പരിണാമ സിദ്ധാന്തത്തിന് തിരിച്ചടിയായി പുതിയ തലയോട്ടികള്‍ കണ്ടെത്തി
മനുഷ്യന്‍റെ മുന്‍ഗാമികള്‍ വാനരന്മാരായിരുന്നുവെന്ന ഡാര്‍വിന്‍ സിദ്ധാന്തത്തെ തള്ളിക്കളയുന്ന മനുഷ്യ തലയോട്ടിയുടെ ഫോസിലുകള്‍ കണ്ടെത്തി. രണ്ടു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് മധ്യേഷ്യയില്‍ ജീവിച്ച ഹോമോ എറക്ടസ് വിഭാഗത്തില്‍ പെട്ട മനുഷ്യരുടെ തലയോട്ടികള്‍ ജോര്‍ജിയയിലാണ് കാണപ്പെട്ടത്. തെക്കന്‍ ജോര്‍ജിയയിലെ മാനിസി പ്രവിശ്യയില്‍ നരവംശശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് ഫോസിലുകള്‍ കണ്ടെത്തിയത്. 1.8 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മനുഷ്യാവശിഷ്ടങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ കണ്ടെടുക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട തലയോട്ടികളാണ് ലഭിച്ചിരിക്കുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. അഞ്ച് വ്യക്തികളുടേതെന്ന് കരുതപ്പെടുന്ന തലയോട്ടികളും അസ്ഥിഭാഗങ്ങളുമാണ് കണ്ടെടുക്കപ്പെട്ടത്. ആധുനിക മനുഷ്യരുള്‍പെടുന്ന ഹോമോ വിഭാഗത്തിന്‍റേതായി കണ്ടെടുക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും പുരാതനമായ തലയോട്ടികളാണിതെന്ന് സൂറിച്ച് യൂനിവേഴ്സിറ്റിക്കു കീഴിലുള്ള ആന്ത്രോപോളജികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറായ ക്രിസ്റ്റഫര്‍ സോളികോഫര്‍ പറഞ്ഞു. പാലിയോആന്ത്രോപോളജിയില്‍ ഇതൊരു വിസ്മയം തന്നെയാണെന്ന് കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ പരിണാമ സിദ്ധാന്ത വിദഗ്ദന്‍ ടിം വൈറ്റ് വെളിപ്പെടുത്തി. ആധുനിക മനുഷ്യന്‍റെ പൂര്‍വികര്‍ എന്ന് ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ച ആറു വ്യത്യസ്ത വര്‍ഗ്ഗങ്ങളുടെ സാനിധ്യം ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ആധുനിക ശാസ്ത്രം ആഘോഷപൂര്‍വം കൊണ്ടാടുന്ന പരിണാമ സിന്താന്ധവും ഡാര്‍വിനിസവും തിരുത്തിയെഴുതാന്‍ നിര്‍ബന്ധിക്കുന്നതാണ് ഈ കണ്ടെത്തലുകള്‍. അവലംബം: www.theguardian.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter