മൈക്രോസോഫ്റ്റ്  സ്വന്തം ടാബ്ലെറ്റ് പുറത്തിറക്കുന്നു
ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ നിര്മാതാവായ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ ടാബ്ലെറ്റ് വിപണിയിലേക്ക് കാലെടുത്തുവെയ്കുന്നു. ആപിളിന്റെ ഐപാടിന് വെല്ലുവിളിയുമായി അടുത്ത്തന്നെ മൈക്രോസോഫ്ടിന്റ്റെയും സജീവ സാനിദ്യമുണ്ടാവും. മൈക്രോസോഫ്റ്റിന്‍റെ, ടാബ്ലെറ്റ്‌ ഫ്രെണ്ടിലി ഒപ്പെരേട്ടിംഗ് സിസ്റ്റമായ വിന്‍ഡോസ്8നെ ബൂസ്റ്റ് ചെയ്യുന്നതായിരിക്കും പുതിയ ടാബ്ലെറ്റ്. ഹാര്‍ഡ്‌വെയര്‍ രംഗത്ത് മൈക്രോസോഫ്ടിന്റെ പുതിയ ടാബ്ലെറ്റ് കടുത്തമത്സരമായിരിക്കും വഴിയൊരുക്കുക. പ്രത്യേകിച്ച് ഹാര്‍ഡ്‌വെയര്‍ വിപണിയിലെ വമ്പന്മാരായ സാംസാങ്ങ് ഇലക്ട്രോണിക്സിനോടും, ഹ്യുലറ്റ് പക്കാടിനോടും. മാത്രവുമല്ല, വിപണിയുടെ മൊത്തം വില്പന കയ്യടക്കി വച്ചിരിക്കുന്ന ഐപാടിനെ കവച്ചുവെക്കുന്ന സൗകര്യങ്ങളും സേവനങ്ങളുംമായിരിക്കും പുതിയ ടാബ്ലെടിലൂടെ മൈക്രോസോഫ്റ്റ്‌ ലക്ഷ്യമിടുന്നത്. ആപ്പിള്‍ ഉല്‍പന്നങ്ങളായ ഐപാടും ഐഫോണും സൃഷ്ടിച്ച മൊബൈല്‍ വിപ്ലവത്തിനെ മറികടക്കലയിരിക്കും മൈക്രോസോഫ്ടിന് മുമ്പിലെ കടമ്പ. മൈക്രോസോഫ്റ്റ് സ്വന്തമായി വികസിപ്പിച്ച ഓപെരടിംഗ് സിസ്റ്റവും മൈക്രോസോഫ്ടിന്റെ തന്നെ പുതിയ മൈക്രോ പ്രോസ്സസരായ ARM പ്രോസ്സസരായിരിക്കും പുതിയ ടാബ്ലെറ്റില്‍ ഉപയോഗിക്കുന്നത്. നിലവില്‍ ലോകത്തിലെ ഹാര്‍ഡ്‌വെയര്‍ കമ്പനികള്‍ക്ക് മൈക്രോസോഫ്ടിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ 50 ഡോളറോ അതിലധികമോ ചാര്‍ജായി ഈടാക്കുന്നുണ്ട്. സ്വന്തമായി ടാബ്ലെറ്റ് പുറത്തിരക്കുന്നതോടൊപ്പം അതില്‍ സൌജന്യമായി സോഫ്റ്റ്‌വെയറും മൈക്രോസോഫ്റ്റ്‌ ലഭ്യമാക്കുമ്പോള്‍ ടാബ്ലെട്ടിന്റെ മൊത്തം വില കുറയുമെന്ന് നിരീക്ഷകര്‍ കരുതുന്നു. കാലങ്ങളായി സ്വന്തമായി സോഫ്ടുവയരുകള്‍ വികസിപ്പിച്ചു അത് ലോകത്തെ മറ്റു കമ്പനികള്‍ക്ക് ലൈസന്സായി നല്‍കിയിരുന്ന മൈക്രോസോഫ്ടിന്റെ ഈ ചുവടു മാറ്റം ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. പക്ഷെ, ഈ രംഗത്തെ കമ്പനിയുടെ പല മുന്‍കാല കാല്‍വെപ്പുകള്‍ക്കും സമ്മിശ്ര പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter