ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റൈപ്പന്‍റോടെ മാത്സ്, സ്റ്റാറ്റിസ്റ്റിക്സ് പഠനം
കൊല്ക്കത്ത ആസ്ഥാനമായി  ഗണിത ശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്സ്, നാചുറല് സയന്സ് രംഗത്തെ ഗവേഷണ-അദ്ധ്യാപന മേഖലകളില് പ്രവര്ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റൈപ്പന്‍റോടെ മാത്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില് ബിരുദ ബിരുദാനന്തര കോഴ്സുകള്ക്കും ജെ.ആര്.എഫിനും വേണ്ടി ഇപ്പോള് അപേക്ഷിക്കാം. ആസ്ഥാനമായ കൊല്ക്കത്തക്ക് പുറമെ ഡല്ഹി, ബാംഗ്ലൂര്, ചെന്നൈ, ഹൈദരാബാദിലെ തേസ്പൂര് എന്നിവിടങ്ങളിലായാണ് കോഴ്സുകള് നല്കപ്പെടുന്നത്. ബി സാറ്റ് (ഹോണേഴ്സ്), ബി മാത്സ് (ഹോണേഴ്സ്), എം സാറ്റ്, എം മാത്സ്, എം.എസ് ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്, എം.എസ് ക്വാളിറ്റി മാനേജ്മെന്‍റ്, എം.എസ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എം.ടെക് ക്വാളിറ്റി, റിലയബിലിറ്റി ആന്‍ഡ് ഓപറേഷന്‍സ് റിസര്‍ച്, പി.ജി ഡിപ്ളോമ ഇന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡ്സ് ആന്‍ഡ് അനലിറ്റിക്സ് തുടങ്ങിയവയാണ് വിവിധ കേന്ദ്രങ്ങളിലായി നല്കപ്പെടുന്ന കോഴ്സുകള്. എം.ഇ, എം.ടെക് അല്ളെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പ്രതിമാസം 18,000 രൂപയും     മറ്റുള്ളവര്‍ക്ക് 16,000 രൂപയും ഓരോ മേഖലയിലും മികച്ച ഒരാള്‍ക്ക് 20,000 രൂപ വീതവുമാണ് ഫെല്ലോഷിപ്പ് ലഭിക്കുക. ഓരോ കോഴ്സുകള്ക്കും പ്രത്യേകം വേണ്ട യോഗ്യതകളും അവ നല്കപ്പെടുന്ന സെന്ററും യോഗ്യരായവര്ക്ക് ഓണ് ലൈനായി അപേക്ഷിക്കാനുള്ള ഫോമും www.isical.ac.in എന്ന വെബ്സൈറ്റില് ലഭ്യമാണ്. അപേക്ഷകള്‍ ഒൌദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യുന്നതിനായി സ്കാന്‍ ചെയ്ത് സൂക്ഷിക്കണം. 500 രൂപയാണ് അപേക്ഷാഫീസ്. ജെ.ആര്‍.എഫ് ഒഴിച്ചുള്ള കോഴ്സുകള്‍ക്ക് എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ചലാന്‍ ഉപയോഗിച്ച് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖ വഴിയാണ് ഫീസ് അടക്കേണ്ടത്. ബാങ്ക് ചാര്‍ജ് പുറമെ നല്‍കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2014 മാര്‍ച്ച് ആറ്. മെയ് 11നാണ് പ്രവേശ പരീക്ഷ നടക്കുക

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter