ഇഗ്നോയില്‍ ഡിഗ്രി, പി.ജി, ഡിപ്ളോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
IGNOUലോകത്തെ ഏറ്റവും വലിയ സര്‍വകലാശാലയും കേന്ദ്ര സര്‍വകലാശാലയുമായ ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റി (IGNOU) 2014 ജനുവരി സൈക്കിളിലെ ഡിഗ്രി, പി.ജി, ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് എന്നിവയിലെ വിദൂര വിദ്യാഭ്യാസകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദ കോഴ്സുകള്‍, ബിരുദ കോഴ്സുകള്‍, പി.ജി ഡിപ്ളോമ കോഴ്സുകള്‍, ഡിപ്ളോമ കോഴ്സുകള്‍, അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ്, പി.ജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ഇഗ്നോയുടെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇഗ്നോയുടെ പ്രാദേശിക കേന്ദ്രങ്ങളില്‍നിന്നും സ്റ്റഡി സെന്‍ററുകളില്‍നിന്നും 150 രൂപക്ക് പ്രോസ്പെക്ടസ് ലഭിക്കും. ഇഗ്നോ, ന്യൂദല്‍ഹിയുടെ പേരില്‍ എടുത്ത 200 രൂപയുടെ ഡി.ഡി അയച്ചും പ്രോസ്പെക്ടസ് നേടാം. സര്‍വകലാശാലയുടെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഇതെടുക്കാം. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും വടകരയിലും ഇഗ്നോയുടെ പ്രാദേശിക കേന്ദ്രങ്ങളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2013 ഡിസംബര്‍ 16. 500 രൂപ ഫൈനോടെ: 2013 ഡിസംബര്‍ 31 ഇഗ്നോയുടെ വൈബ്സൈറ്റ്: www.ignou.ac.in

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter