അഹ്മദാബാദിലെ ജുഹാപുറ: മോഡിഭരണത്തിലെ 'ഗാസ'യെന്ന് സാഗരിക ഘോഷ്
ഗുജറാത്ത് മറ്റൊരു തെരഞ്ഞെടുപ്പ് മൂഡിലാണ്. വിജയിക്കുമെന്ന് ഉറപ്പിച്ചു തന്നെയാണ് മോഡി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ നാളെ സംസ്ഥാനത്തെ 87 മണ്ഡലങ്ങള്‍ ബൂത്തിലേക്ക് പോകുന്നു.   സാഗരിക ഘോഷ്. CNN-IBN ചാനലിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍. തെരഞ്ഞെടുപ്പിന‍്‍റെ പശ്ചാത്തലത്തില്‍ അവര്‍ ഗുജറാത്തിലേക്കൊരു സന്ദര്‍ശനം നടത്തി. അതെ കുറിച്ചെഴുതിയ കുറിപ്പിന്‍റെ വിവര്‍ത്തനം. 2002 ലെ കലാപാനന്തരമുള്ള മുസ്‌ലിംകളെയാണ്, അവരുടെ രാഷ്ട്രീയത്തെയും അതിജീവനത്തെയും, ഈ കുറിപ്പ് വിശകലനം ചെയ്യുന്നത്.  width=മഹാത്മഗാന്ധിയുടെ സത്യഗ്രഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗുജറാത്ത് സംസ്ഥാനമിന്ന് തീര്‍ത്തു അരാഷ്ട്രീയമായി തീര്‍ന്നിരിക്കുന്നു. ഗുജറാത്തിലെ തെരുവികളിലും പൊതുവഴികളിലും നിങ്ങള്‍ ഇറങ്ങി നോക്കുക. അവിടെയൊന്നും തെരഞ്ഞെടുപ്പിനെ കുറിച്ചു ആരും സംസാരിക്കുന്നില്ല. പശ്ചിമബംഗാളിലും മറ്റുമെല്ലാം ഇത്തരം സാഹചര്യങ്ങളില്‍ ജനങ്ങള്‍ കാര്യമായി സംസാരിക്കുക തെരഞ്ഞെടുപ്പിനെ കുറിച്ചും അതില്‍ മത്സരിക്കുന്ന പാര്‍ട്ടികളുടെ നന്മ-തിന്മകളെ കുറിച്ചുമായിരിക്കും. ഹിന്ദുഭൂരിപക്ഷമായ ഈ സംസ്ഥാനത്ത് അധികമാരും ശ്രദ്ധിക്കാതെ നടന്ന ഒരു സാമുദായിക മാറ്റമുണ്ട്. ജനസംഖ്യയുടെ 9 ശതമാനം മാത്രമുള്ള ഇവിടത്തെ മുസ്‌ലിംകള്‍ രാഷ്ട്രീയമായി അപ്രസക്തരായി തീര്‍ന്നിരിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തില് ‍മുസ്‌ലിംകള് ‍അരികുവത്കരിക്കപ്പെട്ടിരിക്കുന്നു. ഇത്തവണയും ബി.ജെ.പി മുസ്‌ലിംകളെ ഒരു സീറ്റില്‍ പോലും മത്സരിപ്പിക്കാന്‍ തയ്യാറായില്ല. 1995 മുതല്‍ ഗുജറാത്തു രാഷ്ട്രീയത്തില്‍ ഒരു മുസ്‌ലിം കാബിനറ്റ് മന്ത്രിയുണ്ടായിട്ടില്ല. ഇപ്രാവശ്യം കോണ്‍ഗ്രസു പോലും മുസ്‌ലിംകളെ മത്സരിപ്പിക്കുന്നത് ഏഴ് സീറ്റുകളില്‍ മാത്രമാണ്. (രാഷ്ട്രീയത്തിലെ മുസ്‌ലിംകളുടെ അരികുവത്കരണത്തിന് കുറച്ച് കൂടി കണക്കകള് ‍നിരത്തുന്നുണ്ട് ഡി.എന്‍. എ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം. കഴിഞ്ഞ ഇരുപത് വര്‍ഷമായിട്ട് ലോക്സഭയിലേക്ക് ഗുജറാത്തില്‍ നിന്ന് ഒരു മുസ്‌ലിം പോലും എത്തിയിട്ടില്ല. മുസ്‌ലിംകള്‍ക്ക് തങ്ങളെ പ്രതിനിധീകരിക്കാന്‍ അവകാശമില്ലെന്ന് ഗുജറാത്തിലെ ഹിന്ദുക്കള്‍ മനസ്സിലാക്കുന്നു. സംസ്ഥാനത്തെ ജനസംഖ്യാനുപാതികമായി ചുരുങ്ങിയത് സംസ്ഥാന അസംബ്ലിയില്‍ 18 സീറ്റെങ്കിലും മുസ്‌ലിംകള്‍ക്ക് നല്‍കണമെന്നും കോണ്‍ഗ്രസ് പോലും ഇത്തവണ ഏഴ് സീറ്റേ അവര്‍ക്കനുവദിച്ചിട്ടുള്ളൂവെന്നും ലേഖനം തുടരുന്നു.) 2002ലെ കലാപത്തിന് ശേഷം ഒരു സ്വാശ്രയബോധം വന്നിട്ടുണ്ട് മുസ്‌ലിംകളില്‍. കലാപത്തിന് ശേഷം കഴിഞ്ഞുപോയ പത്തുവര്‍ഷങ്ങളില്‍ തങ്ങള്‍ക്ക് പുതിയൊരു മേല്‍വിലാസം സൃഷ്ടിക്കാനാണ് മുസ്‌ലിംകള്‍ ശ്രമിച്ചത്. മതേതര ഇന്ത്യ കലാപാനന്തരം അവിടത്തെ മുസ്‌ലിംകള്‍ക്കൊപ്പം നിന്നുവെന്നത് വലിയ കാര്യം തന്നെ. രാജ്യത്തെ കലാപചരിത്രങ്ങളില്‍ നിന്ന് വിഭിന്നമായി 130 കുറ്റവാളികളെ കോടതി ശിക്ഷിച്ചു. അതില്‍ നൂറു പേര്‍ക്കും വിധിച്ചത് ജീവപര്യന്തം തന്നെ. കോടതി വിഷയത്തില് ‍ഇടക്കിടെ നടത്തിയ ഇടപെടല്‍ സംസ്ഥാനത്തെ മുസ്‌ലിംകളെ പൊതുമണ്ഡലത്തില്‍ നിന്ന് വീണ്ടും ഒറ്റപ്പെടാതിരിക്കാന് ‍സഹായിച്ചു. അതിലുപരി പലപ്പോഴും പൊതുസമൂഹത്തില് ഇടപെടുന്നതിന് അവര്‍ക്ക് ധൈര്യം പകരുകയും ചെയ്തിട്ടുണ്ട്. ദിവസം കഴിയും തോറും മുസ്‌ലിം വക്കീലുമാര് കലാപസംബന്ധിയായ പുതിയ കേസുകള്‍ ഫയല്‍ ചെയ്തു കൊണ്ടിരിക്കുന്നു. കേസില് കോടതി നീതി കാണിക്കുമെന്ന് അവര്‍ക്ക് പ്രതീക്ഷയുള്ളതിനാലാണത്.  width=സംസ്ഥാനത്തെ മുസ്‌ലിംകള് ‍ഇപ്പോഴും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്. അവഗണയുടെ ചെങ്കുത്തായ താഴ്വരയിലും. മലയോളം വരുന്ന നഗരമാലിന്യങ്ങള്‍ക്ക് നടുവിലാണ് അഹ്മദാബാദിലെ മുസ്‌ലിം സമൂഹം ജീവിക്കുന്നത്. അപ്പോഴും പൊതുസമൂഹത്തെ പോലെ ശക്തിപ്രാപിക്കാനും വിദ്യാസമ്പന്നരാകാനുമുള്ള ഒരു ആവേശം ഇവരില്‍ പ്രകടമായി കാണുന്നു. ഗുജറാത്തിലെ ഹിന്ദുക്കളെന്ന പോലെ മുസ്‌ലിംകളും ബിസിനസ് ജീവിതോപാധിയായി തെരഞ്ഞെടുത്തവരാണ്. എന്നു പറഞ്ഞാല് ‍കച്ചവടാവശ്യാര്‍ഥം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ എന്തായാലും ഒരു സൌഹൃദം സൂക്ഷിച്ചുവരുന്നുണ്ട്. ഗുജറത്ത് കലാപത്തിന് ശേഷം താത്കാലികമായി മുറിഞ്ഞുപോയിരുന്ന ഈ ബന്ധം വീണ്ടും തുടങ്ങിയതിന്റെ സൂചനകള്‍ കാണാനാകുന്നു. 2002 ലെ കൂട്ടനരമേധത്തോട് അതിനിരയായ മുസ്‌ലിംകള്‍ വളരെ പോസിറ്റീവായി പ്രതികരിച്ചതന്‍റെ തെളിവാണിതെന്ന് പറയുന്നു ഏറെക്കാലമായി സാമൂഹിക പ്രവര്‍ത്തനവുമായി കഴിയന്ന ഹനീഫ് ലകദാവാല. സി.എന്‍.എന്‍-ഐ.ബി.എന്‍ നടത്തിയ ഒരഭിപ്രായ സര്‍വേയില്‍ 65 ശതമാനം ഗുജറാത്തി മുസ്‌ലിംകളും പറഞ്ഞത് 2002 കലാപം മറക്കാനാണ് തങ്ങള്‍ക്കിഷ്ടമെന്നാണ്. എന്നുമാത്രമല്ല ഈ തെരഞ്ഞെടുപ്പിനെ പലരും വിശേഷിപ്പിച്ചത് മോഡിയുടെ ആദ്യത്തെ നോര്‍മല് ഇലക്ഷന്‍ എന്നാണ്. സാമുദായികമായ വിഷയം ഉയര്‍ത്തിപ്പിടിച്ച് വോട്ടര്‍മാരെ പ്രീണിപ്പിക്കാനുള്ള ശ്രമം ഈ തെരഞ്ഞെടുപ്പില്‍ മോഡി നടത്തിയിട്ടില്ലെന്നതാണ് അതിന് അവര്‍ പറയുന്ന ന്യായം. അപ്പോഴും മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില് ‍ഒരു അതിര്‍വരമ്പുണ്ടെന്നത് വിസ്മരിച്ചു കൂടാ. മിക്കവാറും പ്രദേശങ്ങളിലെല്ലാം ഈ വ്യത്യാസം പ്രകടമാണ് താനും. അഹ്മദാബാദിലെ ജുഹാപുറ. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ചേരിപ്രദേശം വികസിച്ചു കൊണ്ടേയിരിക്കുകയാണ്. പുതിയ ബില്ഡിങ്ങുകള്‍, ആശുപത്രി കെട്ടിടങ്ങള്‍... വികസനത്തിന്റെ ചിറകടി നമുക്കവിടെ നേരിട്ടു കേള്‍ക്കാം. എന്നാലും ജുഹാപുറയെ ഗുജറാത്തിലെ ഗാസയെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. അവിടത്തെ മുസ്‌ലിംകള്‍ക്ക് അവിടത്തെ ആകാശത്തോളം മാത്രമെ വികസിക്കാനാകൂ. അതിനപ്പുറത്തേക്ക് പോയിക്കൂടാ. തന്റെ രണ്ടുവട്ടത്തെ മുഖ്യമന്ത്രിപദക്കാലത്തും ഒരിക്കല്‍ പോലും നരേന്ദ്രമോഡി ഇവിടം സന്ദര്‍ശിച്ചിട്ടില്ലത്രെ. (ഘോഷ് ഗുജറാത്തിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്റെ വീഡിയോ ഫസ്റ്റ്പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഘോഷ് ജുഹാപുറയെ കുറിച്ച് ഒന്നുകൂടെ വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെ: നേരത്തെ അഞ്ചുവര്‍ഷം മുമ്പാണ് ഞാനിവിടെ വന്നത്. അന്ന് മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന വെറും ചേരിയായിരുന്നു ജുഹാപുറ. ഇന്ന് വിശ്വസിക്കാനാകാത്ത തരത്തില്‍ ഈ പ്രദേശം മാറിയിരിക്കുന്നു. മുസ്‌ലിമായതിന്റെ പേരില്‍ നഗരമധ്യത്തില്‍ താമസസൌകര്യം ലഭിക്കാത്ത മുസ്‌ലിംകളെല്ലാം നേരെ ജുഹാപുറയിലേക്കാണ് വരുന്നത്. ഇവിടെ അവര്‍ പുതിയൊരു നഗരം പണിയുന്നു. സ്വന്തമായി വികസനത്തിന്റെ ആകാശം വരക്കുന്നു. ആശുപത്രികള്‍, കെട്ടിടങ്ങള്‍, ആധുനികമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലക്ഷറി അപ്പാര്‍ട്ടുമെന്റുകള്‍.. എല്ലാം ഇവര്‍ പണിയുന്നു. പൊതു സമൂഹത്തില് നിന്ന് പുറം തള്ളപ്പെട്ടവര്‍ ‍ചേര്‍ന്ന് ഇന്ന് ഈ പ്രദേശത്തെ തങ്ങളുടെ സ്വന്തം വികസനത്തിന്റെ ഭൂമികയാക്കി മാറ്റിയിരിക്കുന്നു.) തങ്ങളെ സംബന്ധിച്ചു പുറം ലോകം ഇനിയും അക്രമത്തിന്റെയും ഇരയാക്കപ്പെടലിന്റെയും കഥ കേള്‍ക്കുന്നത് ഗുജറാത്തിലെ മുസ്‌ലിംകള് ‍വെറുത്തു തുടങ്ങിയിരിക്കുന്നുവെന്ന് തോന്നുന്നു. ആഴ്ചയില്‍ 24 മണിക്കൂറും ഇലക്ട്രിസിറ്റി നല്‍കുന്നുണ്ട് ഈ സംസ്ഥാനം. അതെ സമയത്ത് ഒരുവിഭാഗത്തിനും ഭരണകൂടത്തിന്റേതായ പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുമില്ല.  width=അതുകൊണ്ട് തന്നെ ഇരയാക്കപ്പെട്ടവര് പിന്നെ ഭരണകൂടത്തിന്റെ ആശ്രിതരായി കഴിഞ്ഞു കൂടുകയെന്ന പൊതുസ്വഭാവം ഗുജറാത്തില് ഇല്ല തന്നെ. അവര്‍ സ്വയം പുഷ്ടിപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. 2002 ലെ കലാപത്തിന് മുമ്പ് മുസ്‌ലിംകളുടേതായി സംസ്ഥാനത്തിലുണ്ടായിരുന്ന വിദ്യാഭ്യാസ ട്രസ്റ്റുകളുടെ എണ്ണം 260 മാത്രമായിരുന്നു. ഇപ്പോള്‍ അത് 800ലധികം വരും. സ്വയം വിദ്യാസമ്പന്നരായി പൊതുസമൂഹത്തിനൊത്തുള്ള വളര്‍ച്ച നേടുകയെന്ന ലക്ഷ്യത്തിലാണ് ഇവയെല്ലാം ഇന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ഭരണകൂടം പൂര്‍ണമായും കൈയൊഴിഞ്ഞിട്ടും, പലപ്പോഴും തെരഞ്ഞുപിടിച്ച് അക്രമിച്ചിട്ടും, സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചവരാണ് ഇവിടത്തെ മുസ്‌ലിംകള്‍.  അങ്ങനെ നോക്കുമ്പോള്‍, ഗുജറാത്തിലെ മുസ്‌ലിംകള്‍ എല്ലാവര്‍ക്കും ഒരു പാഠമാണ്; മാതൃകായോഗ്യമായ പാഠം.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter