ആ കൈകുഞ്ഞിനെതിരെ എന്തു കുറ്റമാണാവോ അവര്‍ ചുമത്തിക്കാണുക?
വെസ്റ്റുബാങ്കിലെ ഫലസ്തീനികളുടെ ജീവിതത്തില്‍ നിന്നുള്ള ചില ചിത്രങ്ങളാണീ കുറിപ്പ്. പാശ്ചാത്യമാധ്യമങ്ങള്‍ ഈ വാര്‍ത്തകളോടെല്ലാം അയിത്തം കല്‍പിക്കാറാണ് പൊതുവെ. Juan Cole എഴുതിയ ലേഖനത്തിന്‍റെ വിവര്‍ത്തനം.  width=2000 മാണ്ട് മുതലുള്ള കണക്ക് വെച്ച് ചുരുങ്ങിയത് 6700 ഫലസ്തീനികളെങ്കിലും ഇതുവരെ ഇസ്റായേലിന്‍റെ നരനായാട്ടില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതെ കാലയളവില്‍ 1100 ഓളം ഇസ്റായേലികളെ ഫലസ്തീനികളും വധിച്ചിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല. തങ്ങളുടെ പ്രദേശത്തിന് വേണ്ടിയുളള ‘പ്രതിരോധമാ’ണ് ഫലസ്തീനിലെ മക്കള്‍ ഇവിടെ നയിക്കുന്നത്. എന്നിട്ടും പാശ്ചാത്യമാധ്യമങ്ങള്‍ അത് മറക്കുകയും ഇസ്റായേല്‍ തങ്ങളുടെ പ്രോപഗണ്ടക്കായി ഉപയോഗിക്കുന്ന ‘ഭീകരവാദ’മെന്ന് പദത്തെ പകരം ഉപയോഗിച്ചു വരികയും ചെയ്യുന്നു. അതിലുപരി, ഇസ്റായേലിന്‍റെ ആക്രമണങ്ങളെ ‘തിരിച്ചടി’കളായി പരിചയപ്പെടുത്താനാണ് പാശ്ചാത്യമാധ്യമങ്ങള്‍ക്കിഷ്ടം. പലപ്പോഴും അക്രമം തുടങ്ങിയിരിക്കുക ഇസ്റായേല്‍ തന്നെയായിരിക്കും, എന്നാലും. ഇസ്റായേല്‍ അപകടത്തിലാണെന്നാണ് മാധ്യമങ്ങള്‍ വിളിച്ചുപറയുന്നത്. സത്യത്തില്‍ ഇസ്റായേലിനേക്കാളും ഏഴിരട്ടി അപകടനിലയിലുള്ളത് ഫലസ്തീനാണ്. 16 വയസ്സുകാരനായ സലാഹുല്‍ അമീന്‍ ബെതലഹേമിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു. കഴിഞ്ഞ 17 ന് ഇസ്റായേല്‍ സേന അവനെ വെടിവെച്ചു. തലക്ക് പരിക്കേറ്റ അവന്‍ കഴിഞ്ഞ ബുധനാഴ്ച മരിച്ചു. അന്നാണ് അല്‍അറൂബ് അഗ്രിക്കള്‍ച്ചറല്‍ കോളേജ് പരിസരത്ത് നടത്തിയ മറ്റൊരു വെടിവെപ്പില്‍ 21 വയസ്സുകാരിയായ ലുബ്ന ഹസ്സന്‍ കൊല്ലപ്പെട്ടത്. ജനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി എന്തു കൊണ്ടു ഇസ്റായേല് ‍സേനക്ക് റബ്ബര്‍ബുള്ളറ്റ് ഉപയോഗിച്ചു കൂടാ. കോളേജിന്‍റെ പരിസരത്ത് നിന്ന് സൈനികവാഹനത്തിന് നേരെ ആരോ മാരകായുധം എറിഞ്ഞുവെന്നാണ് വെടിവെപ്പിന് ഇസ്റായേല്‍ പട്ടാളം പറയുന്ന ന്യായം. ആ പറഞ്ഞത് സത്യമാണെന്ന് തന്നെ വെക്കുക. എന്നാലും ഈ ക്രൂരകൃത്യത്തിന് അത് ന്യായീകരണമാകുന്നുണ്ടോ. ഫല്സ്തീനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഹസന്‍ ഖറാജെയെ അടുത്ത ദിവസം തന്നെ പട്ടാളം അറസ്റ്റു ചെയ്തിട്ടുണ്ട്. ഫലസ്തീന്‍‌ മണ്ണില്‍ ഇസ്റായേല്‍ കെട്ടിയ അപാര്‍ത്തീഡ് മതിലിനെതിരെ പ്രവര്‍ത്തിക്കുന്നവനെന്നതാണ് അദ്ദേഹത്തിനെതിരിലുള്ള കുറ്റം. നേരത്തെ മതിലിന്‍റെ പരിസരത്ത് വന്ന് പ്രതിഷേധസമരം നടത്തിയതിന് 17 വയസ്സുകാരനായ സാമിര്‍ അവദിനെ വെടിവെച്ചു കൊലപ്പെടുത്തിയിട്ടുണ്ട് ഇതെ പട്ടാളം. മതില്‍ ചാടിക്കടന്നുവെന്നാണ് അതിന് സൈന്യം പറഞ്ഞ കാരണം. ഈ വിവേചനപരമായ സമീപനത്തിനെതിരെ ഇസ്റായേല്‍ സൈന്യം കാണ്‍കെ പ്രതിഷേധിക്കുക മാത്രമെ സാമിര്‍ ചെയ്തുള്ളൂവെന്ന് ഫലസ്തീനിലെ മാധ്യമങ്ങള്‍ ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. വെസ്റ്റുബാങ്കിലെ ഇ-1 പ്രദേശത്തെ ജൂത കുടിയേറ്റകേന്ദ്ര നിര്‍മാണത്തോടുള്ള അമര്‍ശം രേഖപ്പെടുത്താനായി കുറച്ച് ഫലസ്തീനികള്‍ ചേര്‍ന്ന് തമ്പുകെട്ടി പ്രതിഷേധിച്ചിരുന്നു. അതിനവരെ സമ്മതിക്കാതെ മുഴുവന്‍ തമ്പുകളും പൊളിച്ചു നിരപ്പാക്കിയതും ഇക്കഴിഞ്ഞ ആഴ്ച തന്നെ. ഇസ്റായേല് ‍ജയിലുകളില് ‍കഴിയുന്ന തടവു പുള്ളികളും കടുത്ത വിവേചനം നേരിടേണ്ടി വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള് ‍സൂചിപ്പിക്കുന്നത്. കുടുംബവുമായി കാണാനും പരസ്പരം ബന്ധപ്പെടാനുമെല്ലാം ഫലസ്തീനി തടവുകാരെ അനുവദിക്കാത്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തന്‍റെ ഐ.ഡി നമ്പര്‍ ഓര്‍മയില്ലാത്തതിന്‍റെ പേരില്‍ മന്ദബുദ്ധിയായ ഒരു ഫലസ്തീനി ബാലനെ ക്രൂരമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ മര്‍ദിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. 2009 ല്‍ നടന്ന ഈ ക്രൂരതയുടെ പേരില് ‍അതിര്‍ത്തിയിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. തെക്കന്‍ ഹെബ്റോന്‍ കുന്നുകള്‍ക്ക് പരിസരത്തെ ഫലസ്തീന്‍ ഭൂമി കൈയടക്കാനുള്ള ഇസ്റായേല്‍ സേനയുടെ ശ്രമത്തിനെതിരെ കുറച്ച് ഫലസ്തീനികള് ‍ചേര്‍ന്ന് ഈയടുത്ത് പ്രതിഷേധിച്ചു. ആ പ്രദേശം പെട്ടെന്ന് തന്നെ ഒരു മിലിട്ടറിസോണായി പ്രഖ്യാപിക്കുകയും പട്ടാളകേന്ദ്രത്തില്‍ അതിക്രമിച്ച് കയറിയെന്ന് പറഞ്ഞ് പ്രതിഷേധം നടത്താനെത്തിയവരെ  അറസ്റ്റു ചെയ്യുകയും ചെയ്തു. അക്കൂട്ടത്തില്‍ കൈകുഞ്ഞുമായി വന്ന ഒരു സ്ത്രീയുമുണ്ടായിരുന്നു. ആ കൈകുഞ്ഞിനെതിരെയും ഇപ്പറഞ്ഞ കുറ്റം ചാര്‍ത്തിക്കാണുമോ ആവോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter