ദിലീപ് കുമാര്‍ എങ്ങനെ എ.ആര്‍. റഹ്മാനായി
നസ്രീന്‍ മുന്നി കബീറിന്റെ 'എ.ആര്‍. റഹ്മാന്‍: ദ സ്പിരിറ്റ് ഓഫ് മ്യൂസിക് ' (AR Rahman The Spirit of Music) എന്ന ഗ്രന്ഥത്തിലെ തിരഞ്ഞെടുത്ത ഭാഗം..
ദിലീപ് കുമാര്‍ താന്‍ ജനിച്ച മതവും വിശ്വാസമുപേക്ഷിച്ച് പുതിയതൊന്ന് തെരെഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രേരകങ്ങള്‍ പലതായിരുന്നു. തന്റെ പിതാവിന്റെ അകാല മരണം നാലു മക്കള്‍ ഉള്‍ക്കൊള്ളുന്ന കുടുംബത്തില്‍ സ്വാഭാവികമായും ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ വരുത്തി വച്ചിരുന്നു. ആയിടെയാണ് ആത്മീയ മനസ്സുള്ള അദ്ദേഹത്തിന്റെ മാതാവ് കരീമുള്ള ശാഹ് ഖാദിരി എന്ന സ്വൂഫി പണ്ധിതനുമായി കണ്ടു മുട്ടുകയും അവരുടെ സഹായം ആരായുകയും ചെയ്യുന്നത്. ചെറുപ്പത്തില്‍ തന്നെ തന്റെ പേരുമായി ഒരുപാട് ചെറുതും വലുതുമായ പ്രശ്‌നങ്ങളോട് ദിലീപ് കുമാറിന് മല്ലിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് ജന്മനാ ലഭിച്ച പേര് ഇഷ്ടമല്ലായിരുന്നു അദ്ദേഹത്തിന്. ജീവിതത്തില്‍ പുതിയ മാര്‍ഗങ്ങളും ലക്ഷ്യങ്ങളും അന്വേഷിച്ച ഈ പ്രതിഭതന്റെ പ്രഫഷനല്‍ഭാവി കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിലുമായിരുന്നു. ഇന്ന് ലോകത്തെ മികച്ച സംഗീതജ്ഞരിലൊരാളായി അറിയപ്പെടുന്ന അല്ലാറഖാ റഹ്മാന്‍ എന്ന എ.ആര്‍. റഹ്മാനാണ് ഇദ്ദേഹം. താന്‍ ഇസ്‌ലാമിലേക്ക് മാറാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും, അത് തന്നില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും സംസാരിക്കുകയാണ് റഹ്മാന്‍.
സ്വൂഫിസം താങ്കളുടെ ജീവിതത്തോടുള്ള സമീപനത്തെഎങ്ങനെ സ്വാധീനിച്ചു?
വെയിലും മഴയും പോലെ ആളുകളെ വേര്‍തിരിച്ചു കാണരുതെന്ന പാഠമാണ് സ്വൂഫിസം എന്നെ പഠിപ്പിച്ചത്. വ്യത്യസ്ഥ സ്വഭാവങ്ങളിലുള്ള ആളുകളുമായുള്ള സൌഹൃദമാസ്വദിക്കുമ്പോള്‍ മാത്രമേ എല്ലാ സമൂഹത്തിലും നല്ല ആളുകളുണ്ടെന്ന സത്യം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
താങ്കളും കുടുംബവും അനുഭവിച്ചിരുന്ന പ്രതിസന്ധി ഘട്ടങ്ങളില്‍ ആത്മീയ വിശ്വാസം താങ്കളെ സഹായിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്. എന്റെ അമ്മ ഒരു യഥാര്‍ഥ ഹിന്ദു മത വിശ്വാസിയായിരുന്നു. തികഞ്ഞ ആത്മീയവതി. ഞാന്‍ ജനിച്ചു വളര്‍ന്ന ഹബീബുല്ല റോഡിലെ വീട്ടുചുമരില്‍ ഹിന്ദു മത വിശ്വാസമനുസരിച്ചുള്ള ഒരുപാട് ചിത്രങ്ങളും, ഉണ്ണിയേശുവിനെ കൈയില്‍ പിടിച്ചുനില്‍ക്കുന്ന മേരിയുടെ ചിത്രവും മക്ക മദീന പോലോത്ത വിശുദ്ധയിടങ്ങളുടെ ഫോട്ടോയും പതിച്ചിരുന്നു. 1986-ല്‍ എന്റെ പിതാവ് മരിച്ച് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും ഖാദ്രി സാഹിബിനെ കാണാനിട വന്നു. അനാരോഗ്യാവസ്ഥയിലായിരുന്ന അദ്ദേഹത്തെ എന്റെ മാതാവാണ് പരിചരിച്ചത്. തന്റെ മകളെപോലെ എന്റെ മാതാവിനോട് പെരുമാറിയ അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. അന്ന് വെറും 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഞാന്‍ ചെറിയ രീതിയിലുള്ള ഗാനങ്ങളൊക്കെ കംപോസ് ചെയ്തായിരുന്നു ജീവിച്ചിരുന്നത്.
അദ്ദേഹം നിങ്ങളോട് ഇസ്‌ലാമിലേക്ക് വരാന്‍ ആവശ്യപ്പെട്ടോ?
ഇല്ല, സ്വൂഫിസത്തിന്റെ പാതയിലേക്ക് വരാന്‍ ആരും നിര്‍ബന്ധിക്കപ്പെടുന്നില്ല. നിന്റെ മനസില്‍ നിന്ന് തോന്നല്‍ വന്നാല്‍ മാത്രമേ നിനക്കാ വഴി പിന്തുടരാന്‍ പറ്റൂ. ഖാദ്രി സാഹിബിനെ കണ്ടു മുട്ടിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് ഞങ്ങള്‍ ഹബീബുല്ലാ റോഡില്‍ നിന്നും കോടാമ്പാക്കത്തേക്ക് താമസം മാറി.അവിടെയാണ് ഞങ്ങള്‍ ഇപ്പോഴും താമസിക്കുന്നത്. ഇവിടുത്തേക്ക് താമസം മാറിയപ്പോള്‍ യേശുവിന്റെ വാക്കാണെനിക്കോര്‍മ്മ വന്നത്.
''നിങ്ങള്‍ ഒരേ സമയം തണുപ്പും ചൂടും ആയിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു. കാരണം നിങ്ങള്‍ ഇളം ചൂടുപോലിരിക്കും. പക്ഷെ നിങ്ങള്‍ തണുപ്പോ ചൂടോ അല്ല, ആതു കണ്ടു ഞാന്‍ നിങ്ങളെ വായില്‍ നിന്ന് തുപ്പിമാറ്റുന്നു.'' ഏതെങ്കിലും ഒരുപാത മാത്രം തെരെഞ്ഞെടുക്കണമെന്നാണ് ഇതില്‍ നിന്ന് ഞാന്‍ മനസിലാക്കിയെടുത്തത്. എന്നെയും എന്റെ ഉമ്മയെയും ഈ ആത്മീയ പാത ഏറെ സ്വാധീനിച്ചു. അങ്ങനെ ഈ സ്വൂഫി പാത ഏറ്റവും നല്ലതെന്ന് ഞങ്ങള്‍ക്ക് തോന്നുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
മതം മാറ്റം ജനങ്ങളുമായുള്ള ബന്ധങ്ങളെ സാരമായ ബാധിക്കുമെന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നോ നിങ്ങള്‍?
ഞങ്ങള്‍ സ്വന്തമായി ജീവിക്കുന്നവരായിരുന്നു, അതുകൊണ്ടുതന്നെ മറ്റുള്ളവരെ ഒന്നിനും ആശ്രയിക്കേണ്ടിയിരുന്നില്ല. അതു പോലെ ഞങ്ങളുടെ കാര്യത്തിലും ആരും കാര്യമായൊന്നും ശ്രദ്ധിച്ചിരുന്നുമില്ല, സംഗീതജ്ഞരായിരുന്നതു കൊണ്ടു തന്നെ വലിയൊരു സാമൂഹിക സ്വാതന്ത്ര്യം കിട്ടിയിരുന്നു ഞങ്ങള്‍ക്ക്.
ഇസ്‌ലാമില്‍ ഞാന്‍ പഠിച്ച ഏറ്റവും വലിയ കാര്യം സമത്വവും ഏകദൈവ തത്വവുമാണ്. നമ്മള്‍ അത് സ്വീകരിക്കുകയാണെങ്കില്‍ വിജയി, പരാജയി, അടിമ, രാജാവ്, കുള്ളന്‍, നീളം കൂടിയവന്‍, ധരികന്‍, ദരിധ്രന്‍, പാപി, പണ്ഡിതന്‍, സുന്ദരന്‍, വിരൂപി, താങ്കളുടെ നിറം എന്നീ വ്യത്യാസങ്ങളൊന്നും വക വെക്കാതെ ദൈവം കണക്കില്ലാത്തയത്ര സ്‌നേഹവും കരുണയും നമുക്കു മേല്‍ വര്‍ഷിക്കും. നമ്മുടെ കഴിവില്ലായ്മ കൊണ്ടും അറിയാത്തതു കാണാനുള്ള അന്ധത കൊണ്ടുമാണ് നമുക്ക് വിശ്വാസം നഷ്ടപ്പെടുന്നത്.
താങ്കള്‍ എങ്ങനെ റഹ്മാന്‍ എന്നറിയപ്പെട്ടു എന്നതിനു പിന്നില്‍ വ്യത്യസ്ത കഥകള്‍ വ്യാപിച്ചു കിടക്കുന്നുണ്ട് ഇന്റര്‍നെറ്റില്‍. എന്താണ് വസ്തുത?
എനിക്ക് എന്റെ പേരിനോട് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല എന്നതാണ് സത്യം. അത് ദിലീപ് കുമാര്‍ എന്ന വലിയ നായകനോള്ള അനാദരവ് കൊണ്ടൊന്നുല്ല, എന്തോ ആ പേര് എന്നോട് യോജിക്കുന്നില്ലെന്ന് തോന്നി.
ഞങ്ങള്‍സ്വൂഫീ പാതയിലേക്ക് പ്രവേശിക്കുന്നതിന് കുറച്ച് മുമ്പ് എന്റെ അനിയത്തിയുടെ ജാതകം നോക്കാന്‍ ഒരു ജോത്സ്യന്റെ അടുത്തു പോയി. അവളെ കല്യാണം കഴിപ്പിച്ചു വിടാനുള്ള പദ്ധിതിയിലായിരുന്നു ഉമ്മ. ഞാന്‍ എന്റെ പേരു മാറ്റാനും പുതിയ ഐഡന്റിറ്റി നേടാനുമാഗ്രഹിക്കുന്ന സമയത്തായിരുന്നു ഇത്. ഈ ജോത്സ്യന്‍ എന്റെ മുഖത്തു നോക്കിയിട്ടു പറഞ്ഞു ''ഈ കക്ഷി കൊള്ളാലോ'' അദ്ദേഹം അബ്ദു റഹ്മാന്‍ അബ്ദു റഹീം എന്നീ രണ്ട് പേരുകള്‍ നിര്‍ദ്ദേശിക്കുകയും അത് എനിക്ക് യോജിക്കുമെന്ന് പറയുകയും ചെയ്തു. അങ്ങനെ ഞാന്‍ റഹ്മാനെന്ന പേര് തെരെഞ്ഞെടുത്തു. ഒരു ഹിന്ദു ജോത്സ്യനാണ് എനിക്കീ പേര് വെച്ച് തന്നത്. പിന്നീട് ഉമ്മ 'അല്ലാരഖ' (ദൈവം സംരക്ഷിച്ചവന്‍ - എന്നര്‍ഥം) എന്നു കൂടി കൂട്ടുകയും അത് ക്രമേണ എ.ആര്‍. റഹ്മാന്‍ എന്നായി ചുരുങ്ങുകയും ചെയ്തു.
കടപ്പാട്: http://scroll.in/
Leave A Comment