ഇനി യൂട്യൂബ് ഓഫ്‍ലൈനായും ആസ്വദിക്കാം
ഇന്‍റര്‍നെറ്റു കണക്ഷനല്ലാതെ തന്നെ യൂട്യൂബ് വീഡിയോ കാണാവുന്ന സംവിധാനവുമായി സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗ്ള്‍. ഒരു മാസത്തിനകം സംവിധാനം ഔദ്യോഗികമായി ഗൂഗിള്‍‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ദി ആന്‍ഡ്രോയഡ് ഇവന്‍റിലാണ് ഗൂഗിള്‍ ഇക്കാര്യം വളിപ്പെടുത്തിയത്. ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആര്‍ക്കും പുതിയ സംവിധാനം ആസ്വദിക്കാനാവും. ഗൂഗിളിന്‍റെ സ്വപ്നപദ്ധതികളിലൊന്നായിരുന്നു ഓഫ്‍ലൈന്‍ യൂട്യൂബ്. ഇന്ത്യയിലായിരിക്കാം ഈ സംവിധാനം ആദ്യമായി അവതരിപ്പിക്കുക. പ്രത്യേക രീതിയില്‍ ഫോണില്‍ സേവ് ചെയ്തുവെച്ചാല്‍ ഇന്‍റര്‍നെറ്റു കണക്ഷന്‍ ഇല്ലാത്ത സമയത്തും ഇഷ്ടപ്പെട്ട വീഡിയോകള്‍ അനായാസം കാണാനാവുമെന്ന് ഗുഗിള്‍ പ്രതിനിധി ഡല്‍ഹി ഗൂര്‍ഗവോണില്‍ നടക്കുന്ന ദി ആന്‍ഡ്രോയിഡ് ഇവന്‍റില്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter