ഗ്വണ്ടാനമോ ഡയറി; ഒരു തടവുപുള്ളിയുടെ നേരനുഭവം
Mohamedou-Ould-Slahi-rema-010 മുഹമ്മദ് അവദ് അസ്സ്വലാഹി  മുഹമ്മദ് അവദ് അസ്സ്വലാഹി എന്ന മൌറിത്താനിയന്‍ പൌരന്റെ ‘ഗ്വണ്ടാനമോ ഡയറി’ കഴിഞ്ഞയാഴ്ച്ച-ജനുവരി 20-യാണ് പ്രസിദ്ധീകൃതമായത്. ആറ് വര്‍ഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ പുറം ലോകം കണ്ട ഈ പുസ്തകം ഗ്വണ്ടാനമോ തടവറയിലെ മൃഗീയമായ പീഢനങ്ങളെ കുറിച്ചുള്ള നേര്‍ അനുഭവമാണ്. ഇംഗ്ലീഷില്‍ എഴുതിയ ഈ ഓര്‍മക്കുറിപ്പിന്റെ ഭാഗങ്ങള്‍ ഇംഗ്ലണ്ടിലെ പ്രമുഖ ദിനപത്രമായ ദി ഗ്വാര്‍ഡിയന്‍  നേരത്തെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഗ്വാണ്ടനാമോ തടവറയിലെ വ്യത്യസത രീതികളിലുള്ള പീഢനമുറകള്‍ വിശദീകരിക്കുന്നതിപ്രകാരമാണ്:"ഉറങ്ങാനനുവദിക്കാതിരിക്കില്ല, പലപ്പോഴും ലൈംഗികമായി പീഢിപ്പിക്കും, വധഭീഷണിയും തന്റെ മാതാവിനെയും കുടുംബത്തെയും പീഢിപ്പിക്കുമെന്ന ഭീഷണിയും സാധാരണം. കണ്ണുമൂടിക്കെട്ടുകയും ഉപ്പുവെള്ളം കുടിക്കാന്‍ നിര്ബന്ധിച്ചിരുന്നതായും ഇടക്കിടെ  വേഗതയേറിയ ബോട്ടില്‍ ഉള്‍ക്കടലില്‍ കൊണ്ടു പോവുകയും തുടങ്ങി തല ഐസുവെള്ളത്തില്‍ മുക്കിപ്പിടിക്കുക വരെ ചെയ്തിരുന്നു”. തടവറക്കകത്തെ പീഢനങ്ങളെ കുറിച്ച് ഓര്‍മക്കുറിപ്പ് എഴുതിയതിനും ശേഷം പീഢനമുറകള്‍ കൂടുതല്‍ ശക്തമാക്കികയതായാണ് അദ്ദേഹം പറയുന്നത്. ഇത്തരം പീഢനങ്ങളുടെ മുഴുവന്‍ ലക്ഷ്യം തടവുപുള്ളിയെ കൊണ്ട് കുറ്റം ഏറ്റു പറയിക്കുക എന്നതാണ്. പീഢനങ്ങളില് നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രം ഒരുപാട് നുണ പറയേണ്ടി വന്നിട്ടുണ്ടെന്ന് സ്വലാഹി പറയുന്നു. ടൊറന്റോയിലെ (കാനഡ) സി.എന്‍ ടവറിന് തീവെക്കാന്‍ പദ്ധതിയിട്ട കേസുമായി ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപിച്ചു. പീഢനം സഹിക്ക വയ്യാതെ കുറ്റ സമ്മതം നടത്തിയ അദ്ദേഹത്തോട് ഉദ്യോഗസ്ഥര്‍ ചോദിച്ചത് ‘ഇത് സത്യമാണോ’ എന്നായിരുന്നു.അദ്ദേഹത്തിന്റെ മറുപടി ‘നിങ്ങള്‍ക്ക് തൃപ്തമായ മറുപടി ഞാന്‍ തന്നു കഴിഞ്ഞല്ലോ. അതു മതി. സത്യമാണോ നുണയാണോ എന്ന് ഞാന് നോക്കുന്നില്ല, നിങ്ങള്‍ വാങ്ങാന് തയ്യാറാണെങ്കില്‍ ഞാന്‍ വില്‍ക്കുകകയാണ്’ - പുസ്തകത്തിലെ ഒരു അനുഭവം ഇങ്ങനെയാണ്. diaryപ്രസിദ്ധീകരണത്തിനു വിടുന്നതിന് മുമ്പെ നിരവധി തവണ തിരുത്തലുകള്‍ക്ക് വിധേയമാക്കിയിയിട്ടുണ്ട് ഈ കൃതി. ഗ്വാണ്ടനാമോയില്‍ നടക്കുന്ന പീഢനങ്ങളുടെ കൃത്യമായ രൂപം പുറത്തെത്താതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു ഇത്. പൂര്‍ണമായും സെന്‍സര്‍ഷിപ്പോടെ പ്രസിദ്ധീകരിക്കുന്ന ഈ കൃതിയുടെ പ്രസാധകര്‍ ബ്രിട്ടനില്‍ കനോണ്‍ഗെയ്റ്റും യു.എസില്‍ ലിറ്റില്‍, ബ്രൌണ്‍ എന്നിവയുമാണ്. മുഹമ്മദ് അവദ് അസ്സ്വലാഹിക്കെതിരെ നില നില്‍ക്കുന്ന തെളിവുകള്‍ വളരെ ദുര്‍‌ബലമാണെന്ന കാരണംകാണിച്ച് ഫെഡറല്‍ കോടതി ജയില്‍ചിതനാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും 2012 ഡിസംബര്‍ മുതല്‍ നരകിച്ച് ജയില്‍ വാസമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. യു.എസിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഇതൊരു പരിഹരിക്കാനാവാത്ത കേസായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. അദ്ദേഹം ഈ വര്‍ഷവും പുറത്തിറങ്ങാന്‍ സാധ്യതയില്ലെന്നാണ് പല യു.എസ് ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. സ്വലാഹിയുടെ മോചനമാവശ്യപ്പെട്ട്നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഒരു ഓണ്‍ലൈന്‍ കാമ്പയിന്‍ തന്നെ ഇദ്ദേഹത്തിനായി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഡയറക്ടറായ ഹിന ശംസി പറയുന്നത് ഇങ്ങനെയാണ്: “മുഹമ്മദ് സ്വലാഹിയെന്ന തികച്ചും നിരപരാധിയായ വ്യക്തിയെ യു.എസ് ക്രൂരമായി പീഢിപ്പിക്കുകയും ഒരു പതിറ്റാണ്ടിലധികക്കാലം നിയമവിരുദ്ധമായി തടവില്‍ വെക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ഒരിക്കലും യു.എസിനെതിരെ ഒരു ഭീഷണിയും നടത്തിയിട്ടില്ല. ഏതെങ്കിലും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പെട്ടതായും അറിവില്ല. ഗ്വണ്ടാനാമോ തടവറ അമേരിക്കന്‍ രാഷട്രീയത്തില്‍ ഒരു പ്രതിസന്ധിയാണ്. ഒബാമയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഗ്വാണ്ടനാമോ അടച്ചുപൂട്ടുമെന്ന്. അധികാരത്തിലേറി രണ്ടാം ദിവസം തന്നെ അദ്ദേഹം ഇതു സംബന്ധമായ ഉത്തരവില്‍ ഒപ്പ് വെച്ചിരുന്നു. ഒബാമ മാത്രം തീരുമാനിച്ചാല്‍ അടച്ചുപൂട്ടാവുന്ന ഒന്നല്ല ഇത്തരം തടവറകളെന്നാണ് മനസിലാവുന്നത്. ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖ്യ എതിരാളികളായ റിപ്പബ്ലിക്കന്മാര്‍ ഇവ അടുച്ചുപൂട്ടേണ്ടതില്ലെന്ന നിലപാടുകാരാണ്. തടവറയിലെ ബന്ദിയായ ബ്രിട്ടീഷ് പൌരന്റെ മോചനം ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ് വരെ ഈയിടെ രംഗത്തെത്തിയിരുന്നു. 2 തടവറക്കക്കത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി നിരാഹാര സമരം നടത്തിവരികയാണ് തവടറ നിവാസികള്‍. ചോദ്യം ചെയ്യുന്നവര്‍ കൃത്യമായും പരിശീലനം കിട്ടിയവരായിരുന്നതു കൊണ്ട് കുറ്റംകൃത്യം ചെയ്യുന്നതില്‍ വളരെ മിടുക്കരായിരുന്നു. പലപ്പോഴും ഇസ്‍ലാമിനെയും മുസ്‍ലിംകളെയും പരിഹസിച്ചിരുന്നുതായും അദ്ദേഹത്തിന്റെ കുറിപ്പുകളിലുണ്ട്. ഏതൊരു മതത്തെയും പരിഹസിക്കരുതെന്നാണ് സ്വലാഹി പറയുന്നത്. പതിമൂന്ന് വര്‍ഷം മുമ്പ് തന്റെ നാടായ മൌറിത്താനിയയില്‍ നിന്നും തന്നെ തുടങ്ങുന്നുണ്ട് സ്വലാഹിയുടെ ദുരന്തനുഭവം. തുടര്‍ന്ന് ജോര്‍ദാനിലും അഫ്ഘാനിലും കൂടെ നടന്ന ഈ പീഢനയാത്രയെത്തിച്ചേര്‍ന്നത് ക്യൂബയിലെ ഗ്വാണ്ടനാമോയെന്ന രഹസ്യ തടവറയില്. 2002 ആഗസ്റ്റിലാണ് 760ാം നമ്പര്‍ തടവുപള്ളിയായി സ്വലാഹി ഗ്വാണ്ടനാമോയിലെത്തുന്നത്. 44-കാരനായ സ്വലാഹി രണ്ട് തവണ അഫ്ഘാനിസ്ഥാനില്‍ പോയിട്ടുണ്ട്. അതു തന്നെയാണ് അദ്ദേഹത്തെ തീവ്രവാദിയാക്കാനുള്ള കാരണവും. സോവിയറ്റ് അധിനിവേശ കാലത്ത് അഫ്ഗാനില്‍ സോവിയറ്റിനെതിരെ യുദ്ധം ചെയ്യാനായിരുന്നു അദ്ദേഹം അവിടെയെത്തിയത്. ഈ സമയത്ത് അല്‍-ഖായിദയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പിന്നീട് 1992ടെ അല്‍-ഖായിദയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചതായും അദ്ദേഹം തന്നെ പല തവണ സമ്മതിച്ച കാര്യമാണ്. പ്രശ്നങ്ങള്‍ പിന്നീടാണ് അദ്ദേഹത്തെ പിടി കൂടിയത്. സെപ്തംബര്‍ പതിനൊന്നിനു ശേഷം കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞു. 1999 ന്യൂഇയര്‍ ദിനത്തില്‍ അദ്ദേഹം കാനഡയില്‍ താമസിച്ചിരുന്ന സമയത്ത് ലോസാഞ്ചലസ് എയര്പ്പോര്‍ട്ട് ലക്ഷ്യം വെച്ച് നടന്ന ഒരു ബോംബാക്രമണശ്രമത്തില്‍ പങ്കുണ്ടെന്ന സംശയം വെച്ചാണ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടത്. എന്നാല്‍ നിര്‍ബന്ധിത കുറ്റസമ്മതത്തിലപ്പുറം പ്രസ്തുത ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നും അധികാരികള്‍ക്ക് കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് 2004-ല്‍ അദ്ദേഹത്തിനെതിരെയുള്ള തെളിവുകള്‍ പീഢിപ്പിച്ചു പറയപ്പിച്ചവ മാത്രമാണെന്നും കൂടുതല്‍ വിചാരണ നടപടികളില്‍ ഏര്‍പെടാന്‍ വിസമ്മതിക്കുന്നതായും അദ്ദേഹത്തിന്റെ വക്കീല്‍ വ്യക്തമാക്കിയിരുന്നു. 2001 നവംബറിലാണ് മുഹമ്മദ് അവദ് സ്വലാഹി മൌറിത്താനിയയിലെ നൌക്ച്ചോട്ട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാനായി സ്വമേധയാ പ്രത്യക്ഷപ്പെട്ടത്. അവിടെ നിന്ന് ഏഴു ദിവസം കഴിഞ്ഞ് ജോര്‍ദാനിലെ ഒരു ജയിലിലേക്കും പിന്നെ ഗ്വണ്ടാനമോയിലേക്കും മാറ്റപ്പടുകയായിരുന്നു. പ്രഡിഡന്റ് ബുഷ് തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധത്തെ പരിഷ്കൃതര്‍ അപരിഷ്കൃതര്‍ക്കു നേരെ നേരെ നടത്തുന്ന വിശുദ്ധ യുദ്ധമായാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ബുഷ് നടത്തിയ യുദ്ധമായിരുന്നു കൂടുതല്‍ അപരിഷ്കൃതമെന്നാണ് സ്വലാഹിയുടെ വീക്ഷണം. maxresdefault 1970-ല്‍ തെക്കന്‍ മൌറിത്താനിയയുടെ സെനഗല്‍ അതിര്‍ത്തിയിലെ റോസോയിലാണ് സലാഹി ജനിച്ചത്. കന്നുകാലികളെ വളര്‍ത്തി കുടുംബം നോക്കിയിരുന്ന പിതാവിന്റെ 12 മക്കളില്‍ ഒമ്പതാമനായാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍ തന്റെ പിതിമൂന്നാം വയസ്സില്‍ തന്റെ പിതാവ് മരണപ്പെടുകയും കുടുംബം വടക്കന്‍ മൌറിത്താനിയയിലെ നോക്ക്ച്ചത്തിലേക്ക് താമസം മാറ്റുകയും ചെയ്തു. കുട്ടിക്കാലത്തു തന്നെ പഠനത്തിലും ഇതര പാഠ്യേതര മേഘലകളിലും കഴിവു തെളിയിച്ച വ്യക്തിയായിരുന്നു സ്വലാഹി. തന്റെ ആറു അനുജന്മാരെയും കൂട്ടി ഒരു ഫുട്ബാള്‍ ടീം രൂപീകരിച്ചതും ഓരോരുത്തര്‍ക്കും വ്യത്യസ്ത ജര്‍മന്‍ കളിക്കാരുടെ പേര് നിശ്ചയിച്ചു കൊടുത്തതും ഓര്‍ക്കുന്നുണ്ട് അനിയന്‍ യഹ്ദിഹ്. സിനിമാ ഹാളുകളില്ലാത്ത മൌറിത്താനിയില്‍ താന്‍ മാഗസിനുകളില്‍ വായിച്ച അറിവനുസരിച്ച് ഒരു സിനിമഹാള്‍ നിര്‍മിച്ചതും അദ്ദേഹം സ്മരിക്കുന്നുണ്ട്. പ്രതിഭാശാലിയായ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു സലാഹി.  1988-ല്‍ ജര്‍മനിയില്‍ പഠിക്കാന്‍ സ്കോളര്‍ഷിപ്പ് ലഭിച്ച അദ്ദേഹം ഡുയ്സ്ബെര്‍ഗ് യൂനിവേഴ്സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കുകയും ഒരു മൌറിത്താനിയന്‍ യുവതിയെ വിവാഹം കഴിച്ച് അവിടെ തന്നെ താമസമാക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹം അഫ്ഘാനിസ്ഥാനിലേക്ക് പോവുകയും അല്‍-ഖായിദയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാവുകയും ചെയ്തത്. എന്നാല്‍ തന്റെ ആയുധം ഒരിക്കല്‍ പോലും ആരുടെയും ജീവിതം അപഹരിച്ചിട്ടില്ലെന്ന് പറയുന്നുണ്ട് അദ്ദേഹം. യുദ്ധം കഴിഞ്ഞ് ജര്‍മനിയിലേക്ക് തന്നെ തിരിച്ചു വരികയും ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി നോക്കുകയും ചെയ്യുകയായിരുന്നു സ്വലാഹി. ഈ സമയത്താണ് അദ്ദേഹം ഖുര്‍ആന്‍‌ ഹൃദിസ്ഥമാക്കിയത്. ഇത് ഒരു സ്വലാഹിയുടെ മാത്രം കഥയല്ല. നിരപരാധികളായ അനേകം പേര്‍ അനുഭവിച്ച വേദനകളുടെ അക്ഷരവിന്യാസം സ്വലാഹിയുടെ കൈകളിലൂടെ പുറത്ത് വരികയാണ്. മൂടി വെക്കപ്പെടുന്ന ഓരോ സത്യങ്ങളും ഒരിക്കല്‍ പുറത്തുവരുമെന്ന വസ്തുത ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter