അറബുലോകത്തെ പുതിയ ശാസ്ത്രീയ-സാങ്കേതിക മുന്നേറ്റങ്ങളെ കുറിച്ച് മറ്റൊരു ലേഖനം കൂടി
അറബുലോകത്തെ പുതിയ ശാസ്ത്രമുന്നേറ്റത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള് ‍വന്ന് കൊണ്ടിരിക്കുന്നുണ്ടിപ്പോള്‍. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും പത്തുവര്‍ഷം മുമ്പ് വരെ നിസ്സംഗമായി തുടരുകയായിരുന്ന അറബുലോകത്ത് കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ശുഭസൂചനകള്‍ കാണുന്നുണ്ടെന്ന് ലേഖകന്‍. Isobel Coleman എഴുതിയ കുറിപ്പിന്‍റെ മൊഴിമാറ്റം.  width=2002 ല്‍ ഐക്യാരഷ്ട്രസഭക്ക് കീഴിലെ ഡവലപ്മെന്‍റ് പ്രോഗ്രാം (UNDP) അറബുലോകത്തിന് മാത്രമായി ഒരു വികസന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. അറബ് ഹ്യൂമന്‍ ഡവലപ്മെന്‍റ് റിപ്പോര്‍ട്ട് എന്ന പേരിട്ടിരുന്ന പ്രസ്തുത റിപ്പോര്‍ട്ട് അറബു ലോകത്തെ വിദ്യാഭ്യാസരംഗത്തെ പരിതാപരകമായ പിന്നാക്കാവസ്ഥയെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. 2003 ല്‍ അതിന് തുടര്‍ച്ചെയെന്നോണം പുറത്തിറക്കിയ രണ്ടാം റിപ്പോര്‍ട്ടിലും മേഖലയില് ‍കാര്യമായി മാറ്റത്തിന് സാധ്യതയുണ്ടെന്ന സൂചന നല്‍കിയില്ല. വ്യാവസായിക രാജ്യങ്ങള്‍ തയ്യാറാക്കുന്ന ഗവേഷണ പ്രബന്ധങ്ങളുടെ 2 ശതമാനം മാത്രമെ അറബ് രാജ്യങ്ങള്‍ തയ്യാറാക്കുന്നുള്ളൂവെന്ന് 2002 ലെ റിപ്പോര്‍ട്ട് പറയുന്നു. 1980 മുതല്‍ 2000 വരെയുള്ള ഇരുപത് വര്‍ഷങ്ങളിലായി മൊത്തം അറബുലോകം രജിസ്റ്റര്‍ ചെയ്ത പേറ്റന്‍റുകളുടെ എണ്ണം 370 മാത്രമാണ്. പ്രസ്തുത കാലയിളവില്‍ മാത്രം ഇസ്രായേല്‍ 7652 പേറ്റന്‍റുകള്‍ക്കായി അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിരുന്നുവത്രെ. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള് ‍അറബുസമൂഹത്തില്‍ നടക്കുന്ന ചില മുന്നേറ്റങ്ങളെ കുറിച്ച് ശുഭകരമായ സൂചനകള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ് പത്തുവര്‍ഷത്തിനിടെ നിരവധി കാര്യപ്രസക്തമായ വിദ്യാസംരംഭങ്ങള്‍ക്ക് അറബു ലോകം തുടക്കം കുറിച്ചിട്ടുണ്ട്. വിവരങ്ങളുടെ കാര്യത്തില്‍ പാശ്ചാത്യരാജ്യവുമായുള്ള വിടവു നികത്തുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഖത്തര്‍ ഭീമമായ സംഖ്യയുടെ നിക്ഷേപത്തില് ‍തുടങ്ങിയ എഡുക്കേഷന്‍ സിറ്റി ഇക്കൂട്ടിത്തിലൊന്ന് മാത്രമാണ്. വിദേശ രാഷ്ട്രങ്ങളിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകളെ അതു വഴി ദോഹയിലെത്തിക്കാനായിരിക്കുന്നു. സുഊദിയില്‍ കിംഗ് അബ്ദുല്ല ശാസ്ത്ര സാങ്കേതിക സര്‍വകലാശാല തുടങ്ങിയതും ഇക്കാലത്ത് തന്നെയാണ്. എന്നാലും പ്രദേശത്തെ സാമ്പത്തികശേഷിയുള്ളവരും ഉന്നതകുല ജാതരുമായ വിഭാഗത്തിന് മാത്രമെ ഇത്തരം പ്ലാറ്റ്ഫോമുകളെല്ലാം പഠനസാധ്യത ഒരുക്കുന്നുള്ളൂ. സമൂഹത്തിന്റെ താഴെത്തിട്ടിലുള്ളവരെ കൂടി ഉദ്ധരിക്കാനുകന്ന തരത്തിലുള്ള വിശാല കാഴ്ചപ്പാടോടെയുള്ള പദ്ധതികള്‍ പ്രദേശത്ത് നടപ്പാക്കേണ്ടിയിരിക്കുന്നുവെന്ന് അഭിപ്രായമുണ്ട്. ഓണ്‍ലൈന്‍ മേഖലയിലും ഉന്നതവിദ്യാഭ്യാസത്തിന് നിരവധി അവസരങ്ങളുണ്ട്. ലോകത്തെ പ്രശസ്തമായ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ കോഴ്സുകളും ക്ലാസുകളും നടത്തുന്നുണ്ട്. ഇംഗ്ലീഷറിയാവുന്നവരില്‍ അവയുപയോഗപ്പെടുത്തിയും ശാസ്ത്രാവബോധം വളര്‍ത്താനാകും. സമകാലിക സാഹചര്യത്തില്‍ വിവര വിദ്യാഭ്യാസങ്ങളുടെ അക്ഷയഖനിയായ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ എല്ലാ തരം വിജ്ഞാനീയങ്ങളെയും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുവാനുള്ള ഒരു സംരംഭത്തിന് അടുത്ത ദിവസങ്ങളിലായി തുടക്കം കുറിച്ചിട്ടുണ്ട്.  Open Book Project  എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി അമേരിക്കയും അറബ് ലീഗും ചേര്‍ന്നാണ് നടപ്പാക്കുന്നത്. ഇന്ററ്‍നെറ്റില്‍ ലഭ്യമായ അറബിയിലെ പൊതുവിവരങ്ങള്‍ വിപുലപ്പെടുത്തുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ നേരത്തെ ലഭ്യമായ വിവരങ്ങള് ‍അറബിയിലേക്ക് വിവര്‍ത്തനം ചെയ്തും ലഭ്യമല്ലാത്തവ പുതുതായി ഉണ്ടാക്കിയും പൊതുജനങ്ങള്‍ക്ക് വിവര ശേഖരണം സുഗമമാക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter