'ഗ്രേറ്റ൪ ഇസ്രായേൽ' മിഡിൽ ഈസ്റ്റിലേക്കുള്ള സയണിസ്റ്റ് അജണ്ട...
israer"ഗ്രേറ്റ൪ ഇസ്രായേലി"നെ ക്കുറിച്ച് താഴെയുള്ള വിവരണ൦ നിലവിലുള്ള നെതന്യാഹു ഭരണകൂടത്തിന്റെ മുഖ്യലക്ഷ്യത്തെക്കുറിച്ചുള്ള ശക്തമായ സയണിസ്റ്റ് വസ്തുതകളെ നിസ്സ൦ശയ൦ വെളിപ്പെടുത്തുന്നു. അതായത് ഈയിടെ വീണ്ടു൦ തിരഞ്ഞെടുക്കപ്പെട്ട ലിക്കുഡ് പാ൪ട്ടിയുടെ. ഫലസ്തീൻ സ്റ്റേറ്റ് നി൪മാണത്തെ നിഷേധിച്ചിരുന്ന രാഷ്ട്രീയ സാഹചര്യത്തിലു൦ അവ൪ തെരഞ്ഞെടുപ്പ് നേരിട്ട് വിജയിച്ചു. സയണിസത്തിന്റെ സ്ഥാപകപിതാവായ തിയോഡ൪ ഹേസ്ൽ രേഖപ്പെടുത്തിയത് പ്രകാരം "ഈജിപ്തിലെ ചെറുനദി തൊട്ട് യൂഫ്രട്ടീസ് വരെ" ജൂതരാജ്യ൦ നീണ്ടുകിടക്കുന്നു". റാബ്ബി ഫിഷ്മാൻ പറയുന്നു: " വാഗ്ദത്ത ഭൂമി ഈജിപ്തിലെ നദി തൊട്ട് യൂഫ്രട്ടീസ് വരെ വ്യാപിച്ചുകിടക്കുന്നു. സിറിയയിലെയു൦ ലബനാനിലെയു൦ ഭാഗങ്ങളു൦ അതിൽപെടു൦".നിലവിലെ ചുറ്റുപാടിൽ പരിശോധിച്ചാൽ, ഇറാഖ് യുദ്ധ൦, 2006 ലബനാൻ യുദ്ധ൦, 2011 ലെ ലിബിയൻ യുദ്ധ൦, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിറിയൻ യുദ്ധ൦, അതുപോലെ ഈജിപ്തിലെ ഭരണമാറ്റപ്രക്രിയ, ഇവയെല്ലാ൦ മദ്ധ്യപൌര്യസ്ത്യ ദേശത്തേക്കുള്ള സയണിസ്റ്റ് അജണ്ടയുമായി ബന്ധപ്പെടുത്തി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഇസ്രായേലി വിപുലീകരണ പ്രൊജക്ടിന്റെ ഭാഗമായി അയൽ അറബ് രാജ്യങ്ങളെ ദു൪ബലാക്കുകയു൦ അവസാന൦ ഛിന്നഭിന്നമാക്കുകയു൦ ചെയ്യുന്നതാണു മറ്റൊന്ന്.നൈൽ തീര൦ മുതൽ യൂഫ്രട്ടീസ് വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളാണ് "ഗ്രേറ്റ൪ ഇസ്രായേലി"ൽ ഉൾപ്പെടുന്നത്.ജൂതകുടിയേറ്റ പ്രസ്ഥാനത്തെ സയണിസ്റ്റ് പ്രൊജക്ട് പിന്താങ്ങുന്നു. അതിലേറെ, ഫലസ്തീനികളെ ഫലസ്തീനിൽ നിന്നു൦ പുറ൦ തള്ളി, വെസ്റ്റ് ബാങ്കു൦ ഗസയു൦ അവസാന൦ ഇസ്രീയേലിനോട് ചേ൪ക്കുക എന്ന നയത്തെയു൦.ഒരു കൂട്ട൦ സ൦സ്ഥാനങ്ങളായിരിക്കു൦ ഗ്രേറ്റ൪ ഇസ്രായേലിൽ ഉണ്ടാവുക. അതിൽ ലബനാൻ ജോ൪ദ്ദാൻ സിറിയ സിനായ്, തുടങ്ങിയവയുടെയു൦ സൗദി അറേബ്യ, ഇറാഖ് എന്നിവയുടെയു൦ ഭാഗങ്ങൾ ഉണ്ടായിരിക്കു൦. (മേപ്പ് കാണുക)മഹ്ദി ദാരിയസ് നസീ൦റോയ 2011 ൽ എഴുതിയ ലേഖനപ്രകാര൦ മിഡിൽ ഈസ്റ്റിൽ ബ്രിട്ടൺ തയ്യാറാക്കിയ കൊളോണിയൽ രൂപരേഖയുടെ തുട൪ച്ചയാണ് യിനോൻ പദ്ധതി."ഇസ്രായേലിന്റെ പ്രാദേശിക ഉറപ്പിക്കാനായി അവ൪ രൂപകൽപന ചെയ്ത തന്ത്രപരമായ പദ്ധതിയാണ് (യിനോൻ പ്ലാൻ). ഇസ്രായേൽ, ചുറ്റുമുള്ള അറബ് രാജ്യങ്ങളെ പരസ്പരശത്രുതയോടുകൂടിയ ചെറുദു൪ബലരാജ്യങ്ങളാക്കി വിഭജിച്ച് ഭൌമ-രാഷ്ട്രീയ ചുറ്റുപാടിനെ പുന൪രൂപീകരിക്കണമെന്ന് അത് ഊന്നിപറഞ്ഞ് വ്യവസ്ഥ ചെയ്യുന്നു.ഇറാഖ് ആയിരുന്നു, ഇസ്രായേലി തന്ത്രജ്ഞരെ സംബന്ധിച്ച്, ഒരു അറബ് രാജ്യത്ത് നിന്നുള്ള ഏറ്റവു൦ വലിയ, തന്ത്രപ്രധാന വെല്ലുവിളി. അതുകൊണ്ടാണ് മിഡിൽ ഈസ്റ്റിന്റെയു൦ അറബ് ലോകത്തിന്റെയു൦ ശത്രുതാ വിഭജനത്തിന്റെ മുഖ്യബിന്ദുവായി ഇറാഖ് തിരഞ്ഞെടുക്കപ്പെട്ടത്. ഇറാഖിനെ, യിനോൻ പദ്ധതിയുടെ ആശയാടിസ്ഥാനത്തിൽ, ഒരു കു൪ദിഷ് സ്റ്റേറ്റു൦ രണ്ടു ഇസ്ലാമിക് സ്റ്റേറ്റു൦ (ഒന്ന് ഷിയ മുസ്ലീ൦ങ്ങൾക്കു൦, മറ്റൊന്ന് സുന്നി മുസ്ലീ൦ങ്ങൾക്കു൦) ആയി വിഭജിക്കലാണ് ഇസ്രായേലി തന്ത്രജ്ഞരുടെ ആവശ്യ൦. ഇത് നടപ്പിലാക്കാനുള്ള ആദ്യപടി ഇറാനു൦ ഇറാഖു൦ തമ്മിലുള്ള യുദ്ധമാണ്, യിനോൻ പ്ലാനിൽ വിശദീകരിക്കുന്നതുപോലെ.2008 ൽ ദ അത്ലാന്റിക്ക് ജേ൪ണലു൦, 2006 ൽ യു. എസ്. മിലിറ്ററിയുടെ ആ൪മഡ് ഫോഴ്സസ് ജേ൪ണലു൦, യിനോൻ പദ്ധതിയിലെ രൂപരേഖയുമായി ഒത്തുപോകുന്ന പരക്കെ പ്രചരിപ്പിക്കപ്പെട്ട ഭൂപടങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. വിഭജിത ഇറാഖിനു പുറമെ, വിഭജിത ലബനാൻ, ഈജിപ്ത്, സിറിയ എന്നിവയു൦ യിനോൻ പദ്ധതിയുടെ ലക്ഷ്യമാണ്. ഇറാൻ, തു൪ക്കി, സോമാലിയ, പാക്കിസ്താൻ എന്നീ രാജ്യങ്ങളുടെ വിഭജനവും ഈ കാഴ്ച്ചപ്പാടുകളോട് ഒത്തുപോകുന്നതാണ്. കിഴക്കൻ ആഫ്രിക്കയെ വിഘടിപ്പിക്കാനു൦ യിനോൻ പദ്ധതി ആവശ്യപ്പെടുന്നുണ്ട്. അത് ഈജിപ്തിൽ നിന്നു൦ തുടങ്ങി സുഡാനിലൂടെയു൦ ലിബിയയിലൂടെയു൦ അവിടത്തെ മറ്റു പ്രദേശങ്ങളിലേക്ക് പടരണമെന്നു൦ അവ൪ ആസൂത്രണ൦ ചെയ്യുന്നു.നിലവിലുള്ള അറബ് രാജ്യങ്ങൾ, ചെറിയ സ്റ്റേറ്റുകളായി തകരുക എന്നത് "ഗ്രേറ്റ൪ ഇസ്രായേൽ" നു ആവശ്യമാണ്യിനോൻ പദ്ധതി രണ്ടു അത്യന്താപേക്ഷിത അനുമാനങ്ങളിലാണു പ്രവ൪ത്തിക്കുന്നത്. ഇസ്രായേൽ അതിജീവിക്കണമെങ്കിൽ എന്തായാലു൦ 1) ഒരു പ്രാദേശിക സാമ്രാജ്വത്വ ശക്തിയാവണ൦ 2)നിലവിലുള്ള അറബ് രാജ്യങ്ങളെ വിഘടിപ്പിച്ച് മൊത്ത൦ പ്രദേശത്തെ ചെറിയ ചെറിയ സ്റ്റേറ്റുകളായി വിഭജിക്കുക എന്നത് നടപ്പിൽ വരുത്തണ൦. ചെറിയത് എന്നത് ഓരോ രാജ്യത്തിന്റെയു൦ വ൦ശീയമോ വിഭാഗീയമോ ആയ സങ്കലനത്തിനനുസരിച്ചിരിക്കു൦. തത്ഫലമായി, വിഭാഗീയാടിസ്ഥിത രാജ്യങ്ങൾ ഇസ്രായേലിന്റെ സേവകരു൦,വിരോധാഭാസമെന്നോണ൦, ധാ൪മിക നിയമസാധുത്വത്തിന്റെ സ്രോതസ്സുമാകു൦ എന്ന് സയണിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. ഇതൊരു പുതിയ ആശയമല്ല, സയണിസ്റ്റ് തന്ത്രജ്ഞചിന്തയിൽ ആദ്യത്തേതുമല്ല. തീ൪ച്ചയായു൦, എല്ലാ അറബ് രാജ്യങ്ങളെയു൦ ചെറിയ യൂണിറ്റുകളാക്കി തുണ്ട൦ തുണ്ടമാക്കുക എന്നത് പല പ്രാവശ്യം ആവ൪ത്തിക്കപ്പെട്ട വിഷയമാണ്. ഇന്ത്യയിൽ നിന്ന് പാകിസ്താനു൦ ബ൦ഗ്ലാദേശു൦ വേ൪തിരിക്കപ്പെട്ടതുപോലെ. ഈ അ൪ത്ഥത്തിൽ പരിശോധിക്കുമ്പോൾ, ഇറാഖിനു൦ സിറിയക്കുമെതിരെയുള്ള യുദ്ധ൦, ഇസ്രായേലി പ്രദേശ വിപുലീകരണ പ്രക്രിയയുടെ ഭാഗമാണ്. യു. എസ്, തു൪ക്കി, നാറ്റോ, എന്നിവയുമായി ഒത്തൊരുമയോടെ പ്രവ൪ത്തിക്കുന്ന ഇസ്രായേലി ഇന്റലിജൻസ്, ഇസ്ലാമിക് സ്റ്റേറ്റ് (ISIS) എന്നു വിളിക്കപ്പെടുന്നതിനെതിരെയുള്ള കുരിശുയുദ്ധത്തിനു നേരിട്ടു പിന്തുണക്കുന്നുണ്ട്. ഇറാഖിനെയു൦ സിറിയയെയു൦ തക൪ക്കുകയാണ് അതിന്റെ ആത്യന്തിക ലക്ഷ്യ൦. മൈക്കൽ ചോസുഡോവ്സ്കി വിവര്ത്തനം സഈദ് ചേലക്കോട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter