ഇഫ്ലു ഓഫ് ക്യാമ്പസ്: ഭൂമികൈമാറ്റം ഞായറാഴ്ച
 width=ഹൈദരാബാദ് ആസ്ഥാനമായുള്ള ഇംഗ്ലീഷ് ആന്‍റ് ഫോറീന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റിയുടെ ഓഫ്ക്യാമ്പസിനുള്ള സ്ഥലകൈമാറ്റം ഞായറാഴ്ച. വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ് ഭൂമി കൈമാറും. ഇഫ്ലൂ വെസ്ചാന്‍സലര്‍ സുനൈന സിംഗ് രേഖകള്‍ ഏറ്റുവാങ്ങും. കാരാത്തോടുള്ള ഇന്‍കെല് ഗ്രീന് എജുസിറ്റിയിലാണ് പരിപാടി. 75 ഏക്കര്‍ ഭൂമിയാണ് ആദ്യഘടത്തില് ‍കൈമാറുന്നത്. പെരിന്തല്‍മണ്ണയിലെ ചേലാമലയില്‍ സ്ഥാപിതമായ അലിഗഡ് യൂനിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസിന് ശേഷം മറ്റൊരു സര്‍വകലാശാലയുടെ കൂടി ഓഫ് ക്യാമ്പസ് ഇതുവഴി ജില്ലയിലെത്തുകയാണ്. മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുത്തുന്ന രീതിയില്‍ പുതുതായി വന്ന അലിഗഡ് ഓഫ്ക്യാമ്പസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും കോഴ്സുകളിലെല്ലാം പ്രദേശത്തെ വിദ്യാര്‍ഥികളുടെ എണ്ണം കുറവാണ്. പ്രദേശവാസികള്‍ പ്രസ്തുത വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് ഇപ്പോഴും ബോധവാന്മാരല്ലാത്തതാണ് പ്രധാന കാരണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter