മാതൃഭൂമിയും മനോരമയും 'സംഘി' കളിക്കുന്നത് ആരെ സുഖിപ്പിക്കാനാണ്?
f-6മുത്തശ്ശിപ്പത്രങ്ങള്‍ ജന്മഭൂമിക്ക് പഠിക്കുകയാണെന്നത് പുതിയ വാര്‍ത്തയല്ല. അത് ജന്മനാ തന്നെ അങ്ങനെയാണ്. എല്ലാവര്‍ക്കുമറിയുന്ന പരസ്യമായ രഹസ്യവുമാണത്. പക്ഷെ, മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒട്ടും പിഴച്ചുപോകാതെ കൃത്യമായി നിലപാടെടുക്കുന്ന രീതി പത്രത്തിന്റെ കപട മുഖം കൂടുതല്‍ പുറത്തുകൊണ്ടുവന്നിരിക്കയാണ്. പുതിയ പുതിയ ഇഷ്യൂകള്‍ ഉണ്ടാകുമ്പോഴും തങ്ങളുടെ ഉള്ളിലിരിപ്പ് കൂടുതല്‍ ധാര്‍ഷ്ട്യത്തോടെ പത്രം പുറത്തു കാണിച്ചുകൊണ്ടിരിക്കുന്നത് ഏറെ അപലപനീയം തന്നെ. ഏറ്റവും ഒടുവില്‍, ഈയിടെ മലപ്പുറം കൊടിഞ്ഞിയില്‍ ആര്‍.എസ്.എസുകാരാന്‍ വധിക്കപ്പെട്ട ഫൈസ്വല്‍ എന്ന യുവാവിന്റെ വധവുമായി ബന്ധപ്പെട്ട വാര്‍ത്ത ഈ രണ്ടു പത്രവും പ്രസിദ്ധീകരിച്ചത് ആരെയും അല്‍ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു. ഹിന്ദുത്വ ഫാസിസം കേരളത്തില്‍ പല്ലിളിച്ചുതുടങ്ങിയ ഈ സമയത്ത് അവര്‍ക്ക് കുട പിടിക്കുന്ന തരത്തിലായിരുന്നു അവ വാര്‍ത്തകള്‍ ചമച്ചതും തലക്കെട്ട് നല്‍കിയതും. f-2മുസ്‌ലിം വിരുദ്ധ വാര്‍ത്തകള്‍ വരുമ്പോള്‍ ആഘോഷമാക്കി വെണ്ടക്ക നിരത്തുന്ന ഈ മഞ്ഞ പത്രങ്ങള്‍ സംഘികള്‍ ചെയ്ത ഫൈസ്വലിന്റെ കൊലപാതകം യാതൊരു വാര്‍ത്താപ്രാധാന്യവുമില്ലാതെയാണ് പ്രസിദ്ധീകരിച്ചന്നത്. 'ഇന്നു ഗള്‍ഫില്‍ പോകാനിരുന്ന യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍' എന്നാണ് മനോരമ വാര്‍ത്തക്ക് തലക്കെട്ട് നല്‍കിയത്. അതിലും ജുഗുപ്‌സാവഹമാണ് മാതൃഭൂമി നല്‍കിയ തലക്കെട്ട്. 'മലപ്പുറത്ത് വഴിയരികില്‍ യുവാവ് മരിച്ച നിലയില്‍' എന്നായിരുന്നു മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്താ ശീര്‍ഷകം. ഒട്ടും പ്രാധാന്യമില്ലാതെ പ്രാദേശിക പേജിലോ ചരമ പേജിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നു അവരെ സംബന്ധിച്ചിടത്തോളം ഈ വാര്‍ത്ത. ഒരു കമ്യൂണിറ്റിയെ നിസ്സാരവല്‍കരിക്കുക മാത്രമല്ല, ശത്രുക്കളെ സുഖിപ്പിക്കുകകൂടി ചെയ്യുന്നതായിരുന്നു ഈ ശൈലി. f-1മലപ്പുറം സ്‌ഫോഡനം പോലോത്ത വാര്‍ത്തകള്‍ ഫസ്റ്റ് പേജില്‍ ഹൈ കവറേജ് നല്‍കിയതോടൊപ്പം രണ്ടോ മൂന്നോ പേജുകള്‍ മുഴുവനായും അതിനെ മാത്രം ചര്‍ച്ച ചെയ്യാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ നിരന്തരമായി നീക്കി വെച്ച പത്രങ്ങള്‍ അതീവ ഗുരുതരവും ഗൗരവമുള്ള ഈ വിഷയത്തില്‍ ഇത്രമാത്രം പ്രതിലോമവും നിസ്സാരവുമായ സമീപനം സ്വീകരിച്ചത് ഈ പത്രങ്ങളുടെ യഥാര്‍ത്ഥ മുഖം തുറന്നു കാണിക്കുന്നു. സംഘികള്‍ക്ക് വളം വെച്ചുനല്‍കുന്ന ഈ പത്രങ്ങളാണ് കേരളത്തിലെ ഹിന്ദു മുസ്‌ലിം സൗഹാര്‍ദാന്തരീക്ഷത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായി നിലനില്‍ക്കുന്നത്. വിവിധ തരം മുഖം മൂടി ധരിച്ച വര്‍ഗീയ വിധ്വംസക കൂട്ടായ്മകളെ മാറ്റിനിര്‍ത്തി മൂലക്കിരുത്തുമ്പോള്‍ മാത്രമേ ഫൈസ്വല്‍ വധം പോലെയുള്ള സംഭവങ്ങള്‍ ഇനിയും നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ. f-7കപട മുഖവുമായി പല്ലിളിച്ചുനില്‍ക്കുന്ന മുത്തശ്ശിപ്പത്രങ്ങളുടെ സാമൂഹിക സംഹാരാത്മക നിലപാടുകളെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഈ മാധ്യമ ഭീകരതയെ പൊതുജനം തിരിച്ചറിയുമ്പോള്‍ മാത്രമേ നമുക്ക് ഈ ശാപത്തില്‍നിന്നും കര കയറാന്‍ സാധിക്കുകയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter