അറബി ബാലസാഹിത്യം രാജ്യാന്തര സെമിനാര്‍ സമാപിച്ചു
- Web desk
- Feb 3, 2016 - 09:42
- Updated: Oct 1, 2017 - 08:20
കേരള സര്‍വകലാശാല അറബി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അറബി ഭാഷയിലെ ബാല സാഹിത്യം ഉത്ഭവവും വളര്‍ച്ചയും എന്ന വിഷയത്തെ ആസ്പദമാക്കി സെനറ്റ് ചേംബറില്‍ നടന്ന ത്രിദിന രാജ്യാന്തര സെമിനാര്‍ സമാപിച്ചു. വിദേശ രാജ്യങ്ങളായ അള്‍ജീരിയ ഫലസ്ഥീന്,സൗദി ഖത്തര്‍,യുഎഇ,ജോര്‍ദാന്‍, സുഡാന് എന്നിവിടങ്ങളില്‍ നിന്ന് മുപ്പതോളം യൂണിവേഴ്സിറ്റി അധ്യാപകരും എഴുത്തുകാരും സെമിനാറില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.അറബി ഭാഷയിലെ ബാല സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ ഇന്ത്യയിലെ എഴുത്തുകാര്‍ വഹിച്ച പങ്കിനെ കുറിച്ച് ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളിലെ അധ്യാപകരും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാറിന്റെ സമാപന ച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,ഡോ.താജുദ്ധീന്‍,നൗഷാദ് വയനാട്, ഡോ.എ നിസാമുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment