ഇസ്‌ലാമിന്റെ സോഷ്യലിസ്റ്റ് മുഖം- പുസ്തകം പുറത്തിറങ്ങി
 width=ഡോക്ടര്‍ മുസ്തഫാ സബാഈ 1959 മുതല്‍  ഡമസ്കസ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രഭാഷണങ്ങള്‍ സമാഹരിച്ച് ഇസ്ലാമിന്റെ സോഷ്യലിസ്റ്റ് മുഖം എന്ന പേരില്‍ പുസ്തകം പുറത്തിറങ്ങി. തീവ്രഇടതുപക്ഷചേരി മുതല്‍ വലതുപക്ഷ ചേരി വരെ നീണ്ടുനില്‍ക്കുന്ന വിവിധ സോഷ്യലിസങ്ങളുടെ കാലത്താണ് നാം അധിവസിക്കുന്നതെന്ന് ആമുഖത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നു. സ്വകാര്യ ഉടമസ്ഥത അംഗീകരിക്കുന്നതിലൂടെ ഇസ്ലാം സോഷ്യലിസത്തിന് കടകവിരുദ്ധമാണെന്നാണ് പലരുടെ തെറ്റിദ്ധാരണയെന്നും അത് പിടിച്ച് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടാന്‍ വളരെയേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇസ്ലാമിന് വളരെ പ്രകടമായ സോഷ്യലിസ്റ്റ് മുഖമാണുള്ളതെന്ന് അദ്ദേഹം അതിലൂടെ സ്ഥാപിക്കുന്നു. സ്വകാര്യഉടമസ്ഥതയെക്കുറിച്ചുള്ള ദൈവിക മതങ്ങളുടെയെല്ലാം സമീപനങ്ങള്‍ അപഗ്രഥിക്കുന്ന അദ്ദേഹം അതിന്റെ ന്യായവും പ്രായോഗികതയും വരച്ചുകാണിക്കുകയും ഏറ്റവും പ്രായോഗികമായ സോഷ്യലിസമാണ് ഇസ്ലാം അവതരിപ്പിക്കുന്നതെന്ന്  സമര്‍ത്ഥിക്കുകയും ചെയ്യുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter