ഖുര്‍ആന്‍ ലോകത്തെ മാറ്റിമറിച്ച ഗ്രന്ഥമെന്ന് പൗലോ കൊയ്‌ലോ
സാവോപോളോ: വിശുദ്ധ ഖുര്‍ആന്‍ ലോകത്തെ മാറ്റിമറിച്ച ഗ്രന്ഥമെന്ന് വിഖ്യാത കഥാകാരന്‍ പൗലോ കൊയ്‌ലോ. തന്റെ ഫെയിസ്ബുക്ക് അക്കൗണ്ടില്‍ Exhibition "Books that changed the world" എന്നതലക്കെട്ടില്‍ ഖുര്‍ആന്റെ ചിത്രത്തോടൊപ്പം ഈമാസം ആദ്യമാണ്‌ ലോക സാഹിത്യകാരന്റെ പോസ്‌റ്റ് വന്നത്‌. സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ട ഈ പോസ്റ്റുമായി ബന്ധപ്പെട്ട് വിവിധരീതിയില്‍ പ്രതികരിച്ചവര്‍ക്ക് മറുപടിയും പൗലോ കൊയ്‌ലോ നല്‍കിയിട്ടുണ്ട്. paulo-coelho-about-christianity പോസ്റ്റിനു താഴെ ഹിബാ ബി ഡക്കാക്ക്‌ എന്നയാള്‍ 'അക്രമത്തിന്റെയും പാതകത്തിന്റെയും പുസ്‌തകം' എന്ന് കമന്റ് നല്‍കിയപ്പോള്‍ അത്‌ ശരിയല്ലെന്ന്‌ മറുപടിയും ഉടന്‍ വന്നു. താനും ഒരു ക്രിസ്‌ത്യാനി ആണെന്നും നൂറ്റാണ്ടുകളായി നമ്മുടെ മതം അക്രമത്തിലൂടെ അടിച്ചേല്‍പ്പിക്കാനാണ്‌ ശ്രമിച്ചുകൊണ്ടിരുന്നതെന്നും കൊയ്‌ലോ പറയുന്നു. 'കുരിശു യുദ്ധം' എന്ന പദത്തിന്റെ അര്‍ത്ഥം നിഘണ്ടുവില്‍ തെരഞ്ഞാല്‍ മാത്രം മതി ഇക്കാര്യം ബോദ്ധ്യപ്പെടാന്‍. മന്ത്രവാദിനികള്‍ എന്നാരോപിച്ച്‌ സ്‌ത്രീകളെ കൊന്നൊടുക്കി. ഗലീലിയോ ഗലീലിയെ പോലെയുള്ളവരുടെ കാര്യത്തില്‍ ശാസ്‌ത്രത്തെ തടയാന്‍ ശ്രമിച്ചു. ഇതൊന്നും മതത്തിന്റെ കുറ്റമല്ല. അതില്‍ കൈകടത്തലുകള്‍ നടത്തുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. അക്ഷരപ്രതിഭ വിശദമായിതന്നെ മറുപടി നല്‍കി. നൂറ്റിയമ്പത്‌ രാജ്യങ്ങളിലായി ഒന്‍പത്‌ കോടിയിലേറെ പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെട്ട ലോക സാഹിത്യ കുലപതിക്ക് ഫെയിസ്ബുക്കില്‍ രണ്ടരക്കോടിയില്‍ അധികം ഫോളോവേഴ്സാണ് ഉള്ളത്. ട്വിറ്ററില്‍ ഫോളോവേഴ്സിന്റെ എണ്ണം ഒരുകോടിയില്‍ ഏറെയാണ്. ഖുര്‍ആനെ സംബന്ധിച്ച അഭിപ്രായം അദ്ദേഹം ട്വിറ്ററിലും പോസ്റ്റുചെയ്തിട്ടുണ്ട്. 67കാരനായ പൗലോ കൊയ്‌ലോയെ 2007-ല്‍ ഐക്യരാഷ്ട സംഘടന 'സമാധാനത്തിന്റെ ദൂതൻ' എന്ന ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter