നാം കാഷ്‌ലെസ്സ് ആവുകയാണ്, അംബാനിക്ക് വേണ്ടി
cash ചിത്രം വളരെ വ്യക്തമാണ്. പേയ്മെന്റ് ബാങ്കുകള്‍ സ്ഥാപിക്കുക എന്ന ആശയത്തിന് ചെറിയ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാല്‍ 2013 സെപ്റ്റംബറിലാണ് നചികേത് മോര്‍ കമ്മിറ്റി ഈ ആശയം ശുപാര്‍ശ ചെയ്യുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2014 നവംബറിലാണ് റിസര്‍വ് ബാങ്ക് ഈ ആശയത്തിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നത്. 2015 ഫെബ്രുവരിയില്‍ 41 അപേക്ഷകരുടെ ലിസ്റ്റ് പുറത്തു വിട്ടു. ആ വര്ഷം ആഗസ്തില്‍ 11 കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ആദിത്യ ബിര്‍ള മുതല്‍ അംബാനി വരെയാണ് ഈ ലിസ്റ്റില്‍ ഉണ്ടായിരുന്ന 11 പേര്‍. പുതിയ ആശയമായതിനാല്‍ പല കമ്പനികള്‍ക്കും ബിസിനസ്സിനെ കുറിച്ച് വലിയ ധാരണ ഒന്നുമില്ലാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു. അതിനാല്‍ തന്നെ ചോലമണ്ഡലം ഗ്രൂപ് അടക്കം 4 പേര്‍ ഇതില്‍ നിന്ന് പിന്മാറുകയാണ് എന്നറിയിച്ചു. ഇനിയാണ് കഥ ആരംഭിക്കുന്നത്. ഈ ബാങ്കുകള്‍ സീറോ റിസ്‌ക് ബിസിനസ്സാണ്. ആര്‍ക്കും ലോണ്‍ നല്‍കുന്നില്ല എന്നത് തന്നെ കാരണം. ഒരു പൈസയും ഒരു ഘട്ടത്തിലും നഷ്ടപ്പെടാത്ത ചാകര ബിസിനസ്സാണിത്. ജനങ്ങള്‍ ചെലവിടുന്ന പണത്തിനു അവരില്‍ നിന്ന് തന്നെ പണം ഈടാക്കുന്ന എന്ത് കൊണ്ടും ലാഭം മാത്രം കിട്ടുന്ന അക്ഷയ ഖനി. cash-1ഒരു തടസ്സം മാത്രമേയുള്ളൂ. ഇങ്ങനെ സ്വന്തം കാശ് സര്‍ചാര്‍ജ് കൊടുത്ത് ചിലവിടണം എന്നൊരു ആവശ്യം ജനങ്ങള്‍ക്ക് ഉണ്ടാവണമല്ലോ. പരമ്പരാഗത ബാങ്കിംഗ് വഴി കാശ് പേയ്മെന്റ് നടത്തുന്ന കുറച്ചു പേര്‍ മാത്രമാണ് ഇന്ത്യയില്‍ ഉള്ളത്. ബാക്കിയൊക്കെ കാശ് കൊണ്ട് പേയ്മെന്റ് നടത്തുന്ന നിര്‍ഗുണന്മാരാണ്. അത് കൊണ്ട് കാര്യമില്ല. കാശിന്റെ പരിപാടി ഇന്ത്യയില്‍ ഉള്ള കാലത്തോളം ഈ പേയ്മെന്റ് ബാങ്കുകള്‍ക്ക് ഒരു സ്‌കോപ്പും ഇന്ത്യയില്‍ ഇല്ല. തലക്ക് വെളിവുള്ള ആരെങ്കിലും ബാങ്കിന് കാശ് അങ്ങോട്ട് കൊടുത്തു കാര്‍ഡുകള്‍ ഉപയോഗിക്കുമോ. റിസര്‍വ് ബാങ്ക് ആവട്ടെ, ഈ പേയ്മെന്റ് ബാങ്കുകള്‍ക്ക് നല്‍കിയ സമയപരിധി മെഴുകു തിരിപോലെ തീര്‍ന്നു കൊണ്ടിരിക്കുകയാണ്. പെട്ടന്ന് വല്ലതും ചെയ്തില്ലെങ്കില്‍ പണി പാളും. കോര്‍പറേറ്റ് ഭഗവാന്മാരെ പെരുവഴിയില്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുമോ ? ഇല്ല. പ്രത്യേകിച്ച് അംബാനിയെ. ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കണം. കയ്യിലിരിക്കുന്ന കാശ് കൊണ്ട് ഇനിയൊരു പണിയും നടക്കില്ല എന്നുവരെ തോന്നിക്കണം. അതിനു കാശ്ലെസ്സ് എകണോമി നടപ്പാക്കണം. 70% ആളുകള്‍ക്ക് ഇന്റര്‍നെറ്റ് എന്താണെന്ന് പോലും അറിയില്ല. 50 % ആളുകള്‍ക്ക് ബാങ്ക് അകൗണ്ട് പോലുമില്ല. 20 % ആളുകള്‍ക്ക് സ്വന്തം പേര് എഴുതാന്‍ പോലും കഴിയില്ല. പക്ഷെ ഒരുകാര്യം വ്യക്തമാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ മാര്‍ക്കറ്റാണ്. അത് എക്‌സ്‌പ്ലോയിറ്റ് ചെയ്യാതെ കിടക്കുന്നത് ശരിയല്ല. cash-3അംബാനിമാര്‍ക്ക് വേണ്ടി 'അതീവ രഹസ്യമായി' മോഡി ആ തീരുമാനം എടുത്തു. കള്ളപ്പണത്തിന്റെ പേര് പറഞ്ഞു കൊണ്ട് കറന്‍സി പിന്‍വലിക്കുക. രാജ്യ സ്‌നേഹത്തിന്റെ ലേബല്‍ ഒട്ടിച്ചാല്‍ ഇന്ത്യയില്‍ ചാണകവും അമൃതാണ് എന്ന് മോദിക്ക് അറിയാം. റിസര്‍വ് ബാങ്കിന്റെ സമയപരിധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡി ആ തീരുമാനം പ്രഖ്യാപിച്ചു. നവംബര്‍ 8 ന് കൃത്യം രണ്ടു ദിവസം കഴിഞ്ഞു 10 ആം തീയതി അംബാനിയുടെ എസ്ബിഐ - ജിയോ പേയ്മെന്റ് ബാങ്ക് നിലവില്‍ വന്നു. Paytm പരസ്യത്തില്‍ തന്റെ ഫുള്‍ ഫിഗര്‍ കാണിച്ചു മോഡി ചിരിച്ചു കാണിച്ചു. അംബാനി ഈ തീരുമാനത്തെ അഭിനന്ദിച്ചു. (കോടാനു കോടി രൂപ മുടക്കി നായിനും നരിക്കും ഗുണമില്ലാത്ത കിടക്കുകയായിരുന്നു. വെല്‍ഡണ് മൈ ബോയ്) റിലയന്‍സ് മൈക്രോ എ. റ്റി എമ്മുകള്‍ സജ്ജമാക്കി. എല്ലാവരും ഹാപ്പി. മറുവശത്ത് കഥകള്‍ അറിയാതെ രാജ്യസ്‌നേഹത്തിന്റെ ഉജ്ജ്വലമായ വികാരം പേറി കോടാനു കോടി സങ്കികള്‍ ഈ പേറ്റു നോവ് ഉള്‍ക്കൊണ്ടു കിടന്നു. രാജ്യത്തെ വമ്പന്‍ മുതലാളിമാര്‍ക്ക് വേണ്ടി പാവപ്പെട്ടവര്‍ ക്യൂവില്‍ നിന്ന് രാജ്യത്തിന് വേണ്ടി വീരമൃത്യു പുല്‍കി. ഇനി ഒരു ചായ വാങ്ങിയാല്‍ 10 രൂപ ചായക്കടക്കാരനും 1 രൂപ അംബാനിക്കും പോകും. വേറെ കുഴപ്പമൊന്നുമില്ല. ആടെന്തറിഞ്ഞു അങ്ങാടി വാണിഭം. ജയ് അംബാനി https://www.facebook.com/abdullathief.v/posts/10209546482676247

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter