നമ്മുടെ ജനപ്രതിനിധികള്‍ എങ്ങനെയായിരിക്കണം?
രാഷ്ട്രീയം ധനം ആര്‍ജിക്കാനുള്ളതല്ല; ജനങ്ങളെ സേവിക്കാനുള്ളതാണ് എന്നൊരു തിരുത്ത് ഇന്ന് ചിലയിടങ്ങളില്‍നിന്നെല്ലാം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. തീര്‍ച്ചയായും നല്ലൊരു തിരിച്ചറിവാണിത്. രാഷ്ട്രീയം ആര്‍ക്കും യഥേഷ്ടം കയ്യിട്ടുവാരാന്‍ പറ്റിയ ഒരു ചക്കരക്കുടമായി മനസ്സിലാക്കപ്പെടുന്ന ഈയൊരു പരിതസ്ഥിതിയില്‍ പ്രത്യേകിച്ചും. രാഷ്ട്രീയ ജീവിതത്തിന്റെ പ്രാധമിക തലങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുമ്പോഴേക്കും സാമൂഹികതയില്‍നിന്നകലുകയും അഹങ്കാരവും അഭിമാനവും പേറി ജനങ്ങളില്‍നിന്നും സദാ ഒരു അകല്‍ച്ച സൂക്ഷിക്കുന്നവരായി ജനപ്രതിനിധികള്‍ മാറുന്നുണ്ട് ഇന്ന്. അധികാരങ്ങളെ ജനങ്ങള്‍ക്ക് സ്വച്ഛന്തമായ ജീവിതം സമ്മാനിക്കാനുള്ള ഒരു ഔദ്യോഗിക വഴി എന്നതിലപ്പുറം സ്വന്തത്തിന് രാജകീയമായി ജീവിക്കാനുള്ള ഒരു കുറുക്കുവഴിയായി പലരും മനസ്സിലാക്കുന്നു. സാമൂഹിക സേവനത്തിനു രാജ്യത്തിന്റെ ഖജനാവ് ഉപയോഗിക്കാന്‍പോലും നേരം ലഭിക്കുന്നില്ല. വല്ലപ്പോഴും ഉപയോഗിക്കുകയാണെങ്കില്‍തന്നെ സ്വന്തം അടുക്കളയില്‍നിന്നും കൊണ്ടുവന്നതാണെന്നു തോന്നിക്കുംവിധം വെണ്ടക്കയക്ഷരത്തില്‍ സ്വന്തത്തിന്റെയും പാര്‍ടിയുടെയും പേര് അതിന്മേല്‍ എഴുതിവെച്ചിരിക്കും. കഥയറിയാതെ ആട്ടം കാണുന്ന പാവം ജനങ്ങള്‍ ഇതിലെ അവരുടെ 'മഹാമനസ്‌കത' കണ്ട് വിഡ്ഢികളാവുകയും ചെയ്യുന്നു.
സത്യത്തില്‍, രാഷ്ട്രീയം എന്ത്? ജനപ്രതിനിധികള്‍ ആരായിരിക്കണം? അവരുടെ ഉത്തരവാദിത്തങ്ങള്‍ എന്ത്? അത് അവര്‍ എങ്ങനെ വിനിയോഗിക്കണം? തുടങ്ങിയ ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നുവരുന്നു.
രാഷ്ട്രീയമെന്നത് സുഗമമായ സാമൂഹിക ജീവിതത്തിനു വഴിയൊരുക്കാനുള്ള ഒരു ഔദ്യോഗിക വഴി മാത്രമാണ്. ജനജീവിതം ക്ലേശ രഹിതമാക്കുകയെന്നതാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. സാമൂഹിക ക്ഷേമവും രാഷ്ട്ര സുരക്ഷയും ഇതിന്റെ ഭാഗമായി വരുന്നു. അവകാശ സംരക്ഷണവും ഹനിക്കപ്പെടാത്ത സ്വാതന്ത്ര്യവുമാണ് തുടര്‍ന്നുവരുന്ന കാര്യങ്ങള്‍. ജനങ്ങളുടെ ക്ഷേമം മാത്രം ഉന്നംവെച്ച് നടക്കേണ്ട കാര്യങ്ങളാണിവയെല്ലാം. പക്ഷെ, അധികാരികളുടെ മാത്രം നേട്ടങ്ങള്‍ക്ക് ജനം മൊത്തം ബലിയാടാവുന്ന നേര്‍വിപരീത ഫലമാണ് ഇന്ന് കാണപ്പെടുന്നത്.
ഇവിടെ നമ്മുടെ ജനപ്രതിനിധികള്‍ ആരായിരിക്കണമെന്ന ചോദ്യം വീണ്ടും പ്രസക്തമാകുന്നു. നേതാവ് എല്ലാവരുടെയും സേവകനാവണമെന്ന വസ്തുത തന്നെയാണ് ഇതിന്റെ അടിസ്ഥാനപരമായ നേര്. ജനസേവനവും മൂല്യാധിഷ്ഠിതമായ സാമൂഹിക പ്രവര്‍ത്തനവുമായിരിക്കണം അവരുടെ ജീവന്‍. ഏറ്റവും നല്ല മനുഷ്യന്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരം ചെയ്യുന്നവനാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. നിഷ്‌കളങ്കമായ ജനസേവനത്തിനുള്ള ടിക്കറ്റായിമാത്രം ഈ ജനപ്രാതിനിധ്യം മനസ്സിലാക്കപ്പെടണം. ജനസേവനം ഒരു ആരാധനയായി ഉള്‍കൊള്ളുകയും പ്രത്യുപകാരം പ്രതീക്ഷിക്കാതെ അത് നിര്‍വഹിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുകയും വേണം. പ്രശംസകളോ അംഗീകാരങ്ങളോ ആവരുത് സാമൂഹിക സേവനത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍. ഒരു തരം യൂറോപ്യന്‍ മൂല്യ സങ്കല്‍പത്തിന്റെ പരിണതിയായി വന്നതാണത്. അംഗീകാരവും പ്രശംസയും രണ്ടാമതായി വന്നുചേരുന്നത് മാത്രമാണ്. ആദ്യത്തേത് ഉണ്ടാകുമ്പോഴേ രണ്ടാമത്തേതിന് പ്രസക്തിയുണ്ടാവുന്നുള്ളൂ. പണവും പത്രാസുമുപയോഗിച്ച് അംഗീകാരവും പ്രശംസയും വാരിക്കൂട്ടുന്ന വര്‍ത്തമാന പരിസരത്തില്‍ ഇത്തരം എതിര്‍ ചിന്തകള്‍ക്ക് പ്രസക്തിയുണ്ട്.
ഇന്ത്യ പോലോത്ത ഒരു ജനാധിപത്യ മതേതരത്വ പരിസരത്തില്‍ പൊതുഭരണ മേഖലയില്‍ ഒരാളുടെ പ്രാതിനിധ്യം എന്നത് വളരെ വിലപ്പെട്ട ഒരവസരമാണ്. ഒരു പ്രത്യേക ഭൂഭാഗത്തെ ഒരു വലിയ ജനാവലിയെ പ്രതിനിധീകരിച്ചാണ് ആ ഒരു ഇടം നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നതിലൂടെ ഏതൊരു സമൂഹത്തെയാണോ അവന്‍ പ്രതിനിധീകരിക്കുന്നത് അവരുടെ അവകാശ സംരക്ഷകനും ആനുകൂല്യ ദാതാവുമായി അവന് മാറാന്‍ കഴിയണം. അപ്പോഴാണ് തന്നില്‍ വിശ്വാസമര്‍പ്പിച്ച സമൂഹത്തോടുള്ള ബാധ്യത അവന് നിര്‍വഹിക്കാനാവുന്നത്. ഇലക്ഷന്‍ സമയത്ത് നല്‍കപ്പെടുന്ന വാഗ്ദത്തങ്ങള്‍ ലംഘിക്കപ്പെടരുത്. ചെയ്യാന്‍ കഴിയുന്നതു മാത്രമേ സമൂഹവുമായി പങ്കുവെക്കാന്‍ പാടുള്ളൂ. സുമോഹന വാഗ്ദാനങ്ങള്‍ വാരിവിതറി അധികാരം കയ്യില്‍ വരുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നത് സത്യസന്ധനായ ഒരു സാമൂഹിക പ്രവര്‍ത്തകന് യോജിച്ചതല്ല. പ്രവാചകന്‍ ഒരു വിശ്വാസിയുടെ വിശേഷണങ്ങളായി എണ്ണിപ്പറഞ്ഞ കാര്യങ്ങളെല്ലാം ഒരു ജനപ്രതിനിധിയിലും ഉണ്ടായിരിക്കണമെന്നുള്ളതാണ്. സംസാരിക്കുമ്പോള്‍ എപ്പോഴും സത്യം മാത്രം പറയണം. ചെയ്തത് മാത്രം ചെയ്തുവെന്നും ചെയ്യാനാവുന്നത് മാത്രം ചെയ്യുമെന്നും പറയുക. ഒരു കാര്യം വിശ്വസിച്ചേല്‍പിക്കപ്പെട്ടാല്‍ അവരെ വഞ്ചിക്കാതിരിക്കുക. വല്ല വാഗ്ദാനവും നടത്തിയാല്‍ അത് ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുക. പക്ഷപാതവും വിവിചനവും കാണിക്കാതെ ജനങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുക. ഇത്തരം കാര്യങ്ങള്‍ അനുശീലിക്കപ്പെടുന്നപക്ഷം ഏതൊരു സാമൂഹിക പ്രവര്‍ത്തകനും തന്റെ ജോലിയോട് നീതി കാണിക്കുന്നുണ്ട് എന്നാണ് വ്യക്തമാവുക.
അല്ലാതെ, ഒരു തരം നാടകമായി രാഷ്ട്രീയ ജീവിതത്തെ കാണുകയും പരസ്യമായി തെമ്മാടിത്തം ചെയ്യാനുള്ള വേദിയായി അതിനെ വിനിയോഗിക്കുകയും ചെയ്യുന്നത് സമൂഹത്തെയും അധികാരത്തെയും പരസ്പരം അകറ്റാനേ സഹായിക്കുകയുള്ളൂ. ഇതു രണ്ടും ഒന്നായി പരിചയപ്പെടുത്തി ജനനന്മ ഉറപ്പുവരുത്താന്‍ ഓരോ ജനപ്രതിനിധിക്കും സാധിക്കുമ്പോള്‍ നല്ലൊരു രാജ്യം തന്നെ പിറവിയെടുക്കുന്നുവെന്നതാണ് വസ്തുത.
പ്രാതിനിധ്യം എന്നത് അത്രയും വിലപ്പെട്ട ഒരു സംഗതിയാണ്. വലിയൊരു ജനസമൂഹത്തിന് താന്‍ തിരിച്ചുനല്‍കാനുള്ള അവകാശമാണ് അത് പ്രതിഫലിപ്പിക്കുന്നത്. അവരുടെ വിശ്വാസം കണക്കിലെടുത്ത് ഓരോ കാര്യത്തെയും മൂല്യബോധത്തോടെ സമീപ്പിക്കാന്‍ അവര്‍ക്ക് കഴിയണം. അപ്പോഴേ ആ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം സാക്ഷാല്‍കരിക്കപ്പെടുകയുള്ളൂ.
ഒരു കേവല രാഷ്ട്രീയ പ്രക്രിയ എന്നതിലപ്പുറം ജനസേവനവും സോഷ്യല്‍ വര്‍ക്കും
Leave A Comment