റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുന്നത് സ്വന്തം വിശ്വാസവും ആചാരവും പിന്തുടര്‍ന്നതിന് വേണ്ടി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ
  വത്തിക്കാന്‍:  റോഹിങ്ക്യന്‍ മുസ്‌ലിംങ്ങളെ വേട്ടയാടുന്ന മ്യാന്‍മാര്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ വിമര്‍ശനവുമായി പോപ്പ് ഫ്രാന്‍സിസ്. റോഹിങ്ക്യന്‍ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് സ്വന്തം ആചാരങ്ങളും മുസ്‌ലിം മതവിശ്വാസവും പിന്തുടര്‍ന്ന് ജീവിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ്.  വര്‍ഷങ്ങളായി അവര്‍ പീഡനമനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും പോപ്പ് പറഞ്ഞു. മ്യാന്‍മര്‍ അവരെ പുറത്തെറിഞ്ഞിരിക്കുകയാണ്. ആരും അവരെ സ്വീകരിക്കാത്തത് കൊണ്ട് ഒരു സ്ഥലത്ത്  നിന്നും മറ്റൊരു സ്ഥലത്തേക്ക് പാലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. സമാധാനകാംക്ഷികളായ നല്ല ജനങ്ങളാണവര്‍. അവര്‍ ക്രിസ്ത്യാനികളല്ല. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണ് പോപ്പ് പറഞ്ഞു. - See more at: http://www.doolnews.com/pope-francis-decries-atrocities-on-rohingya-muslims258.html#sthash.y5Agoe18.f4sRAu8S.dpuf

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter