എസ്.എസ്.എല്‍സി പരീക്ഷ ബുധനാഴ്ച ആരംഭിക്കും
  sslcതിരുവനന്തപുരം: ഈവര്‍ഷത്തെ എസ്.എസ്.എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതുമുതല്‍ 28 വരെ നടക്കും. 4,76,373 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതാനൊരുങ്ങുന്നത്. റഗുലര്‍ വിഭാഗത്തില്‍ 4,74,267 വിദ്യാര്‍ത്ഥികളും െ്രെപവറ്റ് വിഭാഗത്തില്‍ 2106 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. 484 വിദ്യാര്‍ത്ഥികള്‍ പഴയ സ്‌കീമില്‍ പരീക്ഷ എഴുതാനും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എം.എസ് ജയ അറിയിച്ചു. ഈമാസം 10ന് ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരീക്ഷയില്‍ യാതൊരു മാറ്റവുമുണ്ടാവില്ലെന്നും ഡയരക്ടര്‍ അറിയിച്ചു. പരീക്ഷ നടത്താന്‍ മറ്റൊരു തിയതി ലഭ്യമാവാത്ത പശ്ചാത്തലത്തിലാണ് നേരത്തെ നിശ്ചയിച്ച ടൈംടേബിളില്‍ത്തന്നെ നടത്താന്‍ തീരുമാനിച്ചത്. ഡി.ഇ.ഒ തലത്തില്‍ ക്ലസ്റ്റര്‍ ക്രമത്തില്‍ തരംതിരിച്ച ചോദ്യപേപ്പറുകള്‍ ട്രഷറികളിലും ബാങ്കുകളിലുമായി സൂക്ഷിച്ചിരിക്കുകയാണെന്നും ഡയരക്ടറേറ്റ് വ്യക്തമാക്കി. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഡി.ഇ.ഒ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ ചോദ്യപേപ്പര്‍ കൈപ്പറ്റുകയും 11 മണിക്കു മുമ്പായി പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചുനല്‍കുകയും ചെയ്യും. പരീക്ഷയെഴുതുന്നവരില്‍ 2,33,034 പേര്‍ പെണ്‍കുട്ടികളും 2,41,233 പേര്‍ ആണ്‍കുട്ടികളുമാണ്. റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ 4,72,921 പേര്‍ കേരളത്തിലും 583 പേര്‍ ഗള്‍ഫിലും 813 പേര്‍ ലക്ഷദ്വീപിലും പരീക്ഷയെഴുതും. 3038 വിദ്യാലയങ്ങളിലായി 2903 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന റവന്യൂ ജില്ല മലപ്പുറമാണ്, 83,315. കുറവ് പത്തനംതിട്ടയിലും 12,451. ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നുമുതല്‍ 12 വരെ 54 ക്യാമ്പുകളിലായി നടത്തും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter