ഹിതപരിശോധന ഉറുദുഗാനെ തഴയുമോ
തുര്‍ക്കി രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ വഴിത്തിരിവാവുന്ന ഹിതപരിശോധനയാണിപ്പോള്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. അതാ തുര്‍ക്കിന്റെ വിപ്ലവം തുടരണോ നിലനിര്‍ത്തണോ എന്ന് രാജ്യത്തിന്റെ പൗരന്മാര്‍ക്ക് തീരുമാനിക്കാനുള്ള അവസരം കൂടിയാണിത്. ഭരണം പ്രസിഡന്റിലേക്ക് ഒതുക്കണോ പാര്‍ലിമെന്ററി രീതി തുടരണോ എന്ന് പൗരന്മാര്‍ നിശ്ചയിക്കുന്ന ചരിത്ര പ്രാധ്യാന്യമുള്ള വോട്ടിംഗ് പോളിംഗ് ബൂത്തില്‍ പുരോഗമിക്കുന്നു. ഞായര്‍ രാവിലെ 7മണിക്ക് തുടങ്ങിയ പോളിംഗ് വൈകീട്ട് 4 നാണ് അവസാനിക്കുക, 55 മില്യണോളം ആളുകളാണ് തങ്ങളുടെ വോട്ട രേഖപ്പെടുത്താനായി നില്‍ക്കുന്നത്.
ഫലം അനുകൂലമായാല്‍ ഭരണഘടനാപരമായ ഭേതഗതി വരുത്തുകയും പാര്‍ലിമെന്ററി ഗവണ്‍മെന്റില്‍ നിന്ന് പ്രസിഡന്റ് ഭരണത്തിലേക്ക് രാജ്യം മാറുകയും ചെയ്യും.പ്രധാനമന്ത്രിയുടെ ഓഫീസും അധികാരങ്ങളും നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനിലേക്ക് നീങ്ങുകയും ചെയ്യും.
ഉറുദുഗാനാണ് രാജ്യത്ത് ഹിതപരിശോധന കൊണ്ട് വന്നതും തങ്ങള്‍ക്കുനുകൂലമായ യെസ് കാമ്പയിന്‍ സംഘടപ്പിച്ചതും. പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും മറികടക്കുകയും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുമെന്നാണ് ഉറുദുഗാന്‍ കാമ്പയിനില്‍ പറഞ്ഞത്. എന്നാല്‍ ഉറുദുഗാന്‍ എന്ന ഏകാധിപതിയിലേക്ക് തുര്‍ക്കി മാറുമെന്നും നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം, അവകാശങ്ങള്‍ എല്ലാം അടിച്ചമെര്‍ത്തുമെന്നുമാണ് പ്രതിയോഗികളുടെ പ്രചരണവും വാദവും. ഹിത പരിശോധന മറികടന്നാല്‍ 2029 വരെ ഉറുദുഗാന്‍ തന്നെ ഭരണത്തില്‍ കാലുറപ്പിക്കും.
രാജ്യത്ത് ഹിതപരിശോധനയുടെ ഭാഗമായി യെസ് കാമ്പയിന്‍ മാത്രമല്ല നടന്നത്, നോ കാമ്പയിനും അരങ്ങേറിയിരുന്നു. തുര്‍ക്കിയിലെ ഇസ്‌ലാമിക പണ്ഡിതനായ ഫത്ഹുല്ല ഗുലനെയും അവരുടെ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്തതിന്റെ പേരില്‍ പ്രസിഡന്റ് ഉറുദുഗാനെയും ഗവണ്‍മെന്റിനെതിരെയും പ്രതിയോഗികള്‍ ആരോപണമുന്നയിച്ചിരുന്നു. ഫത്ഹുല്ല ഗുലനെയും പ്രവര്‍ത്തകരെയും ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംശയച്ചിത് ശരിയല്ലെന്നും ഇത് ജനാധിപത്യ രീതിയല്ലെന്നും പ്രതിയോഗികള്‍ നോ കാമ്പയിനിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. അമേരിക്ക സംരക്ഷണം നല്‍കിയ ഗുലനിപ്പോള്‍ പെന്‍സില്‍ വാനിയയിലാണ് താമസിക്കുന്നത്.
അധ്യാപര്‍, അക്കാദമീഷ്യന്‍സ്,ഡോക്ടര്‍മാര്‍,ജഡ്ജ്‌സ്, മീഡിയ പ്രവര്‍ത്തകര്‍ തുടങ്ങിയ ഗുലന്‍ നേതൃത്വം നല്‍കുന്ന 100,000 ത്തോളം ആളുകളെയും പ്രസ്താനത്തെയുമാണ് ഉറുദുഗാന്റെ ഗവണ്‍മെന്റ് അടിച്ചമര്‍ത്തിയിരുന്നത്. 40,000ത്തോളം പേരെ അറസ്റ്റ് ചെയ്യുകയും നിരവധി സര്‍ക്കാര്‍ഇതര സംഘടനകളെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഗുലനുമായുള്ള പോരാട്ടം ഉറുദുഗാന്റെ പ്രതിച്ഛായക്ക മങ്ങലേല്‍പിച്ചിരുന്നുവെന്ന പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ ഗുലന്‍ നിലപാടൊഴിച്ചാല്‍ ഉറുദുഗാന് ഏറെ പ്രതീക്ഷയാണ്. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് അഭയാര്‍ത്ഥികളായ 3 മില്യണോളം ആളുകളെ തുര്‍ക്കി സംരക്ഷിച്ചതടക്കം നിരവധി കാര്യങ്ങള്‍ ഹിത പരിശോധനയില്‍ ഉറുദുഗാന് പ്രതീക്ഷ നല്‍കുന്നു. ഈയടുത്ത് വരെ യൂറോപ്പുമായുള്ള തുര്‍ക്കിയുടെ ബന്ധം അത്ര രസകരമായിരുന്നില്ലെങ്കിലും ഇപ്പോഴത്തെ പുതിയ ചര്‍ച്ചകള്‍ തുര്‍ക്കി യൂറോപ്പുമായി സഹകരിക്കുന്നുവെന്നാണ്.
ഉറുദുഗാന്‍ 2003 ലാണ് പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നത്.2014 ല്‍ അദ്ദേഹം തെരെഞ്ഞെടുപ്പിലൂടെ പ്രസിഡന്റാവുന്നത് വരെ പ്രധാനമന്ത്രി സ്ഥാനം തുടര്‍ന്നിരുന്നു.ഹിത പരിശോധനാ ഫലം ഉറുദുഗാനെ ജനം ഏറ്റെടുക്കുമോ തഴയുമോ എന്നതിന്റെ മാത്രം ഉത്തരമല്ല മറിച്ച്, തുര്‍ക്കിയുടെ ദീര്‍ഘകാല രാഷ്ട്രീയ ചരിത്രത്തിലെ അവലോകനം കൂടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Leave A Comment