിലെ ഷാര്‍ലി എബ്ദോ വാരികയുടെ ഓഫീസില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി ഇസ്‍ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി താരിഖ് റമദാന്‍ പ്രതികരിക്കുന്നു. കഴിഞ്ഞ ദിവസം ബിബിസിക്ക് നല്‍കിയ അഭിമുഖത്തിന്റെ ചുരുക്ക രൂപം. Tariq-Ramadan1പാരീസിലെ ആക്രമണത്തെ അപലിച്ചുകൊണ്ടാണ് ഈ വിഷയത്തിലെ ഏതു ചര്‍ച്ചയും തുടങ്ങേണ്ടത്. അക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എന്റെ എല്ലാവിധ പിന്തുണയുമുണ്ട്. വളരെ നിര്‍ഭാഗ്യകരമായ സമയവും ദുഖപൂര്‍മമായ അവസരമാണ് നമുക്ക് മുന്നിലുള്ളത്. തീവ്രവാദികള്‍ ആക്രമണം വഴി ഇസ്‍ലാമിന്റെ തത്വങ്ങളെയും അത് മുന്നോട്ട് വെക്കുന്ന മൂല്യങ്ങളെയും വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ സമയത്ത് ഫ്രാന്‍സും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളും മനസിലാക്കേണ്ട ഒരു കാര്യം ഈ ആക്രമണവും ശേഷം വരാനിരിക്കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളും ഒരു മുസ്‍ലിം ബിസിനസ് അല്ല എന്നതാണ്. ഇതിന്റെ പാപഭാരം പേറേണ്ടത് മുസ്‍ലിംകളുമല്ല. ശത്രുക്കളെ തിരിച്ചറിഞ്ഞ് മുസ്‍ലിംകളും പാശ്ചാത്യരും ഒരുമിച്ച് മുന്നിട്ടിറങ്ങേണ്ട വിഷയമാണിത്. ഇത് സംബന്ധമായി തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയല്ല വേണ്ടത്. രാഷ്ട്രീയക്കാരും, പത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും എല്ലാവര്‍ക്കും ഈ ഒരു ഉത്തരവാദിത്വമുണ്ട്. അതേസമയം ഈ സമയത്ത് വ്യക്തമാവുന്ന ഒരു കാര്യം പാശ്ചാത്യ രാജ്യങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പാണ്. ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കുക, സിറിയയിലും ഇറാഖിലും ഫലസ്തീനിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും പൊലിഞ്ഞു പോകുന്ന ജീവനുകള്‍ക്ക് ഇവര്‍ ഒരു വിലയും കല്‍പിക്കുന്നില്ല. അവിടങ്ങളില്‍ ഇത് നിത്യസംഭവമായതിനാലാണോ എന്നറിയില്ല. ഇവിടെ ഫ്രാന്‍സില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും നാട്ടില്‍ ഒരു ആക്രമണം നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഷേധം ഒരിക്കലും അറബ് നാടുകളില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ക്ക് വേണ്ടി ഉണ്ടാകാറില്ല. ഞാന്‍ ശക്തമായി എതിര്‍ക്കുന്ന ഒന്നാണത്. എല്ലാ രാജ്യത്തെ പൌരന്മാരുടെ ജീവനും തുല്യവില കല്‍പിക്കാന്‍ മുഴുവന്‍ രാഷ്ട്രങ്ങളും  തയ്യാറാകണം. നിങ്ങള്‍ പറയുന്ന പോലെ വര്‍ണ മതഭേദമന്യേ എല്ലാവരുടെ ജീവനും തുല്യ മൂല്യം എന്ന ആശയം ഒരിക്കലും ഇവിടെ നടന്ന ആക്രമണത്തെ ന്യായീകരിക്കലാവില്ല. അത്തരം താരതമ്യപ്പെടുത്തലുകള്‍ ഒഴിവാക്കുകയാണ് വേണ്ടത്. ആരെ കൊല്ലണം ആരെ വെറുതെ വിടണം എന്ന് സ്വയം തീരുമാനിക്കുന്ന ആക്രമികളുടെ പ്രവര്‍ത്തനത്തെ ന്യായീകരിക്കാന്‍ ഒരു വാദത്തിനും കഴിയുകയുമില്ല. നിരപരാധികളെ കൊല്ലുന്നത് തികഞ്ഞ അക്രമം തന്നെയാണ്. ദിവസവും നൂറോ നൂറ്റമ്പതോ ആളുകളാണ് ഇസ്‍ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കരങ്ങളാല്‍ കൊല്ലപ്പെടുന്നത്. അവരും ഇതേ തീവ്രവാദത്തിന്റെ ഇരകളാണ്. ഇവിടെയാണ് നാം മനസിലാക്കേണ്ടത് നിങ്ങളും ഞാനും ഒരേ ഭാഗത്ത് നിന്നാണ് തീവ്രവാദത്തെ ചെറുക്കേണ്ടതെന്നാണ്. മതമോ നിറമോ നോക്കാതെ, മനുഷ്യ ജീവന് തുല്യവില കല്‍പിക്കാന്‍ നമ്മുടെ നേതൃത്വം തയ്യാറാകണം. (കടപ്പാട്: Middle East Monitor)  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter