വിവിധ കോഴ്സുകളിലേക്ക് ഇഫ്ലു അപേക്ഷ ക്ഷണിച്ചു
efluവിദേശ ഭാഷാപഠനങ്ങള്‍ക്ക് പേരെടുത്ത കേന്ദ്ര സര്‍വകലാശാലയായ ഇഫ്ലു (ഇംഗ്ളീഷ് ആന്‍റ് ഫോറിന്‍ ലാംഗ്വിജ്സ് യൂനിവേഴ്സിറ്റി) 2014-15 വിദ്യാഭ്യാസ വര്‍ഷത്തിലെ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഹൈദരാബാദിലെ പ്രധാന കാമ്പസിനൊപ്പം ലഖ്നോയിലും ഷില്ലോങ്ങിലുമുള്ള സെന്‍ററിലും അഡ്മിഷന്‍ നേടാം. കോഴിക്കോട്, എറണാകുളം ഉള്‍പ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ 2014 ഫെബ്രുവരി 21,22,23 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കായിരിക്കും പ്രവേശനം. ഇംഗ്ളീഷ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്, ഹിന്ദി ജാപനീസ് ഉള്‍പ്പെടെ വിവിധ ഭാഷകളിലും മറ്റും കോഴ്സുകള്‍ ലഭ്യമാണ്. യൂനിവേഴ്സിറ്റി വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാവന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒന്നിലധികം കോഴ്സുകള്‍ക്കുള്ള അപേക്ഷ പ്രത്യേകം സമര്‍പ്പിക്കണം. അപേക്ഷ പ്രിന്‍റ് ലഭിക്കേണ്ട അവസാന തിയ്യതി: 2014 ജനുവരി 15 വിശദവിവരങ്ങള്‍ക്ക്: http://www.efluniversity.ac.in/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter