സൗദിയില്‍ മൊബൈല്‍ എഞ്ചിനീയറിംഗ് രംഗത്ത് വനിതകളും
- Web desk
- Aug 21, 2014 - 14:28
- Updated: Sep 13, 2017 - 03:09
സൗദിയുടെ മൊബൈല്‍ ഫോണ്‍ രംഗത്തേക്ക് വനിതകളും കടന്നുവരുന്നു. മൊബൈല്‍ എഞ്ചിനീയറിംങ് കോഴ്സ് പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ വനിതാ ബാച്ച് വിപണി രംഗം കയ്യടക്കിത്തുടങ്ങി. കഴിഞ്ഞ മാസം അവസാനം കോഴ്സ് പൂര്‍ത്തിയാക്കിയ 400 പേരടങ്ങുന്ന വനിതാ എഞ്ചിനീയര്‍മാരാണ് വിവിധ കമ്പനികളിലും മറ്റുമായി ജോലിയാരംഭിച്ചത്.
ഈ മേഖലയില്‍ കാലെടുത്തുവെക്കുന്ന ആദ്യ വനിതകളെന്ന നിലക്ക് ഇവര്‍ക്ക് സൗദി ടെക്നോളജി വകുപ്പിന്റെ പ്രത്യേക ആദരവും വിവിധ സന്നദ്ധ സംഘടനകളുടെ അനുമോദനങ്ങളും ലഭിച്ചിരുന്നു. ഇവര്‍ക്കുവേണ്ടി മാത്രമായി സൗദി തൊഴില്‍ വകുപ്പ് പ്രത്യേക അനുമോദന ചടങ്ങു തന്നെ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ ടെക്നോളജി വളര്‍ച്ചയിലും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ മുന്നേറ്റം ശക്തി പകരുമെന്ന് വിവിധ സംഘടനകളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment