ചാപ്പല്‍ ഹില്‍ വെടിവെയ്പ്പ് ഓര്‍മ്മിപ്പിക്കുത്
v3-chapel-hill-victims-5പാശ്ചാത്യ മാധ്യമങ്ങളുടെ മുസ്‌ലിം വിരുദ്ധത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവിഷയമാണ്. ഇസ്‌ലാം പേടിയുടെ ചരിത്രപരമായ കാരണങ്ങള്‍കിടക്കുന്നതും ഈ മാധ്യമ വ്യവഹാരങ്ങളുടെ സാമൂഹിക സ്വാധീത്തിലാണെന്നു തന്നെ പറയാം. വീണ്ടും ഇക്കാര്യം ആവര്‍ത്തിക്കുന്നത്ത് അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ചാപ്പല്‍ഹില്ലില്‍കഴിഞ്ഞചൊവാഴ്ച (10/2/2015)  നടന്ന നിഷ്ഠൂരമായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ്. ദെഹ് ബറകാത്ത്, ഭാര്യ യുസഫ്അബൂ സല്‍ഹ, സഹോദരി റസാന്‍ അബൂ സല്‍ഹ എന്ന വിദ്യാത്ഥികളാണ് താമസ സ്ഥലത്തെ അപ്പാര്‍ട്ട്മെന്റില്‍വെച്ച് കൊല ചെയ്യപ്പെട്ടത്. സംഭവം നടന്നയുടനെ പാശ്ചാത്യന്‍ മാധ്യമങ്ങള്‍വാര്‍ത്തയെ സമീപിച്ചത് തികച്ചും അലസമായാണ്. യു.എസിലെ പ്രമുഖ ചാനലായ ഫോക്‌സ് ന്യൂസിന്റെ (fox news) ഓണ്‍ലൈന്‍ വാര്‍ത്താപേജിന്റെ താഴത്തെ ഒറ്റവരിയില്‍മൂന്ന് പേരെ വെടിവെച്ച് കൊന്ന നോര്‍ത്ത് കരോലിനക്കാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നഎന്നായിരുന്നു വാര്‍ത്ത. എന്‍.ബി.സി, സി.ബി.എസ്, സി.എന്‍.എന്‍, എ.ബി.സി തുടങ്ങി യു.എസിലെ മുഖ്യാധാര ചാനുലുകളൊക്കെ സംഭവം നടന്നത് ആദ്യമൊന്നും അറിഞ്ഞ മട്ടേ കാണിച്ചില്ല. ബി.ബി.സി യുടെ നാവും ഏറെക്കുറെ നിശബ്ദമായിരുന്നുവെന്നു തന്നെ പറയാം. സംഭവമോ അനുബന്ധമായി നടന്ന, രണ്ടായിരത്തിലധികം പേര്‍പങ്കെടുത്ത മെഴുകുതിരിയേന്തിയ, പ്രതിഷേധ യാത്രയോ മാധ്യമങ്ങള്‍കണ്ടില്ലെന്ന് നടിച്ചു. അമേരിക്കയില്‍വെടിയേറ്റ് മരിക്കുന്നത് സര്‍വസാധാരണമാണെന്ന കാരണം കൊണ്ട് ന്യായീകരിക്കാവുന്ന ഒന്നല്ലഇതെന്ന് സമകാലിക അന്താരാഷ്ട്രീയ സംഭവങ്ങള്‍നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പേരില്‍നടത്തുന്ന അഴിഞ്ഞാട്ടവും ഫ്രഞ്ച് ആക്ഷേപ ഹാസ്യ വാരിക ഷാര്‍ലി ഹെബ്ദോക്ക് നേരെയുണ്ടായ സംഭവവും മതകീയമായി ന്യായീകരിക്കപ്പെടാന്‍ കഴിയില്ലെന്നിരിക്കെ ഈ സംഭവങ്ങളെ ഇസ്‌ലാം വിരുദ്ധത വളര്‍ത്തുന്നതിന് പാശ്ചാത്യ മാധ്യമങ്ങള്‍ വ്യവസ്ഥാപിതമായി തന്നെ ഉപയോഗിച്ചതായി കാണാം. സെക്യുലറസിത്തിന്റെ പേരില്‍മതചിഹ്നങ്ങളെ പൊതു ഇടങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തിയ രാഷ്ട്രങ്ങളില്‍അപര രൂപീകരണവും അരികു വത്കരണവും ഇടതടവില്ലാതെ നടന്നു കൊണ്ടിരിക്കുന്നു. കൊലപാതകിയുടെ രാഷ്ട്രീയ നിലപാടുകള്‍ചര്‍ച്ച ചെയ്യപ്പെടാതെ ഒരുതരം ഉരുണ്ടുകളിയാണ് സംഭവം തുടങ്ങിആദ്യമണിക്കൂറുകളില്‍പശ്ചാത്യമാധ്യമങ്ങള്‍ചെയ്തത്. സോഷ്യല്‍മീഡിയകളിലെവംശീയാധിക്ഷേപപരമായ പോസ്റ്റുകള്‍പ്രസിദ്ധീകരിക്കുകയും ഷെയറു ചെയ്യുകയും ചെയ്തിരുന്ന ഒരാളെ തന്റെ ഭൂതകാലങ്ങളില്‍ നിന്ന് അടര്‍ത്തി, വാഹന പാര്‍ക്കിംങുമായി ഉണ്ടായ തര്‍ക്കത്തില്‍ നിന്ന് സ്വാഭാവികമായി ഉണ്ടായ കൊലപാതകമായി ചിത്രീകരിക്കുകയാണ് ചെയ്തത്. [caption id="attachment_43507" align="alignleft" width="580"]chappel hill cartoon കാര്‍ലോസ് ലോറ്റഫ്/2015[/caption] ചാപ്പല്‍ഹില്‍ കൊലപാതകത്തിലെ പ്രതി ക്രൈഗ് ഹിക്‌സ് ഫെയ്ബുക്കില്‍സെപ്തംബര്‍പതിനൊന്നിനു ശേഷം നടന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ഷെയര്‍ചെയ്തിരുന്നയാളായിരുന്നു. '........ഇതൊക്കെ അവസാനിപ്പിക്കാനുള്ളസമയമായി. ആളുകളുടെ പൊതുവായ വിശ്വാസങ്ങളെയല്ലാം (collective belief) പിന്തള്ളിവ്യക്തിപരമായ ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുകയാണ് വേണ്ടത്...' ആക്രമിയായക്രൈഗ് ഹിക്സിന്റെ ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു. ഇതിനു ശേഷം അദ്ദേഹം തുടരുന്ന മതവിരുദ്ധ ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു ചൊവാഴ്ച വൈകീട്ട്5:15ന്, അയല്‍പക്കത്ത് താമസിക്കുന്ന മുസ്‌ലിം കുടുംബത്തിലെ മൂന്ന് പേരെ തന്റെ തോക്കിന്റെ ഇരകളാക്കിയത്. പാശ്ചാത്യ മാധ്യമങ്ങളുടെ അതിഭീതിദമായ  നിശബ്ദതയെ അറബ് മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ശക്തമായി പ്രതിരോധിക്കുകയുണ്ടായി. മുസ്‌ലിം വിരുദ്ധതയുടെ ചൂടില്‍പാകപ്പെടുത്തിയെടുത്ത വാര്‍ത്തകളുടെ നിര്‍ജീവതയെ സാമൂഹ്യമാധ്യമ ചര്‍ചകള്‍നിശിതമായി വിമര്‍ശിക്കുകയുണ്ടായി. മുസ്‍ലിംകള്‍നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതില്‍വാര്‍ത്താപ്രാധാന്യം കാണാന്‍ കഴിയാതെ പോയ പാശ്ചാത്യന്‍ മാധ്യമ കണ്ണുകള്‍തന്നെയാണ് ഇസ്‌ലാം പേടിയുടെ പ്രധാന പ്രതികള്‍. യു.എന്നിന്റെഅന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ വംശീയ ശുദ്ധീകരണത്തിന് വിധേയരാവുണ്ടെന്ന് പറഞ്ഞറോഹിങ്ക്യന്‍ മുസ്‌ലിംകളും ഷാര്‍ലി ഹെബ്ദോയുടെ അതേ ദിവസം യമനിലെ ചാവേര്‍അക്രമണത്തില്‍കൊലചെയ്യപ്പെട്ട 37 പേരും മുതല്‍ സമീപകാലത്ത് നടന്ന മുസ്‌ലിം വിരുദ്ധ അക്രമണങ്ങളെ അരികുവത്കരിച്ച്  അവതരിപ്പിക്കുക മാത്രമാണ് മുഖ്യധാരാ പാശ്ചാത്യമാധ്യമങ്ങളുടെ തൊഴില്‍. ഏകപക്ഷീയമായ വിചാരണകള്‍കൊണ്ട് മലീമസമായ മാധ്യമ സംസ്‌കാരത്തില്‍ഇസ്‌ലാമിന്റെ പേരില്‍നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന ഭൂരിപക്ഷം മുസ്‌ലിംകളുടെ ശബ്ദത്തിന് അച്ച് നിരത്തപ്പെടാതെ പോവുന്നതാണ് ഏറെ ദുഖകരം. സമാന്തരസാമൂഹ്യ മാധ്യമ വ്യവഹാരങ്ങള്‍ഒരു പരിധി വരെ ചെറുത്തു നില്‍ക്കുന്നുണ്ട്. ചാപ്പല്‍ഹില്‍സംഭവങ്ങള്‍ക്ക് ശേഷം ഉയര്‍ന്നു വന്ന കാര്‍ട്ടൂണുകളും ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ ഉയര്‍ന്നുവരുന്ന മുസ്‌ലിം പണ്ഡിത നേതൃത്തിന്റെ അഭിപ്രായങ്ങളും ഇതിനുദാഹരണമാണ്.  വാല്‍കഷ്ണം ചാപ്പല്‍ഹില്‍സംഭവത്തെ അപലപിച്ച് കൊണ്ട് ഒബാമ നടത്തിയ പ്രസ്താവനയില്‍നിന്ന് ഒരു വരി.........സമയമാവുതിന്റെ മുമ്പ് വിളിക്കപ്പെടുന്നവരെ അവരുടെ ജീവിതം കൊണ്ടാണ് നാം ഓര്‍മിക്കാറ്.  ഇരകളിലൊരാളുടെ വാക്കുകള്‍നമ്മുടെ ജീവിത വഴിയെ ഏറെ പ്രചോദിപ്പിക്കുന്നതാണ്. '..... അമേരിക്കയില്‍ജനിച്ച് വളരുന്നത് ഒരു അനുഗ്രഹമാണ്. കാരണം ഇവിടെ നിങ്ങള്‍എവിടെ നിന്ന് വരുന്നു വെന്നത് പ്രശ്‌നമല്ല. ഇവിടെ നാനാജാതി മതസ്ഥരും വിവിധ രാഷ്ട്രങ്ങളില്‍നിന്നും വരുന്നവരുമുണ്ട്. പക്ഷെ നമ്മളെല്ലാം ഒന്നാണ്.' (കൊല്ലപ്പെട്ട യൂസഫ്അബൂ സ്വാലിഹ തന്റെ അധ്യാപിക ജബീനുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്). 'നമ്മളെല്ലാം ഒന്നാണെന്നഅമേരിക്കന്‍ ന്യൂന പക്ഷങ്ങളുടെ ബോധത്തിന്മേലാണോ മൂന്ന് വെടിയുണ്ടകളും തുളച്ചു കയറിയത്?.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter