ചൊവ്വയിലെ ജലം: കൂടുതല്‍ തെളിവുമായി ക്യൂരിയോസിറ്റി
നാസയുടെ ക്യൂരിയോസിറ്റി പേടകം ചൊവ്വപ്രതലത്തിലൂടെ ജലമൊഴുകുന്നത് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചൊവ്വയില്‍ ജലാംശമടങ്ങിയ പദാര്‍ഥങ്ങളുണ്ടെന്ന് നേരത്തെ ക്യൂരിയോസിറ്റി പേടകം കണ്ടെത്തിയിരുന്നു. ചൊവ്വയില്‍നിന്ന് പാറ തുരന്നെടുത്ത പൊടി വിശകലനം ചെയ്തപ്പോള്‍ സൂക്ഷ്മജീവികള്‍ക്ക് അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യം അവിടെ ഉണ്ടായിരുന്നതായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്ന് ശാസ്ത്രജ്ഞരുടെ സംഘം കഴിഞ്ഞയാഴ്ച വിശദീകരിച്ചിരുന്നു. ക്യൂരിയോസിറ്റിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഇന്‍ഫ്രാറെഡ് ചിത്രീകരണ ശേഷിയുള്ള കാമറയും ന്യൂട്രോണ്‍ പകര്‍ത്തുന്ന ഉപകരണവും മുഖേനയാണ് ഗവേഷകര്‍ ജലസംയുക്തം കണ്ടെത്തിയത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter