മക്ക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നജാദിനു ക്ഷണം
 width=റിയാദ്‌: ഓഗസ്റ്റ്‌ പതിനഞ്ചിനു മക്കയില്‍ വിളിച്ചുചേര്‍ക്കുന്ന അടിയന്തിര ഇസ്‌ലാമിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡണ്റ്റ്‌ മഹ്‌മൂദ്‌ അഹ്‌മദി നജാദിനു ക്ഷണം. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ടു സഊദി ഭരണാധികാരി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ്‌ രാജാവ്‌ അഹ്‌മദി നജാദിനു കത്തയച്ചതായി സഊദി വാര്‍ത്ത എജന്‍സി റിപ്പോറ്‍ട്ട്‌ ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥകള്‍ക്കിടയിലും നജാദിനെ രാജാവ്‌ ക്ഷണിച്ചത്‌ വളരെ പ്രാധാന്യ പൂര്‍വ്വമാണു നിരീക്ഷകര്‍ കാണുന്നത്‌. സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഏറെ വഷളാക്കിയിരുന്നു. ജുലൈ 22 നാണു സിറിയ, ബര്‍മ്മ ഉള്‍പ്പെടെയുള്ള മുസ്‌ലിം ലോകത്തെ പ്രശ്നങ്ങല്‍ ചര്‍ച്ച ചെയ്യുന്നതിനു അടിയന്തിര ഉച്ചകോടി വിളിക്കാന്‍ അബ്ദുല്ല രാജാവ്‌ തീരുമാനിച്ചത്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter