ജെ.എന്‍.യു വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എന്‍.യു) 2014-15 അധ്യയന വര്‍ഷത്തിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര, ഗവേഷണ രംഗങ്ങളില്‍ 13 സെന്‍ററുകള്‍ക്ക് കീഴില്‍ നടക്കുന്ന വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താരതമ്യേന മികച്ച പഠനസൗകര്യങ്ങളും കുറഞ്ഞ ചെലവുമുള്ള ജെ.എന്‍.യുവില്‍ ബി.എ ഓണേഴ്‌സ്, എം.എ, എം.എസ്.സി, എം.ടെക്, എം.സി.എ, എംഫില്‍, പിഎച്ച്‌ഡി മുതലായ കോഴ്‌സുകള്‍ക്ക് ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 26 വരെ അപേക്ഷിക്കാം. ഓഫ്‌ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് മാര്‍ച്ച് 28ന് മുമ്പ് അപേക്ഷകള്‍ ജെ.എന്‍.യുവിലെത്തും വിധം അയക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ കണ്‍ഫമേഷന്‍ പേജ് ഏപ്രില്‍ 2 വരെ ലഭ്യമാവും.
BA കോഴ്സിന് 45 ശതമാനം മാര്‍ക്കോടെ 10+2 പാസായവര്‍ക്കും അംഗീകൃത മദ്റസകള്‍ നടത്തുന്ന തത്തുല്യ കോഴ്സ് പാസായവര്‍ക്കും അപേക്ഷിക്കാം. അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. എസ്.എസി വിഭാഗങ്ങള്‍ക്ക് 22.5 ശതമാനവും ഒ.ബി.സിക്കാര്‍ക്ക് 27 ശതമാനവും സീറ്റ് സംവരണമുണ്ട്.
എം.ഫില്‍-പിഎച്ച്.ഡി പ്രവേശനത്തിനപേക്ഷിക്കുന്നവര്‍ പ്രവേശ പരീക്ഷകള്‍ക്കും ഇന്‍റര്‍വ്യൂവിനും ഹാജരാകണം. ജെ.എന്‍.യുവില്‍ നടക്കുന്ന ഇന്‍റര്‍വ്യൂവിന് ഹാജരാകാന്‍ സെക്കന്‍ഡ് ക്ളാസ് ട്രെയിന്‍ യാത്രാകൂലി ലഭിക്കും.
അപേക്ഷിക്കേണ്ടവിധം 300 രൂപയുടെ ഡി.ഡി അയച്ച് യൂനിവേഴ്സിറ്റിയില്‍നിന്ന് തപാല്‍ വഴി ലഭിക്കുന്ന ഫോറം ഉപയോഗിച്ചോ സര്‍വകലാശാലാ വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്‍റ് ഔ് സ്പീഡ് പോസ്റ്റില്‍ സര്‍വകലാശാലയിലേക്ക് അയക്കണം. ഒരു അപേക്ഷാ ഫോറം ഉപയോഗിച്ച് ഒരേ തലത്തിലെ മൂന്നു കോഴ്സുകള്‍ക്കുവരെ അപേക്ഷിക്കാവുന്നതാണ്.
ഓഫ് ലൈന്‍ അപേക്ഷയുടെ 2014 മാര്‍ച്ച് 28നുള്ളിലും ഓണ്‍ ലൈന്‍ അപേക്ഷയുടെ പ്രിന്‍റ് ഔട്ട് ഏപ്രില്‍ 2നകവും സര്‍വകലാശാലയില്‍ ലഭിച്ചിരിക്കണം.
പ്രവേശനപരീക്ഷ 2014 മെയ് 16 മുതല്‍ 19 വരെ തീയതികളിലായി രാജ്യത്തെ 51 കേന്ദ്രങ്ങളില്‍ പ്രവേശ പരീക്ഷ നടക്കും. കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രങ്ങളുണ്ട്. വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും സര്‍വകലാശാല വെബ്സൈറ്റായ www.jnu.ac.in സന്ദര്‍ശിക്കുക.
Leave A Comment